യു ടൂബിലെ റെക്കോർഡ് തകർത്തുകൊണ്ട് ലാലേട്ടൻ നമ്മുടെ ” ഒപ്പം “

HIGHLIGHTS

1.5 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞത് 5 ദിവസ്സം കൊണ്ട്

യു ടൂബിലെ റെക്കോർഡ് തകർത്തുകൊണ്ട് ലാലേട്ടൻ നമ്മുടെ ” ഒപ്പം “

കബാലി എന്ന വൻ തരംഗത്തിനു ശേഷം ഇതാ യൂട്യൂബിൽ മറ്റൊരു തരംഗം കൂടി സൃഷ്ടിക്കുന്നു .മറ്റാരുമല്ല .നമ്മുടെ മലയാളികളുടെ സ്വന്തം "കംപ്ലീറ്റ് ആക്ടർ " മോഹൻ ലാൽ തന്നെയാണ് ,അദ്ദേഹത്തിന്റെ അടുത്ത് പുറത്തിറങ്ങിയ രണ്ടു ടീസറുകൾ ആണ് ഇപ്പോൾ യൂട്യൂബിൽ തരംഗം ആയികൊണ്ടിരിക്കുന്നത് .തെലുങ്കിലെ സൂപ്പർ താരം NTR ഒപ്പം അഭിനയിച്ചു കൊണ്ടിരിക്കുന്ന ജനതാ ഗാരേജ് ,മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ഒപ്പം എന്നി സിനിമയുടെ ടീസറുകൾ ആണ് ഇപ്പോൾ യൂട്യൂബിൽ മികച്ച പ്രീതികരണം നേടിക്കൊണ്ടിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ജനതാ ഗാരേജ് 5 ദിവസം കൊണ്ട് 1.5 മില്യൺ ആളുകൾ ആണ് കണ്ടുകഴിഞ്ഞത് .ഒപ്പം ആകട്ടെ 6 ലക്ഷം ആളുകളും .മമ്മൂട്ടിയുടെ കസബയുടെ റെക്കോർഡ് തകർത്തുകൊണ്ടാണ് ഇപ്പോൾ ജനതാ ഗാരേജ് മുന്നേറുന്നത് .മലയാളത്തിനെ സംബന്ധിച്ചടത്തോളം ഒരു വലിയ നേട്ടമാണ് ഇത്തവണ ലാലേട്ടൻ കൈവരിച്ചിരിക്കുന്നത് .

വരുന്ന മാസങ്ങളിൽ ഈ സിനിമകൾ റിലീസിനു ഒരുങ്ങുന്നു എന്ന ഒരു സവിശേഷതകൂടി ഉണ്ട് .കഴിഞ്ഞ വർഷമാണ് മോഹൻലാൽ അവസാനമായി സിനിമ പുറത്തിറക്കിയത് .അതുകൊണ്ടു തന്നെ ടീസറിനെ വരവേറ്റപോലെ സിനിമയും ആളുകൾ കാത്തിരിക്കുകയാണ് .

Experienced Social Media And Content Marketing Specialist View Full Profile