ഏത് ആവശ്യത്തിനും സേവനങ്ങൾക്കും ഇപ്പോൾ ആധാർ നിർബന്ധമാക്കിയിരിക്കുകയാണ്. അതിനാൽ തന്നെ ഒരു തിരിച്ചറിയൽ രേഖ എന്നതിനുപരി ആധാർ അത്രയധികം പ്രാധാന്യമർഹിക്കുന്നു. എന്നാൽ നമ്മൾ ഒരു സമ്മതിദായകൻ എന്ന നിലയിൽ വോട്ടർ ഐഡിയും നിർണായകമാണ്. എന്നാൽ ഈ രണ്ട് തിരിച്ചറിയൽ രേഖകളും ലിങ്ക് ചെയ്യണമെന്ന് അടുത്തിടെ നിർദേശമുണ്ടായിരുന്നു. ആധാർ കാർഡും നിങ്ങളുടെ വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നത് നിർബന്ധമാണോ, ആണെങ്കിൽ അതിനുള്ള നടപടികൾ എങ്ങനെയാണെന്നും ചുവടെ വിശദീകരിക്കുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ വോട്ടർ ഐഡിയും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. വോട്ടർമാരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുക, അവരുടെ ഇലക്ടറൽ എൻട്രികൾ സാധൂകരിക്കുക, ഒരേ വ്യക്തി ഒന്നിലധികം നിയോജക മണ്ഡലങ്ങളിൽ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ഇലക്ഷൻ കമ്മിഷനും കേന്ദ്ര സർക്കാരും ലക്ഷ്യമിടുന്നത്.
എന്നിരുന്നാലും, ആധാറും വോട്ടർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് എതിരെ ചില വിയോജിപ്പുകൾ ഉയർന്നുവന്നിരുന്നു. അതായത്, പാർലമെന്റിൽ ഈ ബില്ലിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നു. ഇത് 'സമ്മതിദായകരുടെ സ്വകാര്യത' ലംഘിക്കുന്നുവെന്നാണ് എതിരഭിപ്രായം വന്നത്.
ഇതേ തുടർന്ന്, ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കേണ്ടത് നിർബന്ധമല്ല എന്ന് അധികൃതർ വ്യക്തമാക്കി. ആധാർ നമ്പർ നിങ്ങളുടെ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്‌തില്ലെങ്കിലും, നിങ്ങളുടെ പേര് ഇലക്ടറൽ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യപ്പെടില്ല.
എങ്കിലും, ഈ രണ്ട് തിരിച്ചറിയൽ രേഖകളും തമ്മിൽ ബന്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള പ്രക്രിയകൾ എന്തെല്ലാമെന്ന് നോക്കാം.
കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.