ലെനോവയുടെ പുതിയ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ എത്തിയിരിക്കുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 16 May 2021
HIGHLIGHTS
  • ലെനോവയുടെ ഏറ്റവും പുതിയ തിങ്ക്പാഡ് T14s മോഡലുകൾ പുറത്തിറക്കി

  • ഏകദേശം 1 ലക്ഷം രൂപയ്ക്ക് അടുത്താണ് ഈ മോഡലുകളുടെ വില വരുന്നത്

ലെനോവയുടെ പുതിയ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ എത്തിയിരിക്കുന്നു
ലെനോവയുടെ പുതിയ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ എത്തിയിരിക്കുന്നു


ലെനോവയുടെ ഏറ്റവും പുതിയ ലാപ്‌ടോപ്പുകൾ ഇതാ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Lenovo ThinkPad T14s എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേ തന്നെയാണ് .4കെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ Lenovo ThinkPad T14s മോഡലുകൾക്ക് 14 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 16:9 ആസ്പെക്റ്റ് റെഷിയോയും കൂടാതെ  1080p പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 4K UHD പാനലുകളും ,4കെ ഡിസ്‌പ്ലേയും ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .

Lenovo ThinkPad T14s (2021)

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ 11th-gen Intel Core i7-1165G7 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 32GBയുടെ റാം കൂടാതെ  2TB SSD എന്നിവയാണ് ഇതിനുള്ളത് .1.28kgs ഭാരമാണ് ഈ മോഡലുകൾക്കുള്ളത് .

കൂടാതെ ഈ മോഡലുകൾക്ക് 4ജി സപ്പോർട്ടും ലഭിക്കുന്നതാണ് .ThinkPad T14s (2021) മോഡലുകൾക്ക് ഫിംഗർ പ്രിന്റ് സ്കാനറുകൾ , USB-A പോർട്ടുകൾ , HDMI പോർട്ടുകൾ ,WiFi 6 സപ്പോർട്ടുകൾ എന്നിവ ഇതിന് ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ മോഡലുകൾക്ക് 899 yuan ആണ് വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 1 ലക്ഷം രൂപയ്ക്ക് അടുത്തുവരും .

logo
Anoop Krishnan

email

Web Title: Lenovo ThinkPad T14s (2021) launched with an 11th-gen Intel Core i7 processor and a 4K display
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status