വില !! 7700mAh ന്റെ ബാറ്ററിയിൽ ലെനോവയുടെ പുതിയ ടാബ് എത്തി

വില !! 7700mAh ന്റെ ബാറ്ററിയിൽ ലെനോവയുടെ പുതിയ ടാബ് എത്തി
HIGHLIGHTS

ലെനോവയുടെ പുതിയ ടാബ് ലെറ്റുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചു

Lenovo Tab K10 എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്

ലെനോവയുടെ പുതിയ ടാബ്‌ലറ്റുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Lenovo Tab K10 എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ Lenovo Tab K10 ടാബ്ലെറ്റുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .7700mAhന്റെ ബാറ്ററി ലൈഫിൽ ആണ് ഈ ടാബ്‌ലറ്റുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ ടാബ്‌ലെറ്റുകളുടെ ആരംഭ വില വരുന്നത്  13,999 രൂപയാണ് .മറ്റു സവിശേഷതകൾ നോക്കാം .

Lenovo Tab K10 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ 10.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 1920×1200 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ MediaTek Helio P22T ( octa-core CPU ,PowerVR graphics) പ്രോസ്സസറുകളിലാണ് Lenovo Tab K10 ന്റെ 
 പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഉപഭോക്താക്കൾക്ക് മെമ്മറി കാർഡ് വഴി മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Android 11 ൽ തന്നെയാണ് ഈ Lenovo Tab K10 ടാബ്‌ലെറ്റുകളുടെയും ഓപ്പറേറ്റിംഗ്‌ സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്ക് വരുകയാണെങ്കിൽ ഈ ടാബ്‌ലെറ്റുകൾക്ക് 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .ഈ Lenovo Tab K10 ടാബ്ലെറ്റുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .7700mAhന്റെ ബാറ്ററി ലൈഫിൽ ആണ് ഈ ടാബ്‌ലറ്റുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ ടാബ്‌ലെറ്റുകളുടെ ആരംഭ വില വരുന്നത്  13,999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo