ഡൽഹിയിൽ മോട്ടോറിൽ വെഹിക്കിളിന്റെ പുതിയ തീരുമാനങ്ങൾ .അതിൽ എടുത്തു പറയേണ്ട ഒന്നാണ് ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്(ADTTs) ഇപ്പോൾ വൈകുന്നേരം 5 മണി മുതൽ 7 മണി വരെ നടത്തുന്നതാണ് ,തിരഞ്ഞെടുത്ത ഡ്രൈവിംഗ് സർക്കിളുകളിൽ മാത്രമാണ് ഇത്തരത്തിൽ ഇപ്പോൾ മോട്ടോർ വെഹിക്കിൾ ഡൽഹി ഡിപ്പാർട്ട്മെന്റ് ഇപ്പോൾ ടെസ്റ്റിംഗ് നടത്തുന്നത് .ദിവസ്സവും 45 അപ്പോയിന്മെന്റുകളാണ് നടത്തുവാൻ ഉദ്ദേശിക്കുന്നത് .മൂന്ന് ട്രാക്കുകളിൽ ആണ് ഇത് നടത്തുന്നത് .മയൂർ വിഹാർ കൂടാതെ വിശ്വാസ് നഗർ എന്നി സർക്കിളുകളിൽ ഇത് നടത്തുന്നതാണ് .
വാഹന സംബന്ധമായ ആറ് സർവീസുകൾ ഇപ്പോൾ ഓഫീസ് സന്ദർശിക്കാതെ തന്നെ ആധാർ ഓതെന്റിക്കേഷനിലൂടെ ലഭ്യമാണ്. ഡോക്യുമെന്റുകൾ ഓഫീസിൽ ഹാജരാക്കേണ്ടതില്ല. കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെയാണ് ഇപ്പോൾ ഈ കാര്യം പറഞ്ഞിരിക്കുന്നത് .
മേൽവിലാസം മാറ്റൽ ,ഉടമസ്ഥാവകാശം മാറ്റൽ ,ഹൈപ്പോതിക്കേഷൻ രേഖപ്പെടുത്തൽ ,ഹൈപ്പോതിക്കേഷൻ നീക്കം ചെയ്യൽ ,NOC സർട്ടിഫിക്കേഷൻ നൽകൽ ,ഡ്യൂപ്ലിക്കേറ്റ് ആർ സി നൽകൽ എന്നി കാര്യങ്ങൾക്കാണ് ഇപ്പോൾ ഓഫീസ് സന്ദർശിക്കാതെ തന്നെ ഓൺലൈൻ വഴി ചെയ്യുവാൻ സാധിക്കുന്നത് .
പരിവാഹൻ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയോ അതുപോലെ തന്നെ മോട്ടോർ വാഹന വകുപ്പിന്റെ ഒഫിഷ്യൽ വെബ്സൈറ്റ് വഴിയോ www.mvd.kerala.gov.in വഴിയോ കൂടാതെ കേരള സർക്കാർ ഒഫിഷ്യൽ വെബ്സൈറ്റ് www.services.kerala.gov.in വഴിയോ ഈ സേവനങ്ങൾ ലഭിക്കുന്നതാണെന്ന് ഇതാ മോട്ടോർ വകുപ്പ് അറിയിച്ചിരിക്കുന്നു .