Supermoon 2025 Live: ഈ രാത്രി തിളക്കമുള്ള ആകാശ വിസ്മയം! ഇന്ത്യയിൽ എല്ലായിടത്തും, എങ്ങനെ കാണാം?

Supermoon 2025 Live: ഈ രാത്രി തിളക്കമുള്ള ആകാശ വിസ്മയം! ഇന്ത്യയിൽ എല്ലായിടത്തും, എങ്ങനെ കാണാം?

2025 ആകാശ വിസ്മയങ്ങളുടെ വർഷം കൂടിയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് റെഡ് മൂൺ എന്ന പ്രതിഭാസം കണ്ടറിഞ്ഞത്. ഇപ്പോഴിതാ അനന്തമായ ആകാശം മറ്റൊരു തിളക്കമാർന്ന വിസ്മയം ഒരുക്കുന്നു. ഈ വർഷത്തെ ഏറ്റവും വലിയ Supermoon ഇന്ന് മാനത്ത് തെളിയുന്നു. 2025 ൽ മൂന്ന് സൂപ്പർമൂൺ പ്രതിഭാസങ്ങളുണ്ടായി. ഇതിൽ ഏറ്റവും തിളക്കമുള്ളതും വലിപ്പമുള്ളതുമായ ചന്ദ്രനെ ഇന്ന് ദൃശ്യമാകും.

Digit.in Survey
✅ Thank you for completing the survey!

ഒരു ദൂരദര്‍ശിനിയുടെയും ആവശ്യമില്ലാതെ സൂപ്പർ മൂൺ കാണാം. ലോകത്തെ മിക്ക ഭാഗത്തും സൂപ്പർ മൂൺ തെളിയും. ഇന്ത്യയിൽ എവിടെയെല്ലാമാണ് സൂപ്പർ മൂൺ കാണാനാവുന്നതെന്ന് നോക്കാം.

Supermoon 2025 Live in Malayalam

ദൂരദര്‍ശിനിയോ മറ്റ് സാമഗ്രിഹികളോ ഇല്ലാതെ സൂപ്പർ മൂൺ കാണാം. നഗ്നനേത്രങ്ങൾ കൊണ്ട് നിങ്ങൾക്ക് പൂർണ ചന്ദ്രനെ ആകാശത്ത് ദൃശ്യമാകും. ഇതിനായി തുറന്ന പ്രദേശങ്ങൾ, ടെറസ് പോലുള്ള ഉയരമുള്ള പ്രദേശങ്ങൾ തെരഞ്ഞെടുത്താൽ ഉത്തമം.

ബീവർ മൂൺ എന്നാണ് ഈ സൂപ്പർ മൂൺ അറിയപ്പെടുന്നത്. ഇന്ത്യയിലുടനീളമുള്ള ആകാശ നിരീക്ഷകർക്ക് സൂപ്പർമൂണിനെ വൈകുന്നേരം 6:49 മുതൽ കാണാം. ഇപ്പോഴും സൂപ്പർമൂൺ വെളിപ്രദേശത്ത് വ്യക്തതയിൽ ആസ്വദിക്കാം.

സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ സാധാരണ ചന്ദ്രനെ കാണുന്ന സമയത്ത് ഈ ദൃശ്യാനുഭവം ആസ്വദിക്കാം. രാത്രിയിലുടനീളം കാലാവസ്ഥ അനുകൂലമാണെങ്കിൽ സൂപ്പർ വൂൺ കാണാനാകും. എല്ലാ രാജ്യങ്ങളിലും നഗരങ്ങളിലും ഇത് കാണാനാകുമെന്നാണ് പറയുന്നത്. ഡൽഹിയിൽ ആകാശത്ത് മൂടൽമഞ്ഞ് അധികമായതിനാൽ ദൃശ്യവ്യക്തത കുറവായിരിക്കും.

കേരളത്തിലും സൂപ്പർ മൂണിന്റെ തെളിച്ചവും വലിപ്പവും ആസ്വദിക്കാം. മികച്ച അനുഭവത്തിനായി, പാർക്ക്, വയൽപ്രദേശം അല്ലെങ്കിൽ ടെറസ് പോലുള്ള വിശാലമായ പ്രദേശങ്ങളിൽ നിന്ന് ചന്ദ്രനെ കാണാം.

എന്താണ് സൂപ്പർമൂൺ?

ബീവർ മൂൺ നവംബർ 5-ന് ആകാശത്ത് ദൃശ്യമാകും. അമേരിക്കൻ ഗോത്രങ്ങൾ ഇതിനെ ഫ്രോസ്റ്റ് മൂൺ, ഫ്രീസിംഗ് മൂൺ, ട്രേഡിങ് മൂൺ, സ്നോ മൂൺ എന്ന് വിളിക്കുന്നു.

ബീവർ മൂൺ 2025 ഈ വർഷത്തെ മൂന്ന് സൂപ്പർമൂണുകളിൽ ഏറ്റവും വലിയതാണ്. ഭൂമിയോട് ഏറ്റവും അടുത്തുള്ള പൂർണ്ണ ചന്ദ്രനാണ് ഇത്. സാധാരണ കാണുന്ന ബീവർ മൂണിൽ നിന്നും ഇത് വളരെ തിളക്കമുള്ളതും വലുതുമായിരിക്കും.

സാധാരണ ഒരു പൂർണ്ണചന്ദ്രനെക്കാൾ ഏകദേശം 17,000 മൈൽ സമീപമായിരിക്കും ഈ ബീവർ മൂൺ. ബീവറുകൾ അണക്കെട്ടുകൾ നിർമിച്ച് തണുപ്പ് കാലത്തിന് കാത്തിരിക്കുന്ന സമയത്തെയാണ് ബീവറിലൂടെ സൂചിപ്പിക്കുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo