KSRTC ബസ്സുകളിൽ UPI വഴി ടിക്കറ്റ്

KSRTC ബസ്സുകളിൽ UPI വഴി ടിക്കറ്റ്
HIGHLIGHTS

ബസുകളിൽ ടിക്കറ്റെടുക്കാൻ ഫോൺപേ സൗകര്യം ഏർപ്പെടുത്തി KSRTC

സൂപ്പര്‍ ക്ലാസ് ബസുകളിലാണ് ഈ സൗകര്യം ആദ്യം ഏർപ്പെടുത്തിയത്

ഫോണ്‍ പേയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്

ബസുകളിൽ ടിക്കറ്റെടുക്കാൻ ഫോൺപേ സൗകര്യം ഏർപ്പെടുത്തുകയാണ് കെ എസ് ആർ ടി സി. പുതിയ സംവിധാനം നിലവില്‍ വന്നു കഴിഞ്ഞു. ബസിനുള്ളിൽ നിന്ന് ടിക്കറ്റ് എടുക്കവെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് കൈമാറാൻ കഴിയുന്ന സംവിധാനമാണ് നിലവിൽ വരുന്നത്. പണം കൈമാറിയെന്നത് കണ്ടക്ടറെ ബോധ്യപ്പെടുത്തിയ ശേഷം ടിക്കറ്റ് എടുക്കുന്ന സംവിധാനമാണ് നിലവിൽ വരുന്നത്. കെ എസ് ആർ ടി സി ബസുകളിൽ ചില്ലറയുടെ പേരിൽ കണ്ടക്ടറും യാത്രക്കാരും തമ്മിൽ തർക്കങ്ങളുണ്ടാകുന്ന സംഭവങ്ങൾ പലപ്പോഴും ചർച്ചയാകാറുണ്ട്. ഈ സാഹചര്യത്തിലാണ് ബസുകളിൽ യുപിഐ പേയ്മെന്‍റ് സംവിധാനം കൊണ്ടുവരുന്നത്. 

ബസില്‍ ടിക്കറ്റിനു ഓണ്‍ലൈനിലൂടെ പണം നല്‍കാനുള്ള സംവിധാനം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റിനു ഓണ്‍ലൈനിലൂടെ പണം നല്‍കാനുള്ള സംവിധാനം നിലവില്‍ വന്നത്. സൂപ്പര്‍ ക്ലാസ് ബസുകളില്‍ ആണ് ആദ്യം ടിക്കറ്റ് ചാര്‍ജ് ഫോണ്‍ പേ വഴി പണം നല്‍കാനാകുന്നത്.  വരും നാളുകളില്‍ എല്ലാ ബസുകളിലും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ആദ്യ പടിയായാണ് സൂപ്പര്‍ ക്ലാസ് ബസുകളില്‍ നടപ്പാക്കുന്നത്.  ഫോണ്‍ പേയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പ്രത്യേക മൊബൈല്‍ ആപ് തയാറാക്കി. . ഇതില്‍ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടില്‍ പണം എത്തുന്നതിന് സ്ഥീരീകരണം ലഭിക്കും. ബസുകളുടെ റൂട്ടും ഫെയര്‍വിശദാംശങ്ങളും ഈ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. യു.പി.ഐ ആപ്പുകള്‍ വഴി എത്രരൂപ കളക്ഷന്‍ ലഭിച്ചിട്ടുണ്ടെന്ന് വേ ബില്ലില്‍ രേഖപ്പെടുത്തി കണ്ടക്ടര്‍ക്ക് തുക അടയ്ക്കാന്‍ കഴിയുന്നതാണ് സംവിധാനം. 

KSRTC ജീവനക്കാര്‍ കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങുന്നു 

മൂന്ന് പതിറ്റാണ്ട് നിന്ന കെഎസ്ആര്‍ടിസിയിലെ കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വന്നത്. കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്റുമാക്കി. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറത്തിലുള്ള യൂണിഫോമായിരുന്നു നല്‍കിയിരുന്നത്. ഇന്‍സ്‌പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്റും ആയിരുന്നു. യൂണിയന്‍ ഭേദമന്യേ കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ ഏറെ നാളായി ഉയര്‍ത്തിയ ആവശ്യമായിരുന്നു കാക്കി യൂണിഫോമിലേയ്ക്ക് ഉടന്‍ മടങ്ങുക എന്നുളത്  എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാക്കി യൂണിഫോമിലേയ്ക്ക് കെഎസ്ആര്‍ടിസി മടങ്ങുന്നത്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്‌പെക്ടര്‍ക്കുമാണ് കാക്കി. സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും ഉള്‍പ്പെടുത്തും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം ആയിരിക്കും. യൂണിഫോമിനുള്ള ബള്‍ക്ക് ഓര്‍ഡര്‍ ഉടന്‍ നല്‍കും.

Digit.in
Logo
Digit.in
Logo