Voter ID Card Update: പുതിയ മേൽവിലാസം ചേർക്കണോ? വീട്ടിലിരുന്ന് മൊബൈലിൽ ചെയ്യാം, സമയവും പണവും ലാഭം! TECH NEWS

Voter ID Card Update: പുതിയ മേൽവിലാസം ചേർക്കണോ? വീട്ടിലിരുന്ന് മൊബൈലിൽ ചെയ്യാം, സമയവും പണവും ലാഭം! TECH NEWS
HIGHLIGHTS

ഇലക്ഷന് മാത്രമല്ല Voter ID Card നിർബന്ധമായുള്ളത്

Aadhaar പോലെ ഇതും ഒരു ഔദ്യോഗിക രേഖ തന്നെയാണ്

എങ്കിലും ഒരു തെരഞ്ഞെടുപ്പിൽ സമ്മതിദായകനാകാൻ Voter ID Card കൂടിയേ തീരൂ...

തെരഞ്ഞെടുപ്പ് അടുത്തു. എന്നാൽ ഇലക്ഷന് മാത്രമല്ല Voter ID Card നിർബന്ധമായുള്ളത്. വോട്ടർ ഐഡി കാർഡ് ഒരു അഡ്രസ് പ്രൂഫായും മറ്റും ഉപയോഗിക്കാം. ഉദാഹരണത്തിന് തിരിച്ചറിയൽ രേഖയായോ, ജനനത്തീയതി തെളിയിക്കാനുള്ള രേഖയായോ ഇത് പ്രയോജനപ്പെടും. Aadhaar പോലെ ഇതും ഒരു ഔദ്യോഗിക രേഖ തന്നെയാണ്.

ഒരു തെരഞ്ഞെടുപ്പിൽ സമ്മതിദായകനാകാൻ വോട്ടർ ഐഡി കൂടിയേ തീരൂ. നിങ്ങളെ വോട്ട് ചെയ്യാൻ യോഗ്യരാക്കുന്ന രേഖയെന്ന് പറയാം. 18 വയസ്സ് പൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരന്മാർക്കും വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. അതിനാൽ വോട്ട് ചെയ്യാൻ ഇങ്ങനെയൊരു രേഖയും നിർബന്ധം. ശ്രദ്ധിക്കുക, വോട്ട് ചെയ്യുന്നതിന് ആധാർ രേഖ കണക്കാക്കുന്നതല്ല.

know how to easily change address in your voter id card
Voter ID Card-ൽ പുതിയ മേൽവിലാസം ചേർക്കണോ?

നിങ്ങൾ താമസം മാറ്റിയാലോ?

എങ്കിലും അടുത്തിടെ നിങ്ങൾ വാസസ്ഥലം മാറിയിട്ടുണ്ടെങ്കിൽ വോട്ടർ ഐഡിയിലും തിരുത്തലുകൾ വരുത്തണം. നിങ്ങളുടെ സ്ഥിരമായ വാസസ്ഥലം മറ്റൊരു മണ്ഡലത്തിലേക്ക് ആവുകയാണെങ്കിലാണ് ഇത് ആവശ്യമുള്ളത്. നിങ്ങൾ വിവാഹിതരായി മറ്റൊരു സ്ഥലത്താണ് നിങ്ങൾ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതെങ്കിലും മാറ്റം വരുത്തണം.

കാരണം ഇവിടെയും നിങ്ങൾ മണ്ഡലം മാറുകയാണ്. ഇങ്ങനെ മേൽവിലാസം മാറ്റം വരുത്തിയില്ലെങ്കിൽ പഴയ ഇടത്ത് തന്നെ നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്തേണ്ടിവരും. ഇത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കും. എന്നാൽ വീട്ടിലിരുന്ന് നിങ്ങളുടെ മൊബൈൽ ഫോൺ വഴി മേൽവിലാസം മാറ്റം (Address Change) വരുത്താം. ഇത് എങ്ങനെയെന്ന് നോക്കാം.

Voter ID Card-ൽ മേൽവിലാസം മാറ്റുന്നതിന്…

വീട് മാറുന്ന സാഹചര്യത്തിൽ വോട്ടർ ഐഡിയിലും വിലാസം അപ്ഡേറ്റ് ചെയ്യാം. ഈ തിരുത്തലിനായി എങ്ങനെ Online ആയി അപേക്ഷിക്കാം എന്ന് നോക്കാം.

Voter ID Card അപ്ഡേഷന് ആവശ്യമായ രേഖകൾ

ആദ്യം ഇതിന് എന്തെല്ലാം രേഖകൾ ആവശ്യമാണെന്ന് പരിശോധിക്കാം. നിങ്ങളുടെ ആധാർ കാർഡും പാസ്പോർട്ട് ഉണ്ടെങ്കിൽ അതും അത്യാവശ്യമാണ്. നിങ്ങളുടെ പുതിയ മേൽവിലാസം തെളിയിക്കുന്നതിനാണ് ഈ രേഖകൾ. ഓൺലൈൻ അപ്ഡേഷനിൽ ഈ രേഖകൾ നിങ്ങൾക്ക് അപ്ലോഡ് ചെയ്യേണ്ടി വരും. താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു രേഖ മതി.

voter id Address Change
Voter ID card -ൽ Address Change
  1. പുതിയ വിലാസത്തിലുള്ള ഗാർഹിക വൈദ്യുത ബിൽ അല്ലെങ്കിൽ വാട്ടർ ബിൽ. ഗ്യാസ് കണക്ഷൻ ബില്ലായാലും മതി. എന്നാൽ ഒരു വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത യൂട്ടിലിറ്റി ബില്ലുകളായിരിക്കണം ഇവ.
  2. ആധാർ കാർഡ്
  3. ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ നിലവിലെ പാസ്ബുക്ക്
  4. ഇന്ത്യൻ പാസ്പോർട്ട്
  5. കിസാൻ ബാഹി ഉൾപ്പെടെയുള്ള റവന്യൂ വകുപ്പിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ
  6. രജിസ്‌റ്റർ ചെയ്‌ത വാടക പാട്ടക്കരാർ (വാടക വീടാണെങ്കിൽ)
  7. രജിസ്റ്റർ ചെയ്ത വിൽപ്പന രേഖ (സ്വന്തം വീടാണെങ്കിൽ)

ഇനി എങ്ങനെയാണ് മേൽവിലാസം മാറ്റുന്ന ഓൺലൈൻ ഘട്ടങ്ങൾ എന്ന് മനസിലാക്കാം….

അഡ്രസ് മാറ്റാൻ (Address Change)

  • ആദ്യം ഔദ്യോഗിക ദേശീയ വോട്ടേഴ്‌സ് സർവ്വീസ് പോർട്ടലിൽ ലോഗിൻ ചെയ്യുക. ഇതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
  • പോർട്ടലിൽ ഇംഗ്ലീഷ്, അല്ലെങ്കിൽ ഹിന്ദി ഭാഷ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഏറ്റവും മുകളിൽ കാണാം. ഇവയിൽ ഏതെങ്കിലും തെരഞ്ഞെടുക്കുക.
  • ഹോം പേജിൽ ‘ഷിഫ്റ്റിങ് ഓഫ് റെസിഡൻസ്/ കറക്ഷൻ ഓഫ് എൻട്രീസ് ഇൻ എക്സിസ്റ്റിങ് ഇലക്ടറൽ റോൾ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം ‘ഫോം 8’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇവിടെ ആവശ്യമായ വിശദാംശങ്ങൾ നൽകേണ്ട ഒരു പുതിയ പേജിലേക്ക് നിങ്ങളെ റീഡയറക്‌ട് ചെയ്യും.
  • ഇവിടെ സെൽഫ് എന്നത് സെലക്ട് ചെയ്ത് സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക.
  • ‘ഷിഫ്റ്റിങ് ഓഫ് റെസിഡൻസ്’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. അടുത്തതായി, ‘അസംബ്ലി മണ്ഡലത്തിനുള്ളിൽ’ അല്ലെങ്കിൽ ‘അസംബ്ലി മണ്ഡലത്തിന് പുറത്ത്’ എന്നിവയിൽ ഒന്ന് തെരഞ്ഞെടുക്കുക. തുടർന്ന് ഓകെ ക്ലിക്ക് ചെയ്യാം.
  • അടുത്തതായി നിങ്ങളുടെ സംസ്ഥാനം, ജില്ല, നിയമസഭ/പാർലമെന്ററി മണ്ഡലം ഇവ സെലക്ട് ചെയ്ത് നെക്സ്റ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഇവിടെ നിങ്ങളുടെ ആധാർ നമ്പർ, ഇമെയിൽ, മൊബൈൽ നമ്പർ എന്നിവ നൽകി ‘നെക്സ്റ്റ്’ ക്ലിക്ക് ചെയ്യുക.
  • ശേഷം വിലാസവും വിലാസ മാറ്റത്തിന് ആവശ്യമായ അനുബന്ധ രേഖകളും നൽകുക.
  • പുതിയ വിലാസം തെളിയിക്കുന്ന മേൽപ്പറഞ്ഞ രേഖയിൽ ഏതെങ്കിലും ഒന്ന് അപ്‌ലോഡ് ചെയ്യുക. വീണ്ടും നെക്സ്റ്റ് ക്ലിക്ക് ചെയ്യാം.
  • ഇതിന് ശേഷം ഡിക്ലറേഷൻ പൂരിപ്പിക്കുക. ഇവിടെ ക്യാപ്‌ച കോഡ് നൽകി സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
Voter ID Card അപ്ഡേഷൻ ഓൺലൈനായി...
Voter ID Card അപ്ഡേഷൻ ഓൺലൈനായി…

READ MORE: Google CEO സുന്ദർ പിച്ചൈയ്ക്ക് ഒരേ സമയം 20ലധികം ഫോണുകൾ! എന്തിനെന്ന് ചോദിച്ചാൽ ഉത്തരം കൗതുകം| TECH NEWS

ഇതോടെ ഓൺലൈൻ പ്രക്രിയ അവസാനിച്ചു. ഇനി ECI അല്ലെങ്കിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിങ്ങളുടെ അഭ്യർത്ഥന പ്രോസസ്സ് ചെയ്യും. പ്രോസസിങ് പൂർത്തിയായ ശേഷം, നിങ്ങളുടെ വോട്ടർ ഐഡി കാർഡിൽ നിങ്ങൾ അപേക്ഷിച്ച മാറ്റം ലഭിക്കുന്നതായിരിക്കും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo