Kerala Election 2026: കേരളം പോളിങ് ബൂത്തിലേക്ക്! നിങ്ങൾക്ക് വോട്ടുണ്ടോ? പേരും പോളിങ് സ്റ്റേഷനും മൊബൈലിൽ വെറും 2 മിനിറ്റിൽ

Kerala Election 2026: കേരളം കാത്തിരിക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പാണ് ഇന്ന്. ഏപ്രിൽ 9 ന് ഇന്ന് കേരളം Assembly Election ഇലക്ഷനായി പോളിങ് ബൂത്തിലേക്ക്! ജനാധിപത്യ രാജ്യത്തിൽ ഓരോ പൗരനുമുള്ള അവകാശവും ഉത്തരവാദിത്തവുമാണ് വോട്ട്. വോട്ടിനാൻ പോകുന്നതിന് മുന്നേ, ഓരോ വോട്ടറും വോട്ടർ പട്ടികയിൽ സ്വന്തം പേരും പോളിംഗ് സ്റ്റേഷനും കൃത്യമാണോ എന്നത് പരിശോധിക്കേണ്ടതുണ്ട്. കാരണം, വോട്ടർ ഐഡി കൈവശമുണ്ടെങ്കിലും ലിസ്റ്റിൽ പേര് ഇല്ലെങ്കിൽ വോട്ട് ചെയ്യാനാകില്ല.

ഇത്തവണ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ നിങ്ങൾക്കും ഭാഗമാകാനാകുമോ? ഇത് പരിശോധിക്കാൻ ഓഫീസുകളോ പഞ്ചായത്തിലോ കയറിയിറങ്ങേണ്ടതില്ല. നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് വെറും രണ്ട് മിനിറ്റിനുള്ളിൽ വോട്ടർ പട്ടിക പരിശോധിക്കാം. വോട്ടർ ലിസ്റ്റിൽ പേരുണ്ടോ എന്നും, നിങ്ങളുടെ പേരിന്റെ സ്ഥാനവും വിശദമായി ഇവിടെ അറിയാൻ സാധിക്കുന്നു. പേര് സെർച്ച് ചെയ്യുന്നതും പരിശോധിക്കുന്നതും എങ്ങനെയാണെന്ന് വിശദമായി, ഘട്ടം ഘട്ടമായി അറിയാം.

Also Read: 10+ ChatGPT Prompts For Weight Loss: ജിം ട്രെയിനറെ പോലെ ചാറ്റ്ജിപിടി, ഈ പ്രോംപ്റ്റുകൾ പരീക്ഷിക്കൂ!

Kerala Election 2026 Voter list check

വോട്ടർ ഐഡി ഉണ്ടായിട്ടും വോട്ട് ചെയ്യാൻ പറ്റാത്ത സാഹചര്യം ഒഴിവാക്കാൻ നിങ്ങൾ ഇപ്പോൾ ചെലവഴിക്കേണ്ടത് വെറും 2 മിനിറ്റ് മാത്രമാണ്. electoralsearch.eci.gov.in എന്ന പോർട്ടലിലൂടെ ഇത് കണ്ടെത്താം. പ്രധാനമായും മൂന്ന് മാർഗങ്ങളാണ് കേരള നിയമസഭ തെരഞ്ഞെടുപ്പ് വോട്ടർ ലിസ്റ്റ് പരിശോധിക്കാനുള്ളത്.

ChatGPT Created
  1. ഇതിലെ ഒന്നാമത്തെ രീതി (എപിക് സെർച്ച്)
  • ഇതിനായി ആദ്യം സ്മാർട്ട് ഫോണിൽ ഇലക്ടറൽ സെർച്ചിന്റെ മുകളിൽ നൽകിയ സൈറ്റ് ഓപ്പൺ ചെയ്യുക.
  • EPIC നമ്പർ (Voter ID നമ്പർ) വഴി വോട്ടർ ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.
  • ഇതിനായി സേർച്ച് ബൈ എപിക് എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യണം.
  • വോട്ടർ ഐഡി കാർഡിലുള്ള എപിക് നമ്പറും സംസ്ഥാനം (കേരളം) കൊടുത്താൽ വോട്ടർ പട്ടിക ലഭ്യമാകും.
  1. മൊബൈൽ നമ്പറിലൂടെ
  • വോട്ടർപ്പട്ടികയിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തവർക്ക് ഈ ഓപ്ഷൻ തെരഞ്ഞെടുക്കാം.
  • ഇതിനായി സേർച്ച് ബൈ മൊബൈൽ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യണം. ഇവിടെ സംസ്ഥാനവും ഭാഷയും നൽകണം.
  • ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ കൊടുക്കുക.
    ഇവിടെ ലഭിക്കുന്ന ഒടിപി വഴി വിവരങ്ങൾ അറിയാനാകും.
  1. നിങ്ങളുടെ വിവരം നൽകി വോട്ടർ പട്ടിക പരിശോധിക്കാം
  • ഐഡി കാർഡ് കൈവശമില്ലാത്തവർക്ക് ഇത് തെരഞ്ഞെടുക്കാം.
  • സെർച്ച് ബൈ ഡീറ്റയിൽസ്‌ എന്ന ഓപ്ഷൻ ഇതിനായി സെലക്റ്റ് ചെയ്യാം.
  • ഇവിടെ പേര്, വയസ്സ്, ജനനത്തീയതി, മണ്ഡലം എന്നിവ നൽകി വോട്ടർ പട്ടികയിലെ പേര് പരിശോധിക്കാം.

ഇത് വിവരങ്ങൾ സ്ഥിരീകരിക്കാനുള്ള മാർഗം മാത്രമാണ്. എന്നാൽ പോളിങ് സ്റ്റേഷനിൽ പോകുന്നവർ തീർച്ചയായും ഔദ്യോഗിക രേഖകളായ വോട്ടർ ഐഡി കൈയിൽ കരുതണം.

പോളിങ് സ്റ്റേഷൻ ഓൺലൈനിൽ അറിയാനാകുമോ?

അതെ, നിങ്ങളുടെ ഫോണിൽ തന്നെ പോളിങ് സ്റ്റേഷൻ അറിയാനും, സംശയമുള്ളവർക്ക് ഒന്നുകൂടി സ്ഥിരീകരിക്കാനുമാകും. ഇതിനായി…

  • തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടേഴ്‌സ് സർവീസ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
  • https://voters.eci.gov.in/ എന്ന ഈ സൈറ്റിലെത്തിയ ശേഷം വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് സെർച്ച് ചെയ്യുക.
  • ഇതിനായി Search your name എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  • ശേഷം, EPIC/Search by Mobile/Search by Details ഇവയിലേതെങ്കിലും ഓപ്ഷൻ തെരഞ്ഞെടുക്കാം.
  • ഓപ്ഷൻ തെരഞ്ഞെടുത്ത്, തുടർന്നുള്ള വിവരങ്ങൾ നൽകണം.
  • ഇങ്ങനെ നിങ്ങളുടെ പോളിംഗ് സ്റ്റേഷൻ, നിയോജകമണ്ഡലം, പേര്, പോളിംഗ് പാർട്ട് നമ്പർ, സമ്മദിദായകന്റെ പേര്, പോളിംഗ് തീയതി എന്നിവ കാണിക്കുന്നതാണ്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :