Digit.in

ജിയോ ഇടിവെട്ട് !! ഇതാ ജിയോ നെക്സ്റ്റ് ഫോൺ സെയിലിനു എത്തുന്നു

Highlights

ജിയോയുടെ ഫോണുകളുടെ സെയിൽ ആരംഭിക്കുന്നതായി റിപ്പോർട്ടുകൾ

ദീപാവലി സമയത്തു ആയിരിക്കും ജിയോ ഫോണുകളുടെ സെയിൽ ആരംഭിക്കുക

ജിയോ ഇടിവെട്ട് !! ഇതാ ജിയോ നെക്സ്റ്റ് ഫോൺ സെയിലിനു എത്തുന്നു

ഇപ്പോൾ ഈ ഗൂഗിൾ ജിയോ 4ജി ഫോണുകൾ ദീപാവലിക്ക് സെയിലിനു എത്തുന്നു എന്നാണ് അറിയിച്ചിരിക്കുന്നത് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Qualcomm QM215 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് എന്നാണ് .കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ഉണ്ടാകും എന്നാണ് സൂചനകൾ .

ഗൂഗിളിനൊപ്പം ചേർന്നാണ് ഇപ്പോൾ പുതിയ 4ജി സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത് .അതുകൊണ്ടു തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 11 (ഗോ എഡിഷൻ ) ൽ തന്നെ ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ പ്രതീഷിക്കാവുന്നതാണ് . September 10 തീയതി ആണ് ഈ ഫോണുകളുടെ ആദ്യ സെയിൽ പറഞ്ഞിരിക്കുന്നത് .എന്നാൽ ഗ്ലോബൽ ചിപ്പ് ഷോർട്ടേജ് കാരണം ഈ ഫോണുകളുടെ സെയിൽ മാറ്റിവെച്ചിരുന്നു  .ദീപാവലിക്ക് സമയത്തായിരിക്കും ഇനി സെയിൽ ഉണ്ടാകുക .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സൽ സെൽഫിയും പ്രതീക്ഷിക്കാം .

ഇപ്പോൾ ഈ ഗൂഗിൾ ജിയോ 4ജി ഫോണുകൾ ദീപാവലിക്ക് സെയിലിനു എത്തുന്നു എന്നാണ് അറിയിച്ചിരിക്കുന്നത് .എന്നാൽ ഈ ജിയോയുടെ ഫോൺ നെസ്റ്റ് എന്ന ഫോണുകളുടെ വില പ്രതീക്ഷിച്ചിരുന്നത് 4000 രൂപയ്ക്ക് താഴെ ആയിരുന്നു .ഇപ്പോൾ ഈ 4ജി ഫോണുകളുടെ വില വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നു .6499 രൂപയാണ് ഈ ഫോണുകളുടെ വിപണിയിലെ വില വരുന്നത് .

 .അതുപോലെ തന്നെ 500 രൂപ മുടക്കി ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉള്ള സംവിധാനവും ജിയോ അവതരിപ്പിക്കുന്നുണ്ട് .ഫോണിന്റെ ബാക്കി തുക തവണയായി അടച്ചാൽ മതിയാകും .കുറഞ്ഞ ചിലവിൽ തന്നെ ജിയോ ഫോണുകൾ അവതരിപ്പിക്കും .

 

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile