ജിയോ ഫോൺ പുറത്തിറക്കി !! ഇനി വരുന്നത് ജിയോ 5ജി തരംഗം

ജിയോ ഫോൺ പുറത്തിറക്കി !! ഇനി വരുന്നത് ജിയോ 5ജി തരംഗം
HIGHLIGHTS

മുകേഷ് അംബാനിയുടെ പുതിയ പ്രഖ്യാപനങ്ങൾ ആയിരുന്നു ഇന്ന് നടന്നിരുന്നത്

ജിയോയുടെ ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു

റിലയൻസിന്റെ 44 യോഗത്തിൽ പുതിയ തീരുമാനങ്ങൾ കൈകൊണ്ടു റിലയൻസ് ,ജിയോ അവതരിപ്പിക്കുന്ന 5ജി സർവീസുകൾ 2ജി ഉപഭോതാക്കളെ 5ജി ഉപഭോതാക്കൾ ആക്കി മാറ്റുമെന്ന് മുകേഷ് അംബാനി അഭിപ്രായപ്പെട്ടു .ജിയോയുടെ 5ജി സർവീസുകൾ ടെസ്റ്റ് നടത്തിയ സമയത്തു 1Gbps സ്പീഡാണ് ലഭിച്ചിരുന്നത് .മികച്ച സ്പീഡിൽ തന്നെ ജിയോ 5ജി സർവീസുകൾ എത്തിക്കും .മെയ്ഡ് ഇൻ ഇന്ത്യ എന്ന ടാഗ് ലൈനോടെയാണ് റിലയൻസ് എത്തിയിരിക്കുന്നത് .അതിനു മുന്നോടിയായി ഇതാ സ്മാർട്ട് ഫോണുകളും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു 

ഇത് ഒരു ടച്ച് സ്മാർട്ട് ഫോണുകൾ ആണ് .നേരത്തെ ജിയോ പുറത്തിറക്കിയിരുന്നത് 4ജി സപ്പോർട്ട് ആയിട്ടുള്ള ഫീച്ചർ ഫോണുകൾ ആയിരുന്നു .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് ആൻഡ്രോയിഡിന്റെ അപ്പ്‌ഡേഷനുകൾ എല്ലാം തന്നെ ലഭിക്കും .

എന്നാൽ ഇതിന്റെ മറ്റു ഫീച്ചറുകൾ ഒന്നും തന്നെ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല .കറുത്ത നിറത്തിലുള്ള സിംഗിൾ ക്യാമറകൾ നൽകിയിരിക്കുന്ന ഒരു ഫോൺ ആണിത് .ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ സ്മാർട്ട് ഫോൺ ആണിത് എന്നും മുകേഷ് അംബാനി വ്യക്തമാക്കി .

കൂടാതെ മറ്റു ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഗൂഗിൾ അസിസ്റ്റന്റ് ,പ്ലേ സ്റ്റോറുകൾ ,എന്നിങ്ങനെ പല സവിശേഷതകളും ജിയോ നെസ്റ്റ് സ്മാർട്ട് ഫോണുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ജിയോയ്ക്ക് വേണ്ടി ഗൂഗിൾ പ്രതേകം രൂപകൽപന ചെയ്ത ഓപറേറ്റിങ്‌ സിസ്റ്റത്തിലാണ് പ്രവർത്തനം .ഇന്ത്യയ്ക്ക് പുറത്തും ജിയോനെസ്റ്റ് ഫോണുകൾ അവതരിപ്പിക്കും എന്നാണ് പറഞ്ഞിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo