ജിയോ DTH സേവനങ്ങൾ ഉടൻ ഇന്ത്യയിൽ എത്തുന്നു ,200 രൂപ മുതൽ ?

HIGHLIGHTS

പുതിയ സർവീസുകളുമായി നമ്മുടെ സ്വന്തം ജിയോ എത്തുന്നു

ജിയോ DTH സേവനങ്ങൾ ഉടൻ ഇന്ത്യയിൽ എത്തുന്നു ,200 രൂപ മുതൽ ?

ലിമിറ്റഡ് ഡാറ്റ ഉപയോഗിച്ചുകൊണ്ടിരുന്ന ഉപഭോതാക്കളെ അൺലിമിറ്റഡ് 4ജി ഉപയോഗിക്കുവാൻ പഠിപ്പിച്ച ജിയോ ഇതാ പുതിയ സേവനങ്ങളുമായി വീണ്ടും ഇന്ത്യയിൽ എത്തുന്നു .ഇത്തവണ ജിയോ എത്തുന്നത് പുതിയ DTH സർവീസുകളുമായിട്ടാണ് .കമ്ബനി ഇതിനുള്ള പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 

Digit.in Survey
✅ Thank you for completing the survey!

വൈകാതെ തന്നെ പുതിയ DTH  സേവനങ്ങൾ ആരംഭിക്കുമെന്നാണ്​  നിലവിൽ കിട്ടുന്ന സൂചനകൾ .കുറഞ്ഞ നിരക്കിലും അതുപോലെതന്നെ മികച്ച ക്ലാരിറ്റിയിലും ജിയോ DTH ഉപഭോതാക്കൾക്ക് ലഭ്യമാക്കുന്നു .200 രൂപമുതൽ ആണ് ജിയോ DTH സേവനങ്ങൾ ആരംഭിക്കുന്നത് .

കൂടാതെ DTH HD സർവീസുകൾ 400 രൂപ മുതൽ ലഭ്യമാകും എന്നാണ് സൂചനകൾ .ജിയോയുടെ ടി.വി ആപ്​ ഉപയോഗിച്ച്‌​ ഡി.ടി.എച്ച്‌​ സേവനങ്ങളുടെ പരീക്ഷണം കമ്ബനി നടത്തിയെന്നാണ്​ അറിയുന്നത്.ഈ വർഷം തന്നെ ജിയോയിൽ നിന്നും ഈ പുതിയ DTH സേവനങ്ങൾ പ്രതീക്ഷിക്കാം .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

ജിയോ 5ജി ടെക്നോളജി എത്തുന്നു 

നമ്മളെ 4ജി ഉപയോഗിക്കുവാൻ ശെരിക്കും പഠിപ്പിച്ചത് ജിയോ തന്നെയാണ് എന്ന് പറയാം .കാരണം ലിമിറ്റഡ് ഡാറ്റയിൽ നിന്നും അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കുവാൻ നമ്മളെ പഠിപ്പിച്ചത് ജിയോ തന്നെയാണ് .ജിയോ വന്നതിനു ശേഷമാണ് 4ജി അൺലിമിറ്റഡ് മറ്റു ടെലികോം കമ്പനികളും നൽകി തുടങ്ങിയത് .

എന്നാൽ ഇപ്പോൾ ഇതാ  4ജിയ്ക്കു ശേഷം ജിയോ 5ജി അവതരിപ്പിക്കാൻ പോകുന്നു .ഈ വർഷം തന്നെ അതിന്റെ ട്രയൽ ഉണ്ടാകും എന്നാണ് സൂചനകൾ .എന്നാൽ എയർടെൽ അവരുടെ ട്രയൽ നടത്തിക്കഴിഞ്ഞു .

ജിയോയുടെ മറ്റു ചില ഓഫറുകൾ 

IPL ഓഫറുകൾ കൂടാതെ ജിയോ SACHETS പായ്ക്കുകൾ കൂടി പുറത്തിറക്കിയിരിക്കുന്നു .ഇതിൽ രണ്ടു ഓഫറുകളാണ് ഉള്ളത് .19 രൂപയുടെ റീച്ചാർജിൽ 0.15GB  4ജി ഡാറ്റ ,കൂടാതെ അൺലിമിറ്റഡ് കോളുകൾ 1 ദിവസ്സത്തേക്കു ലഭിക്കുന്ന ഓഫറുകളും കൂടാതെ 52 രൂപയുടെ റീച്ചാർജിൽ 1.05GB 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ 7 ദിവസ്സം ലഭിക്കുന്ന മറ്റൊരു ഓഫറുകളുമാണ് പുറത്തിറക്കിയിരിക്കുന്നത് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Verma
Digit.in
Logo
Digit.in
Logo