അവസാനം ജിയോയും ഇതാ നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നു

HIGHLIGHTS

വൊഡാഫോൺ ഐഡിയ ,എയർടെൽ എന്നിവയ്ക്ക് പിന്നാലെ ജിയോയും വർദ്ധിപ്പിച്ചു

ജിയോ അവരുടെ നിരക്കുകൾ ഇപ്പോൾ വർദ്ധിപ്പിച്ചിരുന്നു

20 ശതമാനം വരെയാണ് റിലയൻസ് ജിയോ അവരുടെ നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്

അവസാനം ജിയോയും ഇതാ നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നു

കഴിഞ്ഞ ദിവസ്സമായിരുന്നു വൊഡാഫോൺ ഐഡിയയും കൂടാതെ റിലയൻസ്എയർട്ടലും അവരുടെ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നത് .500 രൂപവരെയായിരുന്നു നിരക്കുകളിൽ വൊഡാഫോൺ ഐഡിയ വർദ്ധിപ്പിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ അതിനു തൊട്ടുപിന്നാലെ റിലയൻസ് ജിയോയും അവരുടെ നിരക്കുകളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .20 ശതമാനം വരെയാണ് റിലയൻസ് ജിയോ അവരുടെ നിരക്കുകൾ നിലവിൽ കൂട്ടിയിരിക്കുന്നത് .ഡിസംബർ 1 മുതലാണ് പുതിയ നിരക്കുകൾ എത്തുക .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ അതിനു നിലവിൽ ജിയോ ഉപഭോക്താക്കൾക്ക് പഴയ ഓഫറുകളിൽ തന്നെ റീച്ചാർജ്ജ്‌ ചെയ്യുവാൻ സാധിക്കുന്നതാണ് .ഡിസംബർ 1 മുതൽ 75 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ 91 രൂപയായി മാറും .129 രൂപയുടെ പ്ലാനുകൾ 155 രൂപയ്ക്കും ,399 രൂപയുടെ പ്ലാനുകൾ 479 രൂപയായും ,1299 രൂപയുടെ പ്ലാനുകൾ 1559 രൂപയ്ക്കും കൂടാതെ 2399 രൂപയുടെ 2879 പ്ലാനുകൾ രൂപയായും മാറുന്നതായിരിക്കും .അതുപോലെ തന്നെ മറ്റു ചില പ്ലാനുകളിലും മാറ്റങ്ങൾ ഉണ്ടാകുന്നതായിരിക്കും .

എയർട്ടലിന്റെ പുതിയ നിരക്കുകൾ 

പുതിയ നിരക്കുകൾ പ്രകാരം 79 രൂപയ്ക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ 99 രൂപയ്ക്ക് ആണ് ലഭിക്കുന്നത് .അതുപോലെ തന്നെ 149 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ ലഭിക്കുന്നത് 179 രൂപയ്ക്ക് ആയിരിക്കും .അതുപോലെ തന്നെ 48 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഡാറ്റ ടോപ്പ് അപ്പുകൾ 58 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു .219 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ 265 രൂപയായി വർദ്ധിപ്പിച്ചു  .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ ദിവസ്സേന ജിബിയുടെ ഡാറ്റ എന്നിങ്ങനെ ലഭിക്കുന്നതാണ് .

അതുപോലെ തന്നെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് 299 രൂപയ്ക്ക് ആണ് ലഭിക്കുന്നത് .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 1.5ജിബിയുടെ ഡാറ്റയും ആണ് .കൂടാതെ 299  രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ 359 രൂപയായും ഉയർത്തിയിരിക്കുന്നു .
 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo