Netflix, Amazon Prime സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന Jioയുടെ കിടിലൻ റീചാർജ് പാക്കേജുകൾ
Netflix, Amazon സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്ന ഏതാനും റീചാർജ് പ്ലാനുകളുണ്ട്
റിലയൻസ് ജിയോയാണ് അത്യാകർഷകമായ പ്ലാൻ അവതരിപ്പിച്ചത്
അൺലിമിറ്റഡ് കോളിങ്, ഡാറ്റ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും ഇതിലുണ്ട്

ജിയോ രാജ്യത്ത് അതിവേഗത്തിൽ 5G ഇന്റർനെറ്റ് വ്യാപിപ്പിക്കുകയാണ്. അൺലിമിറ്റഡ് കോളിങ്, ഡാറ്റ എന്നിങ്ങനെ അത്യാകർഷകമായ ആനുകൂല്യങ്ങൾ നൽകുന്നതിലും Jio മറ്റ് ടെലികോം ഭീമന്മാരിൽ നിന്ന് മികച്ചതാണെന്ന് തന്നെ പറയാം.
ഇപ്പോഴിതാ, നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള OTT പ്ലാറ്റ്ഫോമുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ കൂടി അനുവദിക്കുന്ന റീചാർജ് ഓഫറുകളാണ് റിലയൻസ് ജിയോ പ്രഖ്യാപിച്ചിട്ടുള്ളത്.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും ഈ റീചാർജ് പ്ലാനിലൂടെ തികച്ചും സൗജന്യമായി ലഭിക്കുന്നു.
ജിയോ 399 പോസ്റ്റ്‌പെയ്ഡ് പ്ലാൻ
ജിയോ 399 പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ് ലഭിക്കുന്നുണ്ട്. ഇതോടൊപ്പം 75 ജിബി ഡാറ്റയും ലഭിക്കുന്നതാണ്. ഇതുകൂടാതെ, ജിയോയുടെ ഈ പ്ലാൻ ദിവസേന 100 എസ്എംഎസ് വാഗ്ദാനം ചെയ്യുന്നു.
കൂടാതെ, ഈ പ്ലാനിൽ Netflix, Amazon Prime സബ്‌സ്‌ക്രിപ്‌ഷനും തികച്ചും സൗജന്യമാണ്.
ജിയോ 599 പോസ്റ്റ്‌പെയ്ഡ് ഫാമിലി പ്ലാൻ
ജിയോയുടെ 599 രൂപ ഫാമിലി പ്ലാനാണിത്. ഈ പോസ്റ്റ്‌പെയ്ഡ് പ്ലാനിലും നിരവധി മികച്ച സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭ്യമാണ്. ഈ പ്ലാൻ 100 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഫാമിലി പ്ലാൻ ആയതിനാൽ ഇത് ഒന്നിലധികം സിം കാർഡിൽ ഉപയോഗിക്കാം. ഇതിന് പുറമെ അൺലിമിറ്റഡ് കോളിങ് സൗകര്യവും ഇതിൽ ലഭ്യമാണ്. Netflix, Amazon സബ്‌സ്‌ക്രിപ്‌ഷൻ ഇതിലും തികച്ചും സൗജന്യമാണ്.
ജിയോ 799 പോസ്റ്റ്‌പെയ്ഡ് ഫാമിലി പ്ലാൻ
ജിയോ 799 പോസ്റ്റ്‌പെയ്ഡ് പ്ലാനും നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷനാണ്. കാരണം രണ്ടിലധികം സിം കാർഡുകളിൽ ഇത് ഉപയോഗിക്കാം. 150 ജിബി ഡാറ്റയും ഇതിൽ നൽകുന്നുണ്ട്.
അൺലിമിറ്റഡ് കോളിങ് കൂടാതെ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനും ഇതിൽ ലഭ്യമാണ്. ഈ പ്ലാൻ 200 ജിബി ഡാറ്റ റോൾഓവർ വാഗ്ദാനം ചെയ്യുന്നു. മൊത്തത്തിൽ, ഈ പ്ലാൻ കുടുംബാംഗങ്ങൾക്ക് ഏറ്റവും മികച്ചതാണെന്നതിൽ സംശയമില്ല.
