4ജി വെടികെട്ടുമായി ബിഎസ്എൻഎൽ ഇന്ത്യയിൽ മുഴുവനും ഇതാ എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 16 Apr 2021
HIGHLIGHTS
  • ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇന്ത്യയിൽ വ്യാപിപ്പിക്കുന്നു

  • 2 വർഷത്തിനുള്ളിൽ തന്നെ ഇന്ത്യയിൽ 4ജി സർവീസുകൾ എത്തിക്കുമെന്ന് റിപ്പോർട്ട്

4ജി വെടികെട്ടുമായി ബിഎസ്എൻഎൽ ഇന്ത്യയിൽ മുഴുവനും ഇതാ എത്തുന്നു
4ജി വെടികെട്ടുമായി ബിഎസ്എൻഎൽ ഇന്ത്യയിൽ മുഴുവനും ഇതാ എത്തുന്നു


ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സർവീസുകളിൽ ഒന്നാണ് ബിഎസ്എൻഎൽ .മികച്ച ഓഫറുകൾ വളരെ കുറഞ്ഞ ചിലവിൽ തന്നെ പുറത്തിറക്കുന്ന ഒരു സർവീസ് കൂടിയാണ് ബിഎസ്എൻഎൽ .എന്നാൽ ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത എത്തിയിരിക്കുന്നു .ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇന്ത്യ ഒട്ടാകെ എത്തിക്കുവാനൊരുങ്ങുകയാണ് ബിഎസ്എൻഎൽ .രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യ മുഴുവനും ഇത്തരത്തിൽ 4ജി സർവീസുകൾ വ്യാപിപ്പിക്കുമെന്നും സൂചനകൾ നൽകിക്കഴിഞ്ഞു .

ബിഎസ്എൻഎൽ നൽകുന്ന ബ്രോഡ് ബാൻഡ് ഓഫറുകൾ 

ബിഎസ്എൻഎൽ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ഇതാ പുതിയ തകർപ്പൻ പുതുക്കിയ പ്ലാനുകൾ ലഭിക്കുന്നതാണ് .1000 ജിബിയുടെ ഡാറ്റ മുതൽ 5500 ജിബിയുടെ ഡാറ്റ പ്ലാനുകളാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .ഇപ്പോൾ 777 രൂപയുടെ പ്ലാനുകൾ മുതൽ 16999 രൂപയുടെ പ്ലാനുകൾ വരെ ബിഎസ്എൻഎൽ ബ്രോഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .കേരള സർക്കിളുകളിൽ അടക്കം ഈ പുതിയ ബ്രൊഡ് ബാൻഡ് പ്ലാനുകൾ ലഭിക്കുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ .ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയാം .

ആദ്യം പറയേണ്ടത് 949 രൂപയുടെ പ്ലാനുകളാണ് .949 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2000 ജിബിയുടെ ഹൈ സ്പീഡ് ഡാറ്റയാണ് .150Mbps ഹൈ സ്പീഡിലാണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഡാറ്റയുടെ ലിമിറ്റ് കഴിഞ്ഞാൽ ഉപഭോതാക്കൾക്ക് 10Mbps സ്പീഡിൽ ഈ പ്ലാനുകൾ ലഭ്യമാകുന്നതാണു് .അടുത്തതായി 1000 രൂപയ്ക്ക് താഴെ ബിഎസ്എൻഎൽ നൽകുന്ന മറ്റു ബ്രോഡ് ബാൻഡ് പ്ലാനുകൾ നോക്കാം .

1000 രൂപയ്ക്ക് താഴെ ലഭിക്കുന്ന പ്ലാനുകളിൽ ആദ്യം എടുത്തു പറയേണ്ടത് 777 രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകൾ ഫൈബർ ടി ബി പ്ലാനുകൾ എന്നാണ് ഇപ്പോൾ പറയുന്നത് .777 രൂപയുടെ ബ്രൊഡ് ബാൻഡ് ബിഎസ്എൻഎൽ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1000 ജിബിയുടെ ഡാറ്റയാണ് .അതും 100 Mbps  സ്പീഡിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .1000 ജിബി കഴിഞ്ഞാൽ പിന്നെ ഉപഭോതാക്കൾക്ക് 5 Mbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .

logo
Anoop Krishnan

email

Web Title: govt says BSNL 4G coverage to be completed in 2 years
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status