Designed Using AI
Meta ഉടൻ അവതരിപ്പിക്കാനിരിക്കുന്ന WhatsApp Username ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്. മൊബൈൽ നമ്പറിന് പകരം യുണീക് യൂസർനെയിം ഉപയോഗിച്ച് ആശയവിനിമയം നടത്താൻ സഹായിക്കുന്ന പുതിയ ഫീച്ചറാണ് മെറ്റ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. സ്വകാര്യത, സുരക്ഷ, ദുരുപയോഗ സാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ മെറ്റയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വാട്ട്‌സ്ആപ്പിന്റെ പുതിയ ഫീച്ചർ എങ്ങനെയാണ് സുരക്ഷിതത്വത്തെ ബാധിക്കുന്നതെന്ന് പരിശോധിക്കാം.
മൊബൈൽ നമ്പർ വെളിപ്പെടുത്താതെ യൂസർനെയിം ഉപയോഗിച്ച് ആശയവിനിമയം നടത്താനുള്ള യൂസർനെയിം ഫീച്ചറിനെ കുറിച്ച് കേന്ദ്ര സർക്കാർ ആശങ്ക പ്രകടിപ്പിച്ചു.സ്‌പാം മെസേജുകൾ വ്യാപിക്കാനും Impersonation അഥവാ വ്യാജ ഐഡന്റിന്റിയുണ്ടാക്കാനും ഇത് വഴി വച്ചേക്കും. ഇതേ തുടർന്ന് തൽക്കാലം ഈ ഫീച്ചർ പുറത്തിറക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മെറ്റയ്ക്ക് സർക്കാർ നോട്ടീസ് അയച്ചത്.
Also Read: ടിവിയോടൊപ്പം അടിപൊളി ഹോം തിയേറ്റർ! 625W Dolby Home Theater Speaker 10000 രൂപയിൽ താഴെ
“ഓൺലൈൻ തട്ടിപ്പ്, ഫിഷിംഗ്, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, ആൾമാറാട്ടം പോലുള്ള സൈബർ കുറ്റകൃത്യങ്ങൾക്ക് യൂസർനെയിം കാരണമാകുമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) ഇന്ത്യയിലെ വാട്ട്‌സ്ആപ്പിന്റെ ചീഫ് കംപ്ലയൻസ് ഓഫീസർക്ക് അയച്ച നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു.
താൽക്കാലികമായി ഫീച്ചറിന് തടയിണയിട്ട അധികൃതർ, മൂന്ന് ദിവസത്തിനകം വിശദമായ വിശദീകരണം നൽകാനും ആവശ്യപ്പെട്ടു. വിശദമായ ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഈ ഫീച്ചർ കൊണ്ടുവരരുതെന്നും മെറ്റയോട് നിർദേശിച്ചിട്ടുണ്ട്.
അതേ സമയം കഴിഞ്ഞ ദിവസമാണ് മെറ്റ വാട്ട്സ്ആപ്പ് യൂസർനെയിം ഫീച്ചർ പരീക്ഷിക്കുന്നുവെന്ന വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഫോൺ നമ്പർ വ്യക്തിപരമായ വിവരമായതിനാൽ, അടുപ്പമില്ലാത്തവരുമായി ആശയവിനിമയം നടത്താൻ യൂസർനെയിം അവതരിപ്പിക്കുന്നതാണ് ഫീച്ചർ. ഫോൺ നമ്പർ പങ്കിടേണ്ട സാഹചര്യം ഒഴിവാക്കുകയും സ്വകാര്യത വർധിപ്പിക്കുകയുമാണ് യൂസർനെയിം ഫീച്ചറിന്റെ ലക്ഷ്യം. ഇതിനകം ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ മെസേജിങ് പ്ലാറ്റ്ഫോമുകളിൽ ഈ ഫീച്ചർ ലഭ്യമാണ്.