നിമിഷങ്ങൾക്കുള്ളിൽ ഇതാ നിങ്ങൾക്ക് ഇ-ആധാർ ലഭിക്കും

HIGHLIGHTS

ഇപ്പോൾ ഓൺലൈൻ വഴി e-Aadhaar എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം

https://uidai.gov.in/ എന്ന വെബ് സൈറ്റ് വഴി എളുപ്പത്തിൽ ലഭിക്കും

നിമിഷങ്ങൾക്കുള്ളിൽ ഇതാ നിങ്ങൾക്ക് ഇ-ആധാർ ലഭിക്കും

ഇന്ന് ഇന്ത്യയിൽ ഏത് ആവിശ്യത്തിന് വേണ്ട ഒന്നാണ് ആധാർ കാർഡുകൾ .ആധാർ കാർഡുകൾ ഇപ്പോൾ ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് അടക്കം ആവിശ്യമായി വരുന്നു .എന്നാൽ ഇപ്പോൾ നിങ്ങൾക്ക് ഒരു ആവിശ്യത്തിന് ആധാർ കാർഡ് വേണം ,നിങ്ങളുടെ കൈയ്യിൽ ഇല്ല എങ്കിൽ ആധാർ ഉപഭോക്താക്കൾക്ക് ഇപ്പോൾ എളുപ്പത്തിൽ ഓൺലൈൻ e-Aadhaar ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ഇപ്പോൾ ആധാർ കാർഡുകൾ https://uidai.gov.in/ വെബ് സൈറ്റ് വഴി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ആധാർ കാർഡ് ഉള്ളവർക്ക് മാത്രമേ ഓൺലൈൻ വഴി ഇത്തരത്തിൽ e-Aadhaar കാർഡുകൾ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുകയുള്ളു .അത്തരത്തിൽ എങ്ങനെയാണു e-Aadhaar കാർഡ് ഡൗൺലോഡ് ചെയ്യുന്നത് എന്ന് നോക്കാം .

1.അതിന്നായി ആദ്യം https://uidai.gov.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക 

2.അതിനു ശേഷം ഈ ഓപ്‌ഷനിൽ നിന്നും Download Aadhaar എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക 

3.അതിൽ സെലക്റ്റ് ചെയ്തുകഴിഞ്ഞാൽ Enrolment ID കൂടാതെ Virtual ID എന്നിവ വഴി അടുത്ത പേജിൽ പോകുക 

4.അതിനു ശേഷം അടുത്ത പേജിൽ CAPTCHA  നൽകി നിങ്ങളുടെ ആധാർ കാർഡിൽ നൽകിയ ഫോൺ നമ്പർ നൽകുക 

5.നിങ്ങൾ നൽകിയ നമ്പറിലേക്ക് ഒരു OTP വരുന്നതായിരിക്കും 

6.OTP നൽകിയ ശേഷം നിങ്ങൾക്ക് e-Aadhaar ഡൗൺലോഡ് ചെയ്യാവുന്നതാണ് 

Experienced Social Media And Content Marketing Specialist View Full Profile