ഐസിഐസിഐ ബാങ്ക് ഉപഭോക്താവാണോ ;എങ്കിൽ ആമസോൺ നൽകുന്ന

ഐസിഐസിഐ ബാങ്ക് ഉപഭോക്താവാണോ ;എങ്കിൽ ആമസോൺ നൽകുന്ന
HIGHLIGHTS

ആമസോണിലെ രജിസ്റ്റര്ഡ് വില്പനക്കാര്ക്ക് തല്ക്ഷണ ഓവര് ഡ്രാഫ്റ്റുമായി ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്കില് കറണ്ട് അക്കൗണ്ട് ഉള്ളവര്ക്ക് തങ്ങളുടെ പ്രവര്ത്തന മൂലധന ആവശ്യങ്ങള്ക്കായി ഈ ഒഡി ഉടന് ആരംഭിക്കാനാവും

കൊച്ചി:  ആമസോണിലെ ലക്ഷക്കണക്കിനു വരുന്ന രജിസ്റ്റര്ഡ് വില്പനക്കാര്ക്ക് 25 ലക്ഷം രൂപ വരെ തല്ക്ഷണ ഓവര് ഡ്രാഫ്റ്റ് ഡിജിറ്റലായി ലഭ്യമാക്കാന് ഐസിഐസിഐ ബാങ്ക് ആമസോണ് ഇന്ത്യയുമായി സഹകരിക്കും.ഒഡിക്ക് അപേക്ഷിക്കുന്നതും അനുമതി നല്കുന്നതും വിതരണം ചെയ്യുന്നതുമെല്ലാം ഡിജിറ്റല് പ്രക്രിയയിലൂടെയാണ്.
 
പേപ്പര് രഹിതമായി തന്നെ ബാങ്ക് സ്റ്റേറ്റ്മെന്റുകളുടെയോ ആദായ നികുതി റിട്ടേണുകളുടെയോ സഹായം  കൂടാതെ തന്നെ  ക്രെഡിറ്റ് യോഗ്യത വിലയിരുത്തുന്നു പുതിയ ക്രെഡിറ്റ് അസസ്മെന്റ് രീതി വില്പ്പനക്കാര്ക്ക് ഗണ്യമായ സൗകര്യം പ്രദാനം ചെയ്യുന്ന.കൂടാതെ, 'ന്യൂ-ടു-ക്രെഡിറ്റ്', 'നിലവിലുള്ള എംഎസ്എംഇ വായ്പ്പക്കാരുടെ ചെറുകിട ബിസിനസുകളെയും വ്യക്തിഗത വില്പ്പനക്കാരെയും അവരുടെ ഡിജിറ്റല് ഇടപാടുകളുടെ മൂല്യം അണ്ലോക്കുചെയ്യാനും തല്ക്ഷണ ക്രെഡിറ്റിലേക്ക് പ്രവേശനം നേടാനും ഇത് പ്രാപ്തരാക്കുന്നു.

ഐസിഐസിഐ ബാങ്കില് കറണ്ട് അക്കൗണ്ട് ഉള്ളവര്ക്ക് തങ്ങളുടെ പ്രവര്ത്തന മൂലധന ആവശ്യങ്ങള്ക്കായി ഈ ഒഡി ഉടന് ആരംഭിക്കാനാവും. മറ്റു ബാങ്കുകളില് അക്കൗണ്ട് ഉള്ളവര്ക്ക് ലളിതമായി ബാങ്കില് ഡിജിറ്റല് രീതിയില് കറണ്ട് അക്കൗണ്ട് ആരംഭിച്ചും ഇതു പ്രയോജനപ്പെടുത്താം. സമയാസമയങ്ങളില് വായ്പ ലഭിക്കുന്നതും ലളിതമായി ബിസിനസ് ചെയ്യാനാവുന്നതുമാണ് ചെറുകിട-ഇടത്തരം സംരംഭ മേഖലയുടെ വളര്ച്ചയ്ക്കു സഹായകമായ നിര്ണായക ഘടകങ്ങളെന്നാണ് ഐസിഐസിഐ ബാങ്ക് എന്നും വിശ്വസിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സ്വയം തൊഴില്, എസ്എംഇ, മര്ച്ചന്റ് ഇക്കോ സിസ്റ്റം മേധാവി പങ്കജ് ഗാഡ്ഗില് ചൂണ്ടിക്കാട്ടി. 

ആമസോണില് രജിസ്റ്റര് ചെയ്ത വില്പനക്കാര്ക്ക് തങ്ങളുടെ പ്രവര്ത്തന മൂലധന ആവശ്യങ്ങള്ക്കായി ഈ ഒഡി സൗകര്യം തല്ക്ഷണം ഉപയോഗിച്ചു തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു. ഓവര്ഡ്രാഫ്റ്റില് ഉപയോഗിക്കുന്ന തുകയ്ക്കു മാത്രമായിരിക്കും ഇടപാടുകാര് പലിശ നല്കേണ്ടി വരിക. വാര്ഷികാടിസ്ഥാനത്തില് ഈ ഒഡി പുതുക്കുകയും ചെയ്യും. തിരിച്ചടവിന്റെ രീതി വിലയിരുത്തിയാവും ഇതു പുതുക്കുക.ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇതാ ഒക്ടോബർ 3 മുതൽ ആരംഭിക്കുന്നു 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo