ആൻഡ്രോയിഡിന് പണി !! ഹുവാവെയുടെ ഹാർമോണി ഓ എസ് എത്തുന്നു

HIGHLIGHTS

ഹുവാവയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അടുത്ത വർഷം മുതൽ എത്തുന്നതായി സൂചനകൾ

HARMONY OS ആണ് അടുത്ത വർഷം മുതൽ സ്മാർട്ട് ഫോണുകളിൽ എത്തുന്നത്

ആൻഡ്രോയിഡിന് പണി !!  ഹുവാവെയുടെ ഹാർമോണി ഓ എസ് എത്തുന്നു

ഹുവാവെയുംണ് അമേരിക്കയും തമ്മിലുള്ള വാണിജ്യപരമായ പ്രശ്നങ്ങൾ കഴിഞ്ഞ വർഷം മുതൽ തുടങ്ങിയതാണ് .അതിനെ തുടർന്ന് ഗൂഗിളിന്റെ അപ്പ്‌ഡേഷനുകളും കൂടാതെ ഗൂഗിളിന്റെ ആൻഡ്രോയ്ഡ് അടക്കമുള്ള ആപ്ലികേഷനുകൾ ഹുവാവെയുടെ സ്മാർട്ട് ഫോണുകളിൽ നിർത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ പരാതി വന്നിരുന്നു .

Digit.in Survey
✅ Thank you for completing the survey!

ഹുവാവെ ഏറ്റവും ഒടുവിൽ പുറത്തിറക്കിയ ഹുവാവെയുടെ ഹോണർ 9s എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ പ്ലേ സ്റ്റോറുകൾ അടക്കമുള്ള സംവിധാനങ്ങൾ ലഭിച്ചിരുന്നില്ല .പ്ലേ സ്റ്റോർ ,യൂട്യൂബ് ,ജി മെയിൽ എന്നിങ്ങനെ പല ആപ്ലിക്കേഷനുകളും ഹോണർ 9s സ്മാർട്ട് ഫോണുകളിൽ ഉണ്ടായിരുന്നില്ല .

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ വെച്ച് ഹുവാവെയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം അടുത്ത വർഷം തന്നെ ഹുവാവെയുടെ സ്മാർട്ട് ഫോണുകളിൽ എത്തുന്നു എന്നാണ് .ഹുവാവെയുടെ HARMONY ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് അടുത്ത വർഷങ്ങളിൽ ഹുവാവെയുടെ പുതിയ സ്മാർട്ട് ഫോണുകളിൽ എത്തുന്നത് .ആൻഡ്രോയിഡിനെ വെല്ലുന്ന തരത്തിലായിരിക്കും ഈ ഹാർമോണി ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറങ്ങുന്നത് .

ImageSource

Experienced Social Media And Content Marketing Specialist View Full Profile