ഗെയിമിങ് പ്രേമികൾക്കായി Samsung Galaxy M47 5G; 6000mAh ബാറ്ററിയും Snapdragon ചിപ്പും
പവറിലും പെർഫോമൻസിലും മികച്ച പുതിയ മിഡ്-റേഞ്ച് ഫോണുമായി സാംസങ്. ദീർഘനേരം ഉപയോഗിക്കാൻ സഹായിക്കുന്ന 6000mAh ബാറ്ററിയും Snapdragon പ്രോസസറുമുള്ള സ്മാർട്ട് ഫോണാണിത്. ദൈനംദിന ഉപയോഗത്തിനൊപ്പം ദീർഘനേരം ബാറ്ററി ബാക്കപ്പുമുള്ള Samsung Galaxy M47 5G ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പ്രീമിയം ഡിസൈനൊപ്പം ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ എക്സ്പീരിയൻസും ഈ സാംസങ് ഹാൻഡ്സെറ്റിലുണ്ട്. സാംസങ് ഗാലക്സി എം47 5ജിയുടെ സ്പെസിഫിക്കേഷനുകൾ, വില, ലഭ്യത എന്നിവ വിശദമായി അറിയാം.
SurveySamsung Galaxy M47 5G Features
ഗാലക്‌സി എം47 5ജിയിൽ 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണുള്ളത്. ഇതിന് 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് സപ്പോർട്ടും 800 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസ്സുമുണ്ട്. ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് ഫോണിൽ 1,400 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനുള്ള ഫോണായതിനാൽ വീഴ്ചകളെ പ്രതിരോധിക്കുന്നു.
അഡ്രിനോ 710 ജിപിയുവുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസറാണ് ഫോണിലുള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി 2 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം.
ട്രിപ്പിൾ റിയർ ക്യാമറയാണ് സാംസങ് ഗാലക്സി എം47 5ജിയിലുള്ളത്. ഇതിൽ OIS പിന്തുണയ്ക്കുന്ന 50MP പ്രൈമറി ക്യാമറ, 8MP അൾട്രാ-വൈഡ്-ആംഗിൾ സെൻസർ, 2MP മാക്രോ ക്യാമറയുമുണ്ടാകും. ഫോണിന് മുൻവശത്ത് 12MP സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.
Also Read: Flipkart GOAT Sale വരുന്നു; iPhone 17 ഉൾപ്പെടെ വൻ ഡിസ്കൗണ്ടുകൾ
വൺ യുഐ 8.5 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ആറ് വർഷത്തെ OS അപ്‌ഡേറ്റുകളും ആറ് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഗാലക്സി എം47 5ജിയിൽ ലഭിക്കുന്നു.
Power up your play!
— Samsung India (@SamsungIndia) June 29, 2026
The all-new #GalaxyM47 5G is here to take your gaming to the next level!
Enjoy smooth performance powered by Snapdragon processor and Fast LPDDR5X RAM. Keep every session going with a long-lasting battery, and every detail vivid on a bright super AMOLED… pic.twitter.com/HzHGrRwLz7
45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള സ്മാർട്ട് ഫോണാണിത്. പവറിനായി 6000mAh ബാറ്ററിയാണ് പുതിയ സാംസങ് ഫോണിലുള്ളത്.
ഇതിൽ സാംസങ് സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ കൊടുത്തിട്ടുണ്ട്. ഫോണിൽ സ്റ്റീരിയോ സ്പീക്കറുകൾ നൽകിയിരിക്കുന്നു. യുഎസ്ബി ടൈപ്പ്-സി ഓഡിയോ, 5G, ഡ്യുവൽ-ബാൻഡ് വൈ-ഫൈ സപ്പോർട്ടും സാംസങ് എം47 5ജിയിലുണ്ട്. ഇത് ബ്ലൂടൂത്ത് 5.3, എൻഎഫ്‌സി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് പിന്തുണയ്ക്കുന്നു.
സാംസങ് ഗാലക്സി എം47 5ജി ഇന്ത്യയിലെ വില
സാംസങ് ഗാലക്സി എം47 5ജി ഇന്ത്യയിലെ ബജറ്റ് മിഡ് റേഞ്ച് വിപണിയ്ക്കായി അവതരിപ്പിച്ച ഫോണാണ്. ഇതിന് 22,999 രൂപയാണ് ഇന്ത്യയിൽ ഓഫർ ഉൾപ്പെടെയുള്ള വിലയാകുന്നത്. റോഗ് റെഡ്, ബ്ലേസ് ബ്ലൂ കളർ ഓപ്ഷനുകളിൽ സ്മാർട്ട് ഫോൺ വാങ്ങിക്കാം. ജൂലൈ 4 മുതലാണ് സാംസങ് എം47 5ജിയുടെ വിൽപ്പന. അന്ന് ആമസോണിൽ അരംഭിക്കുന്ന പ്രൈം ഡേ സെയിലിലൂടെ സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
