50MP ProVisual ക്യാമറ Samsung Galaxy S25 5G ആമസോണിൽ അത്യുഗ്രൻ ഓഫറിൽ!
പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് സുവർണാവസരം! ProVisual Engine സപ്പോർട്ടുള്ള Samsung Galaxy S25 5G ആമസോണിൽ ആകർഷകമായ വിലക്കിഴിവിൽ വാങ്ങാം. ശക്തമായ പ്രകടനത്തിനൊപ്പം മികച്ച ക്യാമറ അനുഭവവും AI ഫീച്ചറുകളുമുള്ള സ്മാർട്ട് ഫോണാണിത്. പുതിയ തലമുറ പ്രോസസർ, മനോഹരമായ AMOLED ഡിസ്പ്ലേ, ദീർഘകാല സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ ഈ ഫോണിൽ ലഭിക്കും. ഫ്ലിപ്കാർട്ടിനേക്കാൾ ഏറ്റവും വിലക്കുറവിലാണ് സാംസങ് ഗാലക്സി എസ്25 5ജി ആമസോണിൽ വിൽക്കുന്നത്. ആമസോണിലെ നിലവിലെ ഡിസ്‌കൗണ്ടിലൂടെ ക്യാഷ്ബാക്ക് ഓഫറുകളും ഇഎംഐ ഡീലും സ്വന്തമാക്കാം. സാംസങ് സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും ആമസോണിലെ വിലക്കിഴിവിനെ കുറിച്ചും വിശദമായി അറിയാം.
SurveySamsung Galaxy S25 5G Price Offer Amazon
12 ജിബി റാമും 256 ജിബി സാംസങ് ഫോണിനാണ് കിഴിവ്. 80,999 രൂപയ്ക്കാണ് മിന്റ് കളറിലുള്ള സാംസങ് ഗാലക്സി എസ്25 5ജി സ്മാർട്ട് ഫോണിനാണ് ഓഫർ. ഫ്ലിപ്കാർട്ടിനേക്കാൾ വമ്പിച്ച ഡിസ്‌കൗണ്ട് ആമസോണിൽ ഫോണിന് ലഭ്യമാണ്.
62999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്25 5ജി ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. ആമസോണിൽ 60000 രൂപയ്ക്കും താഴെ പ്രീമിയം സാംസങ് 5ജി വാങ്ങിക്കാം. 58,150 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്25 5ജി ആമസോണിൽ വിൽക്കുന്നത്.

1744 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറിലൂടെ സാംസങ് പ്രീമിയം ഫോൺ വാങ്ങിക്കാം. ഇങ്ങനെ 57000 രൂപ റേഞ്ചിൽ ഗാലക്സി എസ്25 5ജി ലഭ്യമാണ്. 36,800 രൂപയുടെ എക്സ്ചേഞ്ച് ഡീലിലും പ്രീമിയം ഹാൻഡ്സെറ്റ് പർച്ചേസ് ചെയ്യാം. 2,044 രൂപയുടെ ഇഎംഐ ഓഫറിലും സാംസങ് ഗാലക്സി എസ്25 5ജി സ്വന്തമാക്കാം.
Also Read: ഒന്നാന്തരം ഓഫർ! Zeiss Telephoto ക്യാമറയുള്ള Vivo 5G ഫോണിന് ഫ്ലിപ്കാർട്ടിൽ വമ്പൻ വിലക്കിഴിവിൽ
സാംസങ് ഗാലക്സി എസ്25 5ജി സവിശേഷതകൾ
ഗാലക്സി എസ്25 5ജി അൾട്രായ്ക്കൊപ്പം ലോഞ്ച് ചെയ്ത സാംസങ് ഗാലക്സി എസ്25 5ജിയുടെ ഓരോ സവിശേഷതകളും എഐ ഫീച്ചറുകളും അറിയാം
- ഡിസ്പ്ലേ: 6.2 ഇഞ്ച് Dynamic AMOLED 2X ഡിസ്‌പ്ലേയിലാണ് സ്റ്റാൻഡേർഡ് സാംസങ് അവതരിപ്പിച്ചത്. ഇതിന് സ്മൂത്ത് സ്ക്രോളിങ്ങിനായി 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കും. അലുമിനിയം ഫ്രെയിമിൽ നിർമിച്ച ഫോണാണിത്. സാംസങ് ഗാലക്സി എസ്25 5ജിയ്ക്ക് സംരക്ഷണം നൽകാനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പരിരക്ഷയും ലഭിക്കുന്നതാണ്.
- ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറയുള്ള ഫോണാണിത്. ഇതിൽ 50MP പ്രൈമറി സെൻസറും 12 MP അൾട്രാ-വൈഡ് ലെൻസും 10MP ടെലിഫോട്ടോ ക്യാമറയുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും 12 MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു. വ്യക്തതയുള്ള ഇമേജുകൾക്കായി സാംസങ് ഫോണിൽ പ്രോ വിഷ്വൽ എഞ്ചിൻ സപ്പോർട്ടുമുണ്ട്.
- പ്രോസസർ: ക്വാൽകോമിൽ നിന്നുള്ള സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഇതിലുള്ളത്. ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്സി എസ്25 അൾട്രായിലെ അതേ ചിപ്സെറ്റാണിത്. അതിവേഗ പ്രവർത്തനത്തിനും ഗെയിമിംഗിനും ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസ് ഇതിൽ ലഭിക്കും.
- ഗാലക്സി AI: ദൈനംദിന കാര്യങ്ങൾ എളുപ്പമാക്കുന്ന AI ഫീച്ചറുകളുടെ സപ്പോർട്ട് ഈ സാംസങ് ഫോണിലുമുണ്ട്. സർക്കിൾ ടു സെർച്ച്, പ്രൊഫഷണൽ ഫോട്ടോ എഡിറ്റിംഗ്, ലാംഗ്വേജ് ട്രാൻസ്ലേഷൻ തുടങ്ങിയവ ഫോണിൽ ലഭിക്കുന്നു. ഇതിൽ ജെമിനി ലൈവ് ഫീച്ചറുമുണ്ട്.
- ബാറ്ററി: 4,000 mAh പവർഫുൾ ബാറ്ററിയുള്ള സ്മാർട്ട് ഫോണാണിത്. ഇത് 25 W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
