10200mAh ബാറ്ററിയുമായി Moto Pad 70 Pro; 2TB വരെ സ്റ്റോറേജ് സപ്പോർട്ടുമായി ഇന്ത്യയിൽ

10200mAh ബാറ്ററിയുമായി Moto Pad 70 Pro; 2TB വരെ സ്റ്റോറേജ് സപ്പോർട്ടുമായി ഇന്ത്യയിൽ

ടാബ്ലെറ്റ് വിപണിയിൽ പുതിയൊരു മോഡലുമായി Moto Pad 70 Pro ഇതാ എത്തി. പ്രീമിയം ഫീച്ചറുകളും വലിയ ബാറ്ററി കപ്പാസിറ്റിയുമുള്ള ടാബ്ലെറ്റാണിത്. 10,200mAh വമ്പൻ ബാറ്ററിയിൽ പ്രീമിയം ടാബ്ലെറ്റുകളുടെ ഇടയിലേക്കാണ് മോട്ടറോള പാഡ് 70 പ്രോ അവതരിപ്പിച്ചത്. 2TB വരെ microSD കാർഡ് സപ്പോർട്ടും ഇതിനുണ്ട്. പഠനാവശ്യങ്ങൾക്കായി പ്രൊഫഷണൽ ഉപയോക്താക്കൾക്കും വിദ്യാർഥികൾക്കും, സിനിമ-യൂട്യൂബ് കാണുന്നതിന് വിനോദ പ്രേമികൾക്കും കൂടാതെ പ്രൊഫഷണൽ ഉപയോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ടാബാണിത്. മോട്ടോ പാഡ് 70 പ്രോയുടെ പ്രധാന സവിശേഷതകളും സ്പെസിഫിക്കേഷനുകളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Also Read: ഒന്നാന്തരം ഓഫർ! Zeiss Telephoto ക്യാമറയുള്ള Vivo 5G ഫോണിന് ഫ്ലിപ്കാർട്ടിൽ വമ്പൻ വിലക്കിഴിവിൽ

Moto Pad 70 Pro Features

  1. ഡിസ്പ്ലേ: മോട്ടോ പാഡ് 70 പ്രോയിൽ 13 ഇഞ്ച് 3.5K LCD ടച്ച്‌സ്‌ക്രീനാണുള്ളത്. ഇത് 144Hz വരെ റിഫ്രഷ് റേറ്റും, 800 nits വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുമുള്ളതാണ്. ഡോൾബി വിഷൻ, മോട്ടോ പെൻ പ്രോ പോലുള്ള ഫീച്ചറുകളും മോട്ടറോള പാഡ് 70 പ്രോയിലുണ്ട്.
  2. സോഫ്റ്റ് വെയർ: മോട്ടോ പാഡ് 70 പ്രോയിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐ സോഫ്റ്റ് വെയറിറാണുള്ളത്. ആൻഡ്രോയിഡ് 18 വരെയുള്ള OS അപ്‌ഗ്രേഡുകൾ ഇതിന് ലഭിക്കും. മോട്ടോ പാഡ് 70 പ്രോയ്ക്ക് നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഓഫർ ചെയ്യുന്നു.
  3. പ്രോസസർ: ക്വാൽകോമിന്റെ ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്‌സെറ്റിലാണ് ടാബ്ലെറ്റ് പ്രവർത്തിക്കുന്നത്. മോട്ടോ പാഡ് 70 പ്രോയ്ക്ക് 8GB റാം, 256GB വരെ ഓൺബോർഡ് സ്റ്റോറേജ് സപ്പോർട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാൻ സാധിക്കും. മോട്ടറോള ടാബ്ലെറ്റിൽ അഡ്വാൻസ്ഡ് NPU ഫീച്ചറും ലഭ്യമാണ്.
  4. ക്യാമറ: ടാബ്‌ലെറ്റിന് പിന്നിൽ ഓട്ടോഫോക്കസുള്ള 13 മെഗാപിക്സൽ ക്യാമറ വരുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും നാല് ജെബിഎൽ-ട്യൂൺഡ് സ്പീക്കറുകളും ഡ്യുവൽ മൈക്രോഫോൺ യൂണിറ്റും ഇതിനുണ്ട്.
  5. ബാറ്ററി: പാഡ് 70 പ്രോയിൽ 10,200mAh ബാറ്ററിയാണുള്ളത്. ഇത് 45W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു.
  6. കണക്റ്റിവിറ്റി: Wi-Fi 7, Bluetooth 6.0 തുടങ്ങിയ വയർലെസ് കണക്റ്റിവിറ്റി ഓപ്ഷനുകൾ മോട്ടോ പാഡ് 70 പ്രോയ്ക്കുണ്ട്.
  7. മറ്റ് ഫീച്ചറുകൾ: RGB സെൻസർ, ഗൈറോസ്കോപ്പ്, ആക്സിലറോമീറ്റർ, ഹാൾ സെൻസർ തുടങ്ങിയ സെൻസറുകളും മോട്ടോ ടാബിനുണ്ട്.

മോട്ടോ പാഡ് 70 പ്രോ ഇന്ത്യയിലെ വില

പാന്റോൺ ടൈറ്റാൻ എന്ന ഒറ്റ നിറത്തിലാണ് മോട്ടോ പാഡ് 70 പ്രോ ലോഞ്ച് ചെയ്തത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ളതാണ് ബേസിക് മോഡൽ. 36,999 രൂപയ്ക്കാണ് ടാബ്ലെറ്റ് ലോഞ്ച് ചെയ്തത്. 256 ജിബി സ്റ്റോറേജുള്ള ഉയർന്ന മോഡലിന് 39,999 രൂപയാകുന്നു.

സ്നാപ്പ്-ഓൺ കീബോർഡുള്ള ടാബ്‌ലെറ്റിന് ഇന്ത്യയിൽ വില 45,999 രൂപയാണ്. ഐസിഐസിഐ ബാങ്ക് കാർഡുകളിലൂടെ 4,000 രൂപ കിഴിവ് ലഭിക്കും. പുതിയ ടാബ്‌ലെറ്റ് ജൂലൈ 4 ന് വിൽപ്പന ആരംഭിക്കുന്നു. ഫ്ലിപ്കാർട്ട് വഴിയും മോട്ടറോള ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴിയും ലഭ്യമാകും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile