18 വയസ്സിനു മുകളിൽ ഉള്ളവർക്കും വാക്സിൻ !! എങ്ങനെ രജിസ്റ്റർ ചെയ്യാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 20 Apr 2021
HIGHLIGHTS
  • കോവിഡ് വാക്സിൻ ഇപ്പോൾ ഇന്ത്യയിൽ ആളുകളിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നു

  • നിലവിൽ 45 വയസ്സുതൊട്ട് മുകളിലേക്ക് ഉള്ളവർക്കാണ് വാക്‌സിൻ ലഭിക്കുന്നത്

  • മെയ് 1 മുതലാണ് 18 വയസിനു മുകളിൽ ഉള്ളവർക്ക് വാക്സിനുകൾ ലഭ്യമാകുന്നത്

18 വയസ്സിനു മുകളിൽ ഉള്ളവർക്കും വാക്സിൻ !! എങ്ങനെ രജിസ്റ്റർ ചെയ്യാം
18 വയസ്സിനു മുകളിൽ ഉള്ളവർക്കും വാക്സിൻ !! എങ്ങനെ രജിസ്റ്റർ ചെയ്യാം


കൊറോണ വയറസിനെ പ്രതിരോധിക്കുവാൻ ഇപ്പോൾ വാക്സിനുകൾ ഇന്ത്യ കണ്ടുപിച്ചിരിക്കുന്നു .ആദ്യ ഘട്ടത്തിൽ വാക്സിനുകൾ ആരോഗ്യ പ്രവർത്തകർക്കും മറ്റുമായിരുന്നു ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ 45 വയസിനു മുകളിൽ ഉള്ളവർക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .അതുപോലെ തന്നെ പുതിയ ഉത്തരവ് ഇപ്പോൾ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരുന്നു .18വയസിനു മുകളിൽ ഉള്ളവർക്ക് ഇതാ കോവിഡ് വാക്സിനുകൾ ലഭിക്കുന്നു .മെയ് 1 മുതലാണ് 18 വയസിനു മുകളിൽ ഉള്ളവർക്ക് വാക്സിനുകൾ ലഭ്യമാകുന്നത് . അതിനു നിങ്ങൾ ഓൺലൈൻ വഴി ആദ്യം രജിസ്റ്റർ ചെയ്യണ്ടതാണ് .

എന്നാൽ വാക്സിനുകൾ ലഭിക്കുന്നതിന് ഇപ്പോൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടത് അനിവാര്യമാണ് .അതിന്നായി നിങ്ങൾ ആദ്യം തന്നെ https://www.cowin.gov.in/home എന്ന വെബ് സൈറ്റ് സന്ദർശിക്കേണ്ടതാണ് .അതിനു ശേഷം അവിടെ താഴെയായി register yourself  എന്ന മറ്റൊരു ഓപ്‌ഷൻ കൂടി ലഭിക്കുന്നതാണ് .ആ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ പിന്നെ ചോദിക്കുന്നത് നിങ്ങളുടെ മൊബൈൽ നമ്പർ ആണ് .അവിടെ നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക .

അതിനു ശേഷം നിങ്ങൾ നൽകിയ മൊബൈൽ നമ്പറിലേക്ക് ഒരു OTP വരുന്നതായിരിക്കും .ആ OTP അവിടെ നൽകി അടുത്ത ഓപ്‌ഷനിലേക്കു പോകുക .അടുത്ത ഓപ്‌ഷനുകളിൽ നിങ്ങളുടെ ഐ ഡി പ്രൂഫുകൾ ആണ് ചോദിക്കുന്നത് .അവിടെ ആധാർ കാർഡുകൾ ,ഡ്രൈവിംഗ് ലൈസെൻസ് ,പാൻ കാർഡുകൾ ,പെൻഷൻ ബുക്കുകൾ എന്നിവയടക്കമുള്ള ഓപ്‌ഷനുകൾ നൽകിയിരിക്കുന്നു .അതിൽ ഏതെങ്കിലും ഓപ്‌ഷനുകൾ സെലെക്റ്റ് ചെയ്തു അടുത്ത ഓപ്‌ഷനുകളിലേക്കു പോകുക .

അടുത്ത ഓപ്‌ഷൻ എന്ന് പറയുന്നത് നിങ്ങൾക്ക് ഏത് സമയത്താണ് ബുക്കിംഗ് നടത്തേണ്ടത് (ഷെഡ്യൂൾ ചെയ്തു വെക്കാവുന്നതാണ് )അത് അവിടെ നൽകാവുന്നതാണ് .അതിനു ശേഷം അവിടെ തന്നെ നിങ്ങളുടെ അടുത്തുള്ള ഏത് ഹോസ്പിറ്റലിൽ ആണ് വാക്സിൻ ലഭിക്കുന്നത് എന്നടക്കമുള്ള വിവരങ്ങളും ലഭിക്കുന്നതാണ് .അവിടെ സൗജന്യമായി ലഭിക്കുന്ന ഹോസ്പിറ്റലുകളും കൂടാതെ ക്യാഷ് കൊടുത്തു ചെയ്യാവുന്ന ഹോസ്പിറ്റലുകളുടെ വിവരങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ആരോഗ്യ സേതു ആപ്ലികേഷനുകൾ ഉപയോഗിച്ചും രജിസ്ടർ ചെയ്യാവുന്നതാണ് .ആരോഗ്യ സേതു ആപ്പ്ലികേഷൻ ഓപ്പൺ ചെയ്യുക .അതിൽ വാക്‌സിനേഷൻ എന്ന ഓപ്‌ഷനുകൾ ക്ലിക്ക് ചെയ്ത മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ തന്നെ രെജിസ്റ്റർ ചെയ്യാവുന്നതാണ് .

logo
Anoop Krishnan

email

Web Title: ​Covid-19 vaccine registration online: How to do it
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status