എങ്ങനെ ഗൂഗിൾ പേ ആധാർ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യാം

എങ്ങനെ ഗൂഗിൾ പേ ആധാർ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യാം
HIGHLIGHTS

ഗൂ​ഗിൾ പേയിൽ ആധാർ കാർഡ് ഉപയോ​ഗിച്ച് പേയ്മെന്റ് നടത്താം

പേയ്മെന്റ് നടത്തുമ്പോൾ ഡെബിറ്റ് കാർഡുകൾ ആവശ്യമായി വരുന്നില്ല

ഗൂഗിൾ പേ ആധാർ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം

ഗൂ​ഗിൾ പേയിൽ ആധാർ കാർഡ് ഉപയോ​ഗിച്ച് പേയ്മെന്റ് നടത്താനുള്ള സൗകര്യം അവതരിപ്പിച്ചു. ഇത്തരത്തിൽ പേയ്മെന്റ് നടത്തുമ്പോൾ ഡെബിറ്റ് കാർഡുകൾ ആവശ്യമായി വരുന്നില്ല എന്നതാണ് സവിശേഷത. UPI പേയ്മെന്റുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ (NPCI) വഴി ആധാർ ഉപയോ​ഗിച്ച് UPI  രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യമാണ് ഉപയോക്താക്കൾക്കായി ​ഗൂ​ഗിൾ പേ അവതരിപ്പിച്ചിരിക്കുന്നത്. ആധാർ അധിഷ്ഠിത യുപിഐ ഇടപാട് ആണെന്നതിനാൽ ഇവിടെ ഒരു ഡെബിറ്റ് കാർഡ് ഉപയോ​ഗിക്കാതെ തന്നെ UPI പിൻ സെറ്റ് ചെയ്യാൻ സാധിക്കുന്നു.

യുപിഐ ഉപയോ​ഗം വർധിക്കാൻ സാധ്യത​

 ദശലക്ഷക്കണക്കിന് ആളുകളാണ് UPI ഉപയോ​ഗിച്ചു കൊണ്ടിരിക്കുന്നത്. ​ഗൂ​ഗിൾ പേയുടെ പുതിയ സംവിധാനം ഉപയോ​ഗിച്ച് കൂടുതൽ ആളുകൾ UPI  ഐഡി സെറ്റ് ചെയ്യുകയും, വിനിമയങ്ങൾ വർധിക്കുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ പ്രായപൂർത്തിയായ 99.9% ൽ അധികം ആളുകൾക്കും ആധാർ നമ്പർ സ്വന്തമായിട്ടുണ്ട്. ഇവർ മാസത്തിൽ ഒരിക്കലെങ്കിലും ആധാർ നമ്പർ ഉപയോ​ഗിക്കാറുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ ഈ സേവനം പിന്തുണയ്ക്കുന്ന ബാങ്കുകളിൽ അക്കൗണ്ടുള്ളവർക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. കൂടുതൽ ബാങ്കുകൾ ഈ സംവിധാനത്തെ ഉടൻ തന്നെ പിന്തുണയ്ക്കും. പുതിയ യുപിഐ, ആധാർ അധിഷ്ഠിത സൗകര്യം സജ്ജമാക്കാൻ ആ​ഗ്രഹിക്കുന്നവർ അവരുടെ ഫോൺ നമ്പർ UIDAI രജിസ്റ്റേർഡ് ആണെന്ന് ഉറപ്പാക്കുക. ബാങ്ക് അക്കൗണ്ട്, ആധാറുമായി ബന്ധിപ്പിച്ചിരിക്കേണ്ടത് ആവശ്യമാണ്. ചുരുക്കത്തിൽ ഫോൺ നമ്പർ, UIDAI, ബാങ്ക് എന്നിവ ലിങ്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പാക്കുക. ഇത്രയും കാര്യങ്ങൾ ഉറപ്പു വരുത്തിയാൽ താഴെ നൽകിയിരിക്കുന്ന നടപടിക്രമങ്ങൾ പാലിക്കുക

പുതിയ സംവിധാനം എങ്ങനെ ഉപയോഗിക്കാം 

  • ഗൂ​ഗിൾ പേ ഓപ്പൺ ചെയ്ത് 'യുപിഐ ഓൺബോർഡിങ് ഓപ്ഷൻ' തെരഞ്ഞെടുക്കുക
  • യുപിഐ ഓൺബോർഡിങ്ങിനായി ​ഗൂ​ഗിൾ പേയിൽ ഓപ്ഷനുകൾ നൽകിയിരിക്കുന്നു. ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ആധാർ അധിഷ്ഠിത യുപിഐ ഓൺ ബോർഡിങ് എന്നിവയിൽ ഒന്ന് തെരഞ്ഞെടുക്കാനാണ് ഓപ്ഷനുള്ളത്. ഇവിടെ ആധാർ അധിഷ്ഠിത യുപിഐ ഓൺ ബോർഡിങ് തെരഞ്ഞെടുത്തതിനു ശേഷം നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനായി ആധാർ നമ്പറിന്റെ ആദ്യത്തെ ആറ് അക്കങ്ങൾ നൽകുക
  • ഒഥന്റിക്കേഷൻ പൂർത്തിയാക്കുന്നതിനായി UIDAI, ബാങ്ക് എന്നിവയിൽ നിന്ന് ലഭിക്കുന്ന വൺ ടൈം പാസ് വേർഡ് (OTP) നൽകുക
  • തുടർന്ന് ബന്ധപ്പെട്ട ബാങ്കുകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ഉപഭോക്താക്കൾക്ക് യുപിഐ പിൻ സെറ്റ് ചെയ്യാൻ സാധിക്കുകയും ചെയ്യും.
  • ഒരിക്കൽ യുപിഐ ആക്ടിവേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ ഉപയോ​ക്താക്കൾക്ക് വിനിമയം നടത്താനും, ​ഗൂ​ഗിൾ പേ ആപ്ലിക്കേഷൻ വഴി ബാലൻസ് പരിശോധിക്കാനും സാധിക്കും.
  • ആധാർ കാർഡിന്റെ ആദ്യത്തെ ആറ് അക്കങ്ങൾ നൽകിക്കഴിഞ്ഞാൽ ഈ വിവരം സുരക്ഷിതമായി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വഴി UIDAI ലേക്ക് വാലിഡേഷനായി അയയ്ക്കുകയാണ് ചെയ്യുന്നത്. ഈ വിവരങ്ങൾ ​നിലനിർത്തുകയോ,സൂക്ഷിച്ചു വെക്കുകയോ ചെയ്യുന്നില്ലെന്ന് ​ഗൂ​ഗിൾ പേ അവകാശപ്പെടുന്ന

Nisana Nazeer
Digit.in
Logo
Digit.in
Logo