Amazon Offer: ഹിറ്റാച്ചി 1.5 ടൺ എസി വമ്പൻ പകുതി വിലയ്ക്ക് സ്വന്തമാക്കാം

വേനൽച്ചൂട് കടുക്കുന്നതിന് മുൻപ് തന്നെ വീട്ടിൽ ഒരു പുത്തൻ Air Conditioner വാങ്ങിയാലോ? പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ Amazon-ൽ Hitachi 1.5 Ton 3 Star AC വിലക്കുറവിൽ വാങ്ങിക്കാം. വിപണി വിലയേക്കാൾ പകുതിയോളം കുറഞ്ഞ നിരക്കിൽ ഹിറ്റാച്ചി എസി വാങ്ങാനുള്ള സുവർണാവസരമാണിത്. 3000 രൂപയുടെ അധിക കിഴിവ് ആമസോണിൽ നിന്ന് നേടാം. കമ്പപ്രസ്സർ വേഗത നിയന്ത്രിക്കുന്ന അത്യാധുനിക ഇൻവെർട്ടർ സാങ്കേതികവിദ്യ ഇതിലുണ്ട്. 3-സ്റ്റാർ റേറ്റിംഗ് ലഭ്യമായ ഈ മോഡലുകൾക്ക് കമ്പനി മികച്ച വാറണ്ടിയും നൽകുന്നു. പരിമിതകാല ഓഫറിന്റെ വില വിവരങ്ങളും ഹിറ്റാച്ചി എസിയുടെ സവിശേഷതകളും അറിയാം.

Hitachi 1.5 Ton 3 Star AC Price Drop Amazon

63,990 രൂപയ്ക്ക് ഹിറ്റാച്ചി 1.5 ടൺ 3 സ്റ്റാർ എസി വാങ്ങിക്കാം. ഇതിന്റെ പകുതി വിലയ്ക്ക്, ശരിക്കും 35000 രൂപയിൽ താഴെ എയർ കണ്ടീഷണർ സ്വന്തമാക്കാം. ആമസോണിൽ 43 ശതമാനം കിഴിവിൽ ഹിറ്റാച്ചി 1.5 ടൺ 3 സ്റ്റാർ എസി പർച്ചേസ് ചെയ്യാം. 36,500 രൂപയ്ക്കാണ് ഹിറ്റാച്ചി 1.5 ടൺ എസി ആമസോണിൽ വിൽക്കുന്നത്. 3000 രൂപയുടെ ബാങ്ക് ഓഫർ എസിയ്ക്ക് ലഭ്യമാണ്. ഇതിലൂടെ എയർ കണ്ടീഷണർ 33500 രൂപയ്ക്ക് പർച്ചേസ് ചെയ്യാം.

Also Read: Motorola 5G 45% ഡിസ്‌കൗണ്ടിൽ വാങ്ങാൻ ആമസോണിൽ വൻ ഓഫറിൽ, 6500mAh ബാറ്ററിയും 50MP Dual ക്യാമറയും

ഇനി പഴയ എസി മാറ്റി വാങ്ങുന്നെങ്കിൽ 6,840 രൂപയ്ക്ക് എക്സ്ചേഞ്ചിൽ ഹിറ്റാച്ചി പർച്ചേസ് ചെയ്യാം. 1,283 രൂപയുടെ ഇഎംഐ ഡീലും എയർ കൂളറിന് ലഭ്യമാണ്.

ഹിറ്റാച്ചി 1.5 ടൺ 3 സ്റ്റാർ എസി ഫീച്ചറുകൾ

ഹിറ്റാച്ചി എസി ആകർഷകമായ ഡിസൈനിലാണ് നിർമിച്ചിട്ടുള്ളത്. ഇതിൽ സ്മാർട്ട് വ്യൂ ഡിസ്‌പ്ലേയും കൊടുത്തിരിക്കുന്നു. മുറിയിലുടനീളം വായു ഒരേപോലെ എത്തിക്കാനായി ഫോർ-വേ സ്വിംഗ് സിസ്റ്റം നൽകിയിട്ടുണ്ട്. ഇത് താപനില സ്ഥിരമായി നിലനിർത്താൻ അനുയോജ്യമായ ഹിറ്റാച്ചി എയർ കണ്ടീഷണറാണ്.

ദീർഘകാലം ഈടുനിൽക്കുന്നതിനായി ഇതിൽ കോപ്പർ കണ്ടൻസറും, മികച്ച കൂളിംഗ് പെർഫോമൻസും ഒപ്പം ഇൻവെർട്ടർ കംപ്രസ്സറും ഉപയോഗിച്ചിട്ടുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :