ഹാർലി ഡേവിഡ്സൺന്റെ പുതിയ ബൈക്ക് X440 വരുന്നു

ഹാർലി ഡേവിഡ്സൺന്റെ പുതിയ ബൈക്ക് X440 വരുന്നു
HIGHLIGHTS

ഹാർലി ഡേവിഡ്‌സൺ അവതരിപ്പിക്കുന്ന മോട്ടോർസൈക്കിളാണ് ഹാർലി ഡേവിഡ്‌സൺ എക്സ്440

ഹീറോ മോട്ടോകോർപ്പും ഹാർലി ഡേവിഡ്‌സണും ചേർന്നാണ് ഈ ബൈക്ക് നിർമ്മിക്കുന്നത്

ഇന്ത്യയിൽ എക്സ്440യുടെ വില 2.75 ലക്ഷം രൂപയായിരിക്കും

ഹാർലി ഡേവിഡ്‌സൺ അവതരിപ്പിക്കാനിരിക്കുന്ന ഏറ്റവും പുതിയ മോട്ടോർസൈക്കിളാണ് ഹാർലി ഡേവിഡ്‌സൺ എക്സ്440 (Harley-Davidson X440). ഹീറോ മോട്ടോകോർപ്പും ഹാർലി ഡേവിഡ്‌സണും ചേർന്നാണ് ഈ ബൈക്ക് നിർമ്മിക്കുന്നത്. രണ്ട് കമ്പനികളും ചേർന്ന് പുറത്തിറക്കുന്ന ആദ്യത്തെ മോട്ടോർസൈക്കിളാണിത്. 

ഹാർലി ഡേവിഡ്‌സൺ എക്സ്440

ഫോട്ടോകളിൽ നിന്നും ഹാർലി ഡേവിഡ്‌സൺ എക്സ്440 (Harley-Davidson X440) മോട്ടോർസൈക്കിൾ വളരെ പ്രീമിയം ലുക്കുള്ള മോട്ടോർസൈക്കിളാണെന്നു വ്യക്തമാകുന്നു. കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ബൈക്കാണ് വരാൻ പോകുന്നതെന്നും സൂചനയുണ്ട്. 

ഡിസൈൻ

പുതിയ ഹാർലി ഡേവിഡ്‌സൺ എക്സ്440 (Harley-Davidson X440) മോട്ടോർസൈക്കിളിൽ മസ്കുലറായ ഫ്യൂവൽ ടാങ്കും മിനുസമാർന്ന പിൻഭാഗവുമാണുള്ളത്. ഹെഡ്‌ലൈറ്റ്, ടേൺ ഇൻഡിക്കേറ്ററുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയെല്ലാം വൃത്താകൃതിയിലാണ് കമ്പനി നൽകിയിട്ടുള്ളത്. എൽഇഡി ഡിആർഎൽ ഉള്ള എൽഇഡി ഹെഡ്ലൈറ്റുകൾ ആയിരിക്കും ഈ വാഹനത്തിൽ ഉണ്ടാവുക. ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഹാർലി ഡേവിഡ്‌സൺ എക്സ്440 (Harley-Davidson X440) ബൈക്കിലുണ്ട്.

സസ്പെൻഷനും ബ്രേക്കും

ഹാർലി ഡേവിഡ്‌സൺ എക്സ്440 (Harley-Davidson X440) മോട്ടോർസൈക്കിളിന്റെ മുൻവശത്ത് യുഎസ്ഡി ഫോർക്കുകളാണുള്ളത്. വാഹനത്തന് പിന്നിൽ ഡ്യൂവൽ ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്സോർബറുകൾ നൽകിയിട്ടുണ്ട്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളുമായിട്ടായിരിക്കും പുതിയ ബൈക്ക് പുറത്തിറങ്ങുക. ഹാർലി ഡേവിഡ്‌സൺ എക്സ്440 (Harley-Davidson X440) മോട്ടോർസൈക്കിളിലെ റൈഡിങ് പൊസിഷൻ ന്യൂട്രലാണ്. ഈ മോട്ടോർസൈക്കിളിൽ മുൻവശത്ത് 18 ഇഞ്ച് വീലുകളും പിന്നിൽ 17 ഇഞ്ച് വീലുകളുമാണുള്ളത്.

എൻജിനും വിലയും 

ഹാർലി ഡേവിഡ്‌സൺ എക്സ്440 (Harley-Davidson X440) മോട്ടോർസൈക്കിളിന് കരുത്ത് നൽകുന്നത് 440 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിനാണ്. ഈ പവർട്രെയിൻ മാന്യമായ ടോർക്കും പവറും നൽകുന്നതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6 സ്പീഡ് ട്രാൻസ്മിഷനും ഹാർലി ഡേവിഡ്‌സൺ എക്സ്440 (Harley-Davidson X440) മോട്ടോർസൈക്കിളിൽ ഉണ്ടായിരിക്കും. വിലയ്ക്ക് പ്രാധാന്യം കൂടിയ വിപണിയായതിനാൽ ഇന്ത്യയിൽ ഹാർലി ഡേവിഡ്‌സൺ എക്സ്440 (Harley-Davidson X440) യുടെ വില 2.75 ലക്ഷം രൂപ മുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 3 ലക്ഷം രൂപ വരെ വിലയുള്ള വേരിയന്റുകളും ബൈക്കിന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

മറ്റ് സവിശേഷതകൾ

ഹാർലി ഡേവിഡ്‌സൺ എക്സ്440 (Harley-Davidson X440) മോട്ടോർസൈക്കിളിന്റെ നിർമ്മാണം മുഴുവനായും ഹീറോ മോട്ടോകോർപ്പ് ഏറ്റെടുത്തിരിക്കുന്നതിനാൽ മുകളിൽ സൂചിപ്പിച്ച വിലയിൽ തന്നെ വാഹനം വിപണിയിലെത്തിക്കാൻ സാധിച്ചേക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മൾട്ടിപ്പിൾ റൈഡ് മോഡുകൾ, ടെലിമെട്രി ഡാറ്റ, പ്രീമിയം പൊസിഷനിങ്ങിനായി പ്രത്യേകം ആപ്പ് തുടങ്ങിയ സവിശേഷതകളോടെ വരുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഹോണ്ട സിബി350ആർഎസ്, റോയൽ എൻഫീൽഡ് ക്ലാസിക്ക് 350 എന്നിവയുമായിട്ടായിരിക്കും ഹാർലി ഡേവിഡ്‌സൺ എക്സ്440
 (Harley-Davidson X440) മത്സരിക്കുന്നത്. ബൈക്കിന്റെ മറ്റ് ഫീച്ചറുകൾ വൈകാതെ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo