Happy Teachers Day 2026 Wishes in Malayalam: അറിവിന്റെ നിറദീപങ്ങൾക്ക്, പ്രിയ ഗുരുനാഥന്, അധ്യാപകദിനാശംസകൾ!

Happy Teachers Day 2026 Wishes in Malayalam: അറിവിന്റെ വെളിച്ചം പകർന്നു നൽകിയ പ്രിയപ്പെട്ട അധ്യാപകർക്കായി ഒരു സുദിനം! അക്ഷരങ്ങൾക്കപ്പുറം ജീവിതം കാട്ടിത്തന്ന നമ്മുടെ ജീവിതത്തിലെ ഓരോ അധ്യാപകരോടുമുള്ള സ്നേഹവും ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതിനായാണ് സെപ്റ്റംബർ 5 അധ്യാപക ദിനമായി നമ്മൾ ആചരിക്കുന്നത്. ഈ സുദിനത്തിൽ പ്രിയ ഗുരുനാഥന്മാർക്ക് അയക്കാൻ ചില മനോഹരമായ ആശംസകളും ചിത്രങ്ങളും താഴെ നൽകുന്നു. വാട്ട്സ്ആപ്പിലും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് വഴിയും അധ്യാപകദിനാശംസകൾ പങ്കുവയ്ക്കാം. ഒപ്പം അധ്യാപക ദിനത്തിന്റെ പ്രാധാന്യം കൂടി മനസിലാക്കാം.

September 5: അധ്യാപക ദിനത്തിന്റെ പ്രാധാന്യം

പണ്ഡിതനും തത്വജ്ഞാനിയും ഭാരത രത്ന ജേതാവുമായ ഡോ. സർവ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് രാജ്യം അധ്യാപകദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും സ്വതന്ത്രാനന്തര ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്നു. വിദ്യാഭ്യാസമേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്താണ് അധ്യാപകദിനം ആചരിക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചും, അധ്യാപകർക്ക് സ്നേഹം നിറഞ്ഞ ഗ്രീറ്റിങ്സ് കാർഡുകൾ നൽകിയും ഇന്ത്യയിൽ ടീച്ചേഴ്സ് ഡേ ആഘോഷിക്കാറുണ്ട്.

സെപ്റ്റംബർ 5 ഒരു ആഘോഷമാക്കി മാറ്റാനായി ഡോ. എസ് രാധാകൃഷ്ണന്റെ ശിഷ്യർ അദ്ദേഹത്തെ സമീപിച്ചെങ്കിലും അത് സ്നേഹപൂർവ്വം വിസമ്മതിച്ചു. എന്നാൽ പിന്മാറാൻ തയ്യാറാനാകാത്ത വിദ്യാർഥികൾക്ക് മുന്നിൽ അദ്ദേഹം മറ്റൊരു ആശയം മുന്നോട്ട് വച്ചു. ജന്മദിനമായി ആഘോഷിക്കുന്നതിന് പകരം രാജ്യത്തെ മുഴുവൻ അധ്യാപകർക്കും വേണ്ടി സെപ്തംബർ 5 ആഘോഷിക്കാമെന്നായിരുന്നു അദ്ദേഹം നിർദേശിച്ചത്. ഇങ്ങനെ 1961 മുതൽ രാജ്യം സെപ്തംബർ 5 അധ്യാപകദിനമായി ആചരിച്ചുതുടങ്ങി.

Happy Teachers Day 2026 Inspirational Quotes

  • നമ്മെ സ്വയം ചിന്തിക്കാൻ സഹായിക്കുന്നവരാണ് യഥാർത്ഥ അധ്യാപകർ. — ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ
  • ഗുരുവും ഈശ്വരനും ഒന്നാണ്, എന്നാൽ ഈശ്വരനിലേക്ക് വഴി കാണിച്ചുതരുന്നത് ഗുരുവാണ്. – ശ്രീനാരായണഗുരു
  • അധ്യാപകർ രാജ്യത്തിന്റെ നട്ടെല്ലാണ്; നമ്മുടെ എല്ലാ സ്വപ്നങ്ങളും കെട്ടിപ്പടുത്തിരിക്കുന്ന തൂണാണ് അവർ. – ഡോ. എ.പി.ജെ. അബ്ദുൽ കലാം
  • ചോക്കും വെല്ലുവിളികളും കൃത്യമായി സംയോജിപ്പിച്ച് അധ്യാപകർക്ക് ജീവിതങ്ങൾ മാറ്റാൻ കഴിയും.- ജോയ്‌സ് മേയർ
  • സൃഷ്ടിപരമായ ആവിഷ്‌കാരത്തിലും അറിവിലും ആനന്ദം ഉണർത്തുന്നതാണ് ഒരു അധ്യാപകന്റെ പരമോന്നത കല.— ആൽബർട്ട് ഐൻസ്റ്റീൻ
  • വിദ്യാഭ്യാസം എന്നത് ഒരു പാത്രം നിറയ്ക്കലല്ല, മറിച്ച് തീ കൊളുത്തലാണ്.– W.B യീറ്റ്സ്
  • ഒരു രാജ്യം അഴിമതിമുക്തമായി, മനോഹരമായ ചിന്തകളുള്ള ഒരു രാഷ്ട്രമായി മാറുകയാണെങ്കിൽ, അതിൽ മാറ്റം കൊണ്ടുവരാൻ മൂന്ന് പ്രധാന സാമൂഹിക വ്യക്തികൾക്കാണ് സാധിക്കുന്നത്; പിതാവ്, മാതാവ്, ഗുരു- ഡോ. എ.പി.ജെ. അബ്ദുൽ കലാം
  • കുട്ടികളെ എണ്ണാൻ പഠിപ്പിക്കുന്നത് നല്ലതാണ്; എന്നാൽ ജീവിതത്തിൽ എന്താണ് യഥാർത്ഥത്തിൽ വിലപ്പെട്ടതെന്ന് പഠിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം. — ബോബ് ടാൽബർട്ട്
  • ഒരു അധ്യാപകൻ, വിദ്യാർത്ഥികളിലെ ജിജ്ഞാസയുടെയും അറിവിന്റെയും ജ്ഞാനത്തിന്റെയും കാന്തികശക്തിയെ ഉണർത്തുന്ന കോമ്പസാണ്.— എവർ ഗാരിസൺ
  • വിദ്യാർത്ഥിയുടെ യഥാർത്ഥ പാഠപുസ്തകം അവന്റെ അധ്യാപകനാണെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. -മഹാത്മാഗാന്ധി

Also Read: Vivo T5 5G vs Vivo S2: 7050mAh ബാറ്ററിയുമായി രണ്ട് വിവോ ഫോണുകൾ; ആര് ജയിക്കും?

Happy Teachers Day 2026 Wishes

  1. അറിവ് പകർന്നു തരുന്ന, ശരിയായ ദിശയിലേക്ക് നയിക്കുന്ന വെളിച്ചമാണ് അധ്യാപകർ! എന്റെ എല്ലാ പ്രിയപ്പെട്ട അധ്യാപകർക്കും ആശംസകൾ 📚
  2. മാതാ പിതാ ഗുരു ദൈവം… ദൈവത്തിനും മുന്നിലാണ് ഗുരുവിന്റെ സ്ഥാനം.. എന്റെ എല്ലാ പ്രിയപ്പെട്ട ഗുരുക്കൾക്കും അധ്യാപക ആശംസകൾ നേരുന്നു🙏
  3. ഗുരുർബ്രഹ്മാ ഗുരുർവിഷ്ണുഃ ഗുരുർദേവോ മഹേശ്വരഃ ഗുരുസ്സാക്ഷാത് പരംബ്രഹ്മ തസ്മൈ ശ്രീഗുരവേ നമ: അധ്യാപകദിനാശംസകൾ!📚✏️
  4. അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്ജനശലാകയാ ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീഗുരവേ നമ: 🙏 അജ്ഞാനമാകുന്ന ഇരുട്ടിൽ നിന്ന് കൈപിടിച്ചുയർത്തിയ എന്റെ പ്രിയപ്പെട്ട അധ്യാപകന് ആശംസകൾ!
  5. Happy Teachers’ Day! ❤️ അറിവിന്റെ വെളിച്ചത്തിന്, പ്രിയപ്പെട്ട അധ്യാപകർക്ക് ഹൃദയത്തിന്റെ ഉള്ളറയിൽ നിന്നും അധ്യാപക ആശംസകൾ നേരുന്നൂ…
  6. ഒരു നല്ല അധ്യാപകൻ ഒരു മെഴുകുതിരി പോലെയാണ്, സ്വയം ഉരുകി നമുക്ക് പ്രകാശം നൽകുന്നു. എന്റെ ജീവിതത്തിന് വെളിച്ചമായ ഓരോ അധ്യാപകർക്കും ആശംസകൾ!🙏
  7. അജ്ഞാനത്തിന്റെ ഇരുട്ടറയിൽ നിന്ന് വെളിച്ചത്തിലേക്കുള്ള വാതിൽ തുറന്നു തന്ന എന്റെ പ്രിയപ്പെട്ട അധ്യാപികയ്ക്ക് സ്നേഹം നിറഞ്ഞ ആശംസകൾ!📚✨
  8. 🙏 അധ്യാപക ദിനാശംസകൾ! 👩‍🏫 റ്റെല്ലാ തൊഴിലുകളെയും സൃഷ്ടിക്കുന്ന ഒരേയൊരു തൊഴിൽ അധ്യാപനം. ഇന്നത്തെ നമ്മളെയും നാളെത്തെ ഭാവിയെയും സൃഷ്ടിക്കുന്ന പ്രിയപ്പെട്ട അധ്യാപകന് ആശംസകൾ നേരുന്നു..
  9. മാതാ, പിതാ, ഗുരു, ദൈവം… മാതാവും പിതാവും ഗുരുവും ചേർന്ന് അറിവാകുന്ന ദൈവത്തെ കാണിച്ചുതന്നു… Happy Teachers’ Day
  10. എന്റെ പ്രിയപ്പെട്ട ഗുരുനാഥന്, നിങ്ങളുടെ ക്ഷമയും സമർപ്പണവും അറിവുമാണ് എന്റെ ഇന്ന്. ✨❤️അധ്യാപകദിനാശംസകൾ❤️✨
  11. 🙏✏️ തോൽക്കുമെന്ന് പേടിച്ചപ്പോഴെല്ലാം, അറിവും പ്രചോദനവും നൽകിയ എന്റെ ഗുരുനാഥന് പ്രണാമം. അധ്യാപകദിനാശംസകൾ 👨‍🏫✨
  12. ❤️🌷 Happy Teachers’ Day! ഇരുളിൽ നിന്ന് പ്രകാശമാകുന്നതും, സംശയങ്ങളുടെ കടലിൽ തുരുത്താകുന്നതും സാക്ഷാൽ ഗുരു. എന്റെ പ്രിയപ്പെട്ട അധ്യാപകർക്ക് ആശംസകൾ നേരുന്നൂ…
  1. നിങ്ങളുടെ ക്ഷമയും അർപ്പണബോധവും അനേകം ഭാവികളെ സൃഷ്ടിക്കുന്നു. സ്നേഹത്തോടെ അധ്യാപക ദിനാശംസകൾ
  2. ❤️📚 എന്റെ ജീവിതത്തിലെ ഓരോ വിജയത്തിലും നിങ്ങളെന്ന ഗുരുനാഥന്റെ കൈയൊപ്പുണ്ട്. അധ്യാപക ദിനാശംസകൾ✨
  3. മാതാ, പിതാ, ഗുരു, ദൈവം! മാതാവും പിതാവും ലോകം വെളിപ്പെടുത്തി, അധ്യാപകൻ ലോകത്തിന്റെ ഉള്ളറകളും. അധ്യാപക ദിനാശംസകൾ❤️✨
  4. ❤️🌷 അധ്യാപക ദിനാശംസകൾ🌷❤️ എന്റെ ജീവിതത്തിൽ നിങ്ങൾ പകർന്നു തന്ന അറിവും ആത്മവിശ്വാസവുമാണ് എന്റെ ജീവിതത്തിന്റെ ഊർജ്ജം.
  5. ✨Happy Teachers’ Day✨ അങ്ങ് പകർന്നുതന്ന അറിവിന്റെ മഹാഗ്രന്ഥമാണ് എന്റെ വളർച്ചയുടെ ജീവനാഡി
  6. എന്നെ തിളങ്ങാൻ പഠിപ്പിച്ച നക്ഷത്രമാണ് ടീച്ചർ. എന്നെ ഇന്നാക്കിയ അധ്യാപികയ്ക്ക് ആശംസകൾ നേരുന്നു… അധ്യാപക ദിനാശംസകൾ🙏✏️
  7. ഒരാളിൽ തന്നെ വഴികാട്ടിയെയും സുഹൃത്തിനെയും തത്ത്വചിന്തകനെയും കണ്ടെത്തി, എന്റെ ഗുരുനാഥനിൽ. എന്റെ ജീവിതവിജയത്തിന്റെ കാതലായ പ്രിയപ്പെട്ട അധ്യാപികയ്ക്ക് ആശംസകൾ നേരുന്നു!❤️Happy Teachers’ Day✨
  8. തോൽക്കാൻ മനസ്സില്ലാത്ത ഒരു തലമുറയെ വാർത്തെടുത്ത അറിവിന്റെ ദീപങ്ങൾക്ക് മുന്നിൽ പ്രണാമം! അധ്യാപക ദിനാശംസകൾ

വാട്ട്സ്ആപ്പ് സ്റ്റാറ്റസാക്കാൻ അധ്യാപിക ദിനാശംസകൾ

  • ✨ഒരു പുസ്തകം, ഒരു പേന, ഒരു കുട്ടി, ഒരു അധ്യാപകൻ; ഇവർക്ക് ലോകത്തെ മാറ്റാൻ കഴിയും: മലാല യൂസഫ്സായ് ❤️Happy Teachers’ Day✨
  • അധ്യാപക ദിനാശംസകൾ❤️ വീഴാതെ കാത്ത കൈകൾ, ഇരിട്ടറയിൽ പ്രകാശമേകിയ അധ്യാപകർക്ക് ആശംസകൾ
  • എന്റെ ജീവിതത്തിന് തണൽമരങ്ങളായ ഗുരുനാഥന്മാർക്ക് സ്നേഹം നിറഞ്ഞ അധ്യാപകദിനാശംസകൾ❤️
  • കാലം എത്ര കടന്നുപോയാലും കാലത്തിന്റെ വേഗത പഠിപ്പിച്ച ഗുരുനാഥന്മാർ എന്നും മനസ്സിലുണ്ടാകും. 🙏 സ്നേഹാശംസകൾ ✏️
  • നിങ്ങൾക്കിത് വായിക്കാൻ കഴിഞ്ഞാൽ ഒരു അധ്യാപകന് നന്ദി പറയണം❤️ വെളിച്ചമേകിയ ഓരോ അധ്യാപകനും Happy Teachers’ Day✨
  • ചെറിയ മനസ്സുകളെ രൂപപ്പെടുത്താൻ വലിയൊരു ഹൃദയം വേണം, അധ്യാപകദിനാശംസകൾ❤️📚
  • ❤️Happy Teachers’ Day✨ ചെറിയ മനസ്സുകളെ വലിയ സ്വപ്നങ്ങളിലേക്ക് നയിക്കുന്നവർ, അധ്യാപകർ.
  • സ്വപ്നങ്ങൾക്ക് ചിറക് നൽകിയ, പ്രിയപ്പെട്ട ഗുരുനാഥന്മാർക്ക് സ്നേഹാശംസകൾ ❤️Happy Teachers’ Day📚
  • ❤️📚 അക്ഷരങ്ങൾക്കപ്പുറം ജീവിതം കാട്ടിത്തന്ന പ്രിയപ്പെട്ട ഓരോ അധ്യാപകനും, Happy Teachers’ Day✨
  • അധ്യാപകൻ ഒരു നല്ല സുഹൃത്തും മികച്ച വഴികാട്ടിയുമാണ്. 🌟 അധ്യാപിക ദിനാശംസകൾ! 🙏✏️
  • വീഴ്ചകളിൽ നിന്ന് കൈപിടിച്ചുയർത്തി, എന്റെ വിജയത്തിന്റെ ശിൽപ്പിയായ അധ്യാപർക്ക് ആശംസകൾ ❤️Happy Teachers’ Day ❤️

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :