ഇന്ത്യയിൽ മികച്ച വിപണി കണ്ടെത്തിയിട്ടുള്ള ആൻഡ്രോയിഡ് ഫോൺ കമ്പനിയാണ് ഐക്യൂ. ആകർഷകമായ ഫീച്ചറുകളും കൈയിലൊതുങ്ങുന്ന വിലയുമാണ് iQOO ഫോണുകളിലേക്ക് ഉപഭോക്താക്കളെ എത്തിക്കുന്നത്. ഇപ്പോഴിാതാ Amazon Great Republic Day Sale 2023 പ്രമാണിച്ച് ഐക്യൂ ഫോണുകൾ മികച്ച വിലക്കിഴിവിലും ഓഫറിലും വാങ്ങാവുന്നതാണ്. iQOOവിന്റെ ഏറ്റവും പുതിയ 5G ഫോണുകൾ ആമസോണിൽ നിന്ന് വിലക്കിഴിവിൽ നേടാമെന്നതിന് പുറമെ, ബാങ്ക് ഡിസ്‌കൗണ്ട് ഓഫറുകളും ഇതിന് ലഭിക്കുന്നതാണ്. ഇങ്ങനെ Amazonന്റെ റിപ്പബ്ലിക് ഡേ സെയിലിൽ ലഭിക്കുന്ന ഐക്യൂ ഫോൺ ഏതാണെന്നും അവയുടെ ഓഫറുകളും ചുവടെ വിശദമാക്കുന്നു.
Survey
✅ Thank you for completing the survey!
iQOO Z6 Lite 5Gയുടെ സവിശേഷതകൾ
ഐക്യൂ Z6 ലൈറ്റ് 5G സ്മാർട്ട്‌ഫോണിൽ 6.58-ഇഞ്ച് FHD+ റെസല്യൂഷൻ IPS LCD ഡിസ്‌പ്ലേ, 120Hz റീഫ്രെഷ് റേറ്റ് വാട്ടർ ഡ്രോപ്പ് നോച്ച് ഡിസൈനും ഉണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 1 5G പ്രൊസസറിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഫോണിന് 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും, കൂടാതെ 6 ജിബി വരെ വിപുലീകരിക്കാവുന്ന സ്റ്റോറേജും വരുന്നു. ഡ്യുവൽ ക്യാമറയോടെ വരുന്ന ഈ 5G ഫോണിൽ സെൽഫികൾക്കായി 8 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. 18W ഫാസ്റ്റ് ചാർജ് പിന്തുണയ്ക്കുനന് 5,000mAh ബാറ്ററിയാണ് iQOO Z6 Lite 5Gയിൽ ഉള്ളത്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 12ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
iQOO Z6 സ്മാർട്ട്‌ഫോണിന്റെ അടിസ്ഥാന വേരിയന്റിന്റെ വിപണി വില 15,999 രൂപയാണ്. എന്നാൽ ഈ ഫോൺ ആമസോണിൽ ഇപ്പോൾ വെറും 12,999 രൂപയിൽ ലഭിക്കുന്നതാണ്. 3,000 രൂപയുടെ വൻ ഡിസ്‌കൗണ്ടാണ് ഫോണിന് നൽകിയിട്ടുള്ളത്. 4 GB റാമും 128 GB സ്റ്റോറേജുമുള്ള മോഡലാണിത്. കൂടാതെ എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഈ ഫോൺ വാങ്ങുന്നവർക്ക് 10% ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. 19% വിലക്കിഴിവിൽ ലഭിക്കുന്ന ഐക്യു Z6 ലൈറ്റ് 5G ഇവിടെ നിന്ന് വാങ്ങൂ…
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile