HIGHLIGHTS
ആപ്പിൾ ഡിവൈസുകളിൽ സുരക്ഷാ വീഴ്ച കണ്ടെത്തി
കേന്ദ്ര സർക്കാരാണ് മുന്നറിയിപ്പുമായി വന്നിരിക്കുന്നത്
ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
Apple ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. നിരവധി ആപ്പിൾ ഡിവൈസുകളിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയിട്ടുണ്ട് എന്നാണ് സർക്കാരിന്റെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) അറിയിച്ചിരിക്കുന്നത്. 2023 ഒക്ടോബർ 14-ന് CERT-In പുറത്തിറക്കിയ Vulnerability Note CIVN-2023-0303-ലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ട് പ്രകാരം പല ആപ്പിൾ, ഐഒഎസ് ഉപകരണങ്ങളിൽ ഒന്നിലധികം സുരക്ഷാ പാളിച്ചകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Surveyആപ്പിൾ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് സുരക്ഷ നൽകും എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ CERT-In പുറത്തിറക്കിയ റിപ്പോർട്ടിൽ എല്ലാ ആപ്പിൾ ഡിവൈസുകളും സുരക്ഷിതമല്ല എന്നാണ്. ഹാക്കർമാർക്കും മറ്റ് സൈബർ കുറ്റവാളികൾക്കും ഉപകരണത്തിന്റെ നിയന്ത്രണം ലഭിക്കുന്ന തരത്തിലുള്ള കേടുപാടുകളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

16.7.1-ന് മുമ്പുള്ള iOS, iPadOS പതിപ്പുകളുള്ളഡിവൈസുകളാണ് ഇത്തരത്തിലുള്ള ഭീഷണി പ്രധാനമായും നേരിടുന്നത് എന്നാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ഇതിൽ ഐഫോണുകളും ഐപാഡുകളും എല്ലാം ഉൾപ്പെടുന്നുണ്ട്. സോഫ്റ്റുവെയർ അല്ലെങ്കിൽ ഹാർഡ്വെയറുകൾ അപ്ഡേറ്റ് ചെയ്യുക.
കൂടുതൽ വായിക്കൂ: Vivo Y33t Launch: 5000mAh ബാറ്ററിയുമായി Vivo Y33t വിപണിയിലെത്തി
സോഫ്റ്റുവെയറുകൾ മാത്രമല്ല നിങ്ങളുടെ ഡിവൈസുകളിലെ ആപ്പുകളും ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ആപ്പുകളിൽ ഇവർ കൊണ്ടുവരുന്ന പുതിയ ഫീച്ചറുകൾ ലഭിക്കണമെങ്കിൽ ഇവ അപ്ഡേറ്റ് ചെയ്താൽ മാത്രമാണ് സാധിക്കു.