അപ്രതീക്ഷ വില !!ജിയോ ഗൂഗിൾ ഫോണിന്റെ വില അവതരിപ്പിച്ചു

HIGHLIGHTS

ജിയോ ഗൂഗിൾ ഫോണുകളുടെ വില ഇതാ അവതരിപ്പിച്ചിരിക്കുന്നു

6499 രൂപയാണ് ഈ ജിയോ നെസ്റ്റ് ഫോണുകളുടെ വില വരുന്നത്

എന്നാൽ 4000 രൂപയ്ക്ക് താഴെ ആയിരുന്നു ഫോണുകളുടെ വില പ്രതീക്ഷിച്ചത്

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇതാ ജിയോ ഗൂഗിൾ ഫോണുകൾ സെയിലിനു എത്തുന്നു .ജിയോയുടെ കഴിഞ്ഞ വർഷത്തെ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ജിയോ  5ജി സർവീസുകളും കൂടാതെ ഗൂഗിളിനൊപ്പം പുറത്തിറക്കുന്ന 4ജി ഫോണുകളും .എന്നാൽ ഈ വർഷം ആദ്യം സെയിലിനു എത്തും എന്നായിരുന്നു കരുതിയിരുന്നത് .

ഇപ്പോൾ ഈ ഗൂഗിൾ ജിയോ 4ജി ഫോണുകൾ ദീപാവലിക്ക് സെയിലിനു എത്തുന്നു എന്നാണ് അറിയിച്ചിരിക്കുന്നത് .എന്നാൽ ഈ ജിയോയുടെ ഫോൺ നെസ്റ്റ് എന്ന ഫോണുകളുടെ വില പ്രതീക്ഷിച്ചിരുന്നത് 4000 രൂപയ്ക്ക് താഴെ ആയിരുന്നു .ഇപ്പോൾ ഈ 4ജി ഫോണുകളുടെ വില വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നു .6499 രൂപയാണ് ഈ ഫോണുകളുടെ വിപണിയിലെ വില വരുന്നത് .

എന്നാൽ മറ്റൊരു ഓപ്‌ഷനുകൾ കൂടി ഉപഭോക്താക്കൾക്ക് ഈ ഫോണുകളിൽ ലഭിക്കുന്നത് .മറ്റൊന്നുമല്ല അത് EMI ഓപ്‌ഷനുകളാണ് .ഈ ഫോണുകൾ മാസതവണയായും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആദ്യം 1999 രൂപ മുൻകൂറായി അടച്ചതിനു ശേഷം ബാക്കി വരുന്ന തുക 18 മാസ്സത്തെ അല്ലെങ്കിൽ 24 മാസ്സത്തെയോ EMI ൽ അടക്കുവാൻ സാധിക്കുന്നു .

കൂടാതെ ഈ ഓപ്‌ഷനുകൾക്കായി ജിയോ ഫിനാൻസ് സൗകര്യവും നൽകുന്നതാണ് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഇതിന്റെ പ്രോസ്സസറുകൾ .ഈ ഫോണുകൾ ആൻഡ്രോയിഡിന്റെ മറ്റൊരു പതിപ്പായ പ്രഗതി ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .ജിയോ ഫോൺ നെസ്റ്റ് എന്ന ഫോണിൽ സ്വന്തം ഭാഷ തിരഞ്ഞെടുക്കുവാനുളള ഓപ്‌ഷനുകളും ഉണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :