Google Beam എന്ന 3D വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനവും ഗൂഗിൾ അവതരിപ്പിച്ചു
കമ്പനിയുടെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ ഗൂഗിള്‍ I/O-യിലാണ് ഗൂഗിൾ ബീം അവതരിപ്പിച്ചത്
വീഡിയോ കോളുകളിൽ തൊട്ടടുത്ത് ഇരിക്കുന്നപോലെയുള്ള പ്രതീകം ഇങ്ങനെ ലഭിക്കും
Google I/O 2025: ഗൂഗിൾ ഇനി കൂടുതൽ എഐ പ്ലാറ്റ്‌ഫോം മാറ്റത്തിലേക്ക് കടക്കുകയാണ്. Google Beam എന്ന 3D വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനവും ഗൂഗിൾ അവതരിപ്പിക്കുകയാണ്. ഗൂഗിള്‍. കമ്പനിയുടെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ ഗൂഗിള്‍ I/O-യിലാണ് ഗൂഗിൾ ബീം അവതരിപ്പിച്ചത്. കമ്പനിയുടെ AI-ഫസ്റ്റ് 3D വീഡിയോ കമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമാണിത്.
Survey3D കോളിങ്ങുമായി Google I/O 2025
3ഡി ഇമേജിങ് ടെക്നോളജിയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ചാണ് 3ഡി വീഡിയോ കോളിങ് ഇനി സാധ്യമാകുക. ഇതുവരെ 2D-യിലായിരുന്നു വീഡിയോ കോൺഫറസുകൾ നടത്തിയതെങ്കിൽ ഇനി 3D-യിലേക്ക് ഗൂഗിൾ ഷിഫ്റ്റ് ചെയ്യുകയാണ്. വീഡിയോ കോളുകളിൽ തൊട്ടടുത്ത് ഇരിക്കുന്നപോലെയുള്ള പ്രതീകം ഇങ്ങനെ ലഭിക്കും.

ഗൂഗിൾ I/O 2025: ഗൂഗിൾ ബീം ഫീച്ചറുകൾ
പുതിയ ബീം പ്ലാറ്റ്‌ഫോമിനെ കുറിച്ച് ഇമേജ്, വീഡിയോകൾ സഹിതം ഗൂഗിൾ തന്നെ ബ്ലോഗിൽ വിശദീകരിച്ചു. വ്യത്യസ്ത കോണുകളിൽ നിന്ന് പല വെബ്‌ക്യാമുകളെ ഉപയോഗിച്ചാണ് 3ഡി ദൃശ്യമാക്കുന്നത്. ഓഫീസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഗൂഗിൾ ബീം. ഇനി വീഡിയോ കോൺഫറൻസുകളിലെ ബോറിങ് മാറ്റാൻ, 3ഡി ടെക്നോളജിയ്ക്ക് സാധിക്കും. ഇങ്ങനെ 3ഡി കോളിങ്ങിന്, ഹെഡ്‌സെറ്റോ 3ഡി ഗ്ലാസുകളോ ആവശ്യമില്ല. 3ഡി ബീം ഗൂഗിള്‍ ക്ലൗഡിലാണ് പ്രവർത്തിക്കുന്നത്.
3D ലൈറ്റ് ഫീൽഡ് ഡിസ്‌പ്ലേ റെൻഡർ ചെയ്യാനും AI ഉപയോഗപ്പെടുത്താം. ഗൂഗിൾ ബീമിന് മില്ലിമീറ്റർ വരെ കൃത്യതയുള്ളതും, സെക്കൻഡിൽ 60 ഫ്രെയിമുകൾ (fps) വരെ ഹെഡ് ട്രാക്കിംഗ് സപ്പോർട്ടുള്ളതുമാണ്.
സ്റ്റാൻഡേർഡ് 2D വീഡിയോ സ്ട്രീമുകളെ ഏത് വീക്ഷണകോണിൽ നിന്നും 3Dയിൽ ദൃശ്യമാകുന്ന റിയലിസ്റ്റിക് അനുഭവങ്ങളാക്കി മാറ്റാൻ ഗൂഗിൾ ബീമിന് സാധിക്കും. ഇതിനായി AI വോള്യൂമെട്രിക് വീഡിയോ മോഡലാണ് ഉപയോഗിക്കുന്നത്.
ഈ വർഷം അവസാനത്തോടെ ഏതാനും ഉപയോക്താക്കൾക്കായി 3ഡി സാങ്കേതിക വിദ്യയിലൂടെയുള്ള വീഡിയോ കോളിങ് സാധ്യമാകും. ഇതിനായി എച്ച്പിയുമായി സഹകരിച്ച് ഗൂഗിൾ പ്രവർത്തിക്കുകയാണ്. ഒറിജിനൽ എക്വിപ്മെന്റ് മാനുഫാക്ചററിൽ നിന്നുള്ള ആദ്യത്തെ ഗൂഗിൾ ബീം ഡിവൈസുകൾ ജൂണിൽ നടക്കുന്ന ഇൻഫോകോം 2025 വഴി എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചത്.
Read More: BSNL Cheapest Plan: 5 രൂപ നിരക്കിൽ Unlimited കോളിങ്ങും, ഡാറ്റയും എസ്എംഎസ്സും…
ജെമിനി 2.5 AI മോഡലുകളിലേക്കുള്ള അപ്‌ഗ്രേഡുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 40-ലധികം ഭാഷകളിലായി 200-ലധികം രാജ്യങ്ങളിലേക്ക് AI ഓവർ വ്യൂസ് വ്യാപിപ്പിക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile
