സേഫ് ഡെപോസിറ്റ് ലോക്കറുകളുമായി ഗോദ്റെജ് ഇന്റലി-അക്സസ്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 24 Nov 2021
HIGHLIGHTS
  • റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള സേഫ് ഡെപോസിറ്റ് ലോക്കറുകളുമായി ഗോദ്റെജ് ഇന്റലി-അക്സസ്

  • സെക്യൂര്‍ സ്പെയ്സസ് കോണ്‍ക്ലേവിലാണ് ഈ പുതിയ സംവിധാനം അവതരിപ്പിച്ചത്.

സേഫ് ഡെപോസിറ്റ് ലോക്കറുകളുമായി ഗോദ്റെജ് ഇന്റലി-അക്സസ്
സേഫ് ഡെപോസിറ്റ് ലോക്കറുകളുമായി ഗോദ്റെജ് ഇന്റലി-അക്സസ്

 ബാങ്കിങ് സ്ഥാപനങ്ങള്‍ക്കിടയില്‍ മാറ്റങ്ങള്‍ക്കു വഴി തുറന്നു  കൊണ്ട് ഗോദ്റെജ് ആന്റ് ബോയ്സ്  പുതു തലമുറാ ലോക്കര്‍ സംവിധാനമായ ഗോദ്റെജ് ഇന്റലി-അക്സസ് അവതരിപ്പിച്ചു.  സേഫ് ഡെപോസിറ്റ് ലോക്കറുകളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ആഗസ്റ്റില്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിപ്പിച്ച പുതുക്കിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് ഈ അത്യാധുനിക സാങ്കേതികവിദ്യാ സുരക്ഷാ സംവിധാനം പുറത്തിറക്കിയത്.  

സംയോജിത ഇന്റലിജന്റ് ഓട്ടോമേഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലളിതമായ അനുഭവങ്ങളും സ്ഥാപനങ്ങള്‍ക്ക് എളുപ്പത്തിലുള്ള പ്രക്രിയകളും ഇതു ലഭ്യമാക്കും.  താക്കോല്‍ ഇല്ലാതെ പ്രവേശനം, തട്ടിപ്പുകള്‍ ഒഴിവാക്കാനുള്ള സംവിധാനങ്ങള്‍, മാനുഷിക ഇടപെടലുകള്‍ കുറക്കല്‍ തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്.  ബയോ സിഗ്‌നേചര്‍ വിലയിരുത്താനായി വിരലടയാളം പരിശോധിക്കല്‍, യഥാര്‍ത്ഥ ഉപഭോക്താവിനെ ഇന്ററാക്ടീവ് നെറ്റ് വര്‍ക്കിങ് വഴി അംഗീകരിക്കല്‍, സുരക്ഷിതമായ തല്‍സമയ താക്കാല്‍ രഹിത പ്രവേശനം, ബയോമെട്രിക് രീതിയിലോ സ്മാര്‍ട്ട് കാര്‍ഡ് വഴിയോ ലളിതമായി തുറക്കാനുള്ള സൗകര്യം തുടങ്ങിയവയും ഇതിന്റെ മുഖ്യ സവിശേഷതകളാണ്.  

സെക്യൂര്‍ സ്പെയ്സസ് കോണ്‍ക്ലേവിലാണ് ഈ പുതിയ സംവിധാനം അവതരിപ്പിച്ചത്. റിസര്‍വ് ബാങ്കിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സമഗ്രമായ സുരക്ഷാ സംവിധാനങ്ങളാണ് ഭാവിയിലെ ബാങ്കിങിന് ഉറപ്പു നല്‍കുന്നതെന്ന് ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് വിപണന വിഭാഗം ആഗോള മേധാവിയും വൈസ് പ്രസിഡന്റുമായ പുഷ്‌കര്‍ ഗോഖ്ലെ പറഞ്ഞു.  രാജ്യമെമ്പാടുമുള്ള പ്രമുഖ ബാങ്കുകള്‍ക്ക് സേഫ്റ്റി ലോക്കറുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന ഏറ്റവും വലിയ സ്ഥാപനമാണ്  ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ്.  സാങ്കേതികവിദ്യാ പിന്‍ബലത്തോടെ ഗോദ്റെജ് ഇന്റലി-അക്സസ് പോലുള്ള സ്മാര്‍ട്ട് സേഫ്റ്റി ലോക്കറുകള്‍ അവതരിപ്പിക്കാന്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Godrej Security Solutions announces the launch of Godrej INTELI-ACCESS
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Kuvadiya Sales Magnetic Vibra Plus Head Massager Hairbrush with Double Speed in Treatment | hair massager
Kuvadiya Sales Magnetic Vibra Plus Head Massager Hairbrush with Double Speed in Treatment | hair massager
₹ 140 | $hotDeals->merchant_name
HP 15.6 LAPTOP BAG Backpack  (Black, Black, 25 L)
HP 15.6 LAPTOP BAG Backpack (Black, Black, 25 L)
₹ 275 | $hotDeals->merchant_name
Vadhavan Roller Anti Aging 100% Natural Jade Facial Roller healing Slimming Massager Anti Aging 100% Natural Jade Facial Roller healing Slimming Massager Massager  (Green)
Vadhavan Roller Anti Aging 100% Natural Jade Facial Roller healing Slimming Massager Anti Aging 100% Natural Jade Facial Roller healing Slimming Massager Massager (Green)
₹ 175 | $hotDeals->merchant_name
AGARO 33511 MAGMA Air compression leg massager with handheld controller, 3 massage mode and intensity for feet, calf and thigh Massager  (Black)
AGARO 33511 MAGMA Air compression leg massager with handheld controller, 3 massage mode and intensity for feet, calf and thigh Massager (Black)
₹ 6199 | $hotDeals->merchant_name
ARG HEALTH CARE Leg Massager for Pain Relief Foot, Calf and Leg Massage with Vibration and Heat Therapy (Golden)
ARG HEALTH CARE Leg Massager for Pain Relief Foot, Calf and Leg Massage with Vibration and Heat Therapy (Golden)
₹ 15499 | $hotDeals->merchant_name