Vishu ആഘോഷിക്കാൻ ഏറ്റവും പുതിയ സിനിമാ റിലീസുകളും സീരീസുകളും അറിയാം
ആകാംക്ഷയോടെ കാത്തിരുന്ന Premalu ഏപ്രിൽ 12ന് തന്നെ ഒടിടിയിൽ പ്രദർശനത്തിനെത്തി
This Week OTT റിലീസിൽ എത്തിയ സിനിമകൾ, സീരീസുകൾ ഇതാ...
This Week OTT റിലീസിൽ: മലയാളി ഒത്തുചേരലിന്റെ Vishu ആഘോഷത്തിലേക്ക് കടക്കുകയാണ്. ഏറ്റവും പുതിയ സിനിമാ റിലീസുകളും സീരീസുകളും ആഘോഷത്തിന് ഒപ്പം കൂട്ടാം. സിനിമാപ്രേമികൾ കാത്തിരുന്ന ചിത്രമാണ് Premalu. സിനിമ ഇതിനകം സ്ട്രീമിങ് ആരംഭിച്ചു. കൂടാതെ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളും പുതിയതായി ഒടിടിയിൽ വന്നിട്ടുണ്ട്.
SurveyThis Week OTT
പ്രേമലുവിന്റെ OTT Release-ഉം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇന്ന് ട്വിറ്ററിൽ വരെ പ്രേമലു തരംഗമായിരുന്നു ട്രെൻഡിങ്ങിൽ ഉണ്ടായിരുന്നത്. ഇതുകൂടാതെ പരിനീതി ചോപ്രയുടെ അമർ സിംഗ് ചംകില ഒടിടിയിൽ എത്തിയിട്ടുണ്ട്. ഫാൾഔട്ട്, ബേബി റെയിൻഡിയർ എന്നീ ഇംഗ്ലീഷ് സീരീസ്, ചിത്രങ്ങളും കാണാം. ഈ ആഴ്ചത്തെ ഒടിടി റിലീസുകളിൽ പ്രധാനപ്പെട്ടവ നോക്കാം.
This Week OTT-യിൽ മുന്നിൽ പ്രേമലു
ആകാംക്ഷയോടെ കാത്തിരുന്ന പ്രേമലു ഏപ്രിൽ 12ന് തന്നെ ഒടിടിയിൽ പ്രദർശനത്തിനെത്തി. നസ്ലെൻ കെ ഗഫൂർ, മമിത ബൈജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. Disney + Hotstar വഴിയാണ് സിനിമ ഒടിടി പ്രദർശനം ആരംഭിച്ചത്. ഹൈദരാബാദ് പശ്ചാത്തലമാക്കി കഥ പറയുന്ന അപൂർവ്വം മലയാള സിനിമ കൂടിയാണിത്.

അമർ സിംഗ് ചംകില
ഹിന്ദിയിൽ അടുത്തിടെ എത്തിയ ബയോപിക്ക് ആണ് Amar Singh Chamkila. പഞ്ചാബി ഗായകൻ അമർ സിംഗ് ചാംകിലയുടെ ജീവിതമാണ് സിനിമ. ദിൽജിത് ദോസഞ്ജ് ആണ് ടൈറ്റിൽ കഥാപാത്രം.

ഇംതിയാസ് അലി സംവിധാനം ചെയ്ത ചെയ്ത ചിത്രത്തിൽ പരിനീതി ചോപ്രയാണ് മറ്റൊരു പ്രധാന താരം. ഈ സിനിമയും ഏപ്രിൽ 12 മുതൽ സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലാണ് ബയോപിക് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്.
ബേബി റെയിൻഡിയർ
കോമഡി സീരീസുകൾ ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാനുള്ള ബെസ്റ്റ് ഓപ്ഷനാണിത്. ഡാർക്ക് ഹ്യൂമറും മെലോഡ്രാമയും മിക്സ് ചെയ്താണ് ഇത് ഒരുക്കിയിട്ടുള്ളത്.
ഈ ഇംഗ്ലീഷ് സീരീസ് റിച്ചാർഡ് ഗാഡിന്റെ പ്രസിദ്ധമായ നാടകത്തിനെ ആസ്പദമാക്കിയാണ് തയ്യാറാക്കിയത്. ഏപ്രിൽ 11 മുതൽ ബേബി റെയിൻഡിയർ സ്ട്രീമിങ് ആരംഭിച്ചു. Netflix വഴി ഇത് നിങ്ങൾക്ക് ആസ്വദിക്കാം.

Read More: Manjummel Boys OTT: ഉടനെത്തുമോ? ‘മഞ്ഞുമ്മൽ ബോയ്സ്’ OTT release തീയതി ഉറപ്പിച്ചോ?
ഫാൾഔട്ട്
വീഡിയോ ഗെയിമിങ്ങിനെ ആസ്പദമാക്കി തയ്യാറാക്കിയ വ്യത്യസ്തമായ സീരീസാണ് Fallout. ഇംഗ്ലീഷ് സീരീസുകളുടെ ആരാധകർക്ക് ഇപ്പോൾ ഫാൾഔട്ട് ആമസോൺ പ്രൈമിൽ കാണാം.

വീഡിയോ ഗെയിമിങ്ങും പോസ്റ്റ്-അപ്പോക്കലിപ്‌റ്റിക് വേൾഡുമെല്ലാം ഈ സീരീസിൽ ആസ്വദിക്കാം. ഏപ്രിൽ 12 മുതൽ ഫാൾഔട്ട് സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile