ആമസോൺ ഫെസ്റ്റിവൽ പോലെ Flipkart Big Billion Days സെയിൽ, ഓൺലൈൻ ഷോപ്പിങ് പ്രേമികൾ ഇത് മിസ്സാക്കരുതേ…

HIGHLIGHTS

സാംസങ് ഗാലക്‌സി എസ് 24, മോട്ടറോള എഡ്ജ് 60 പ്രോ തുടങ്ങിയ ജനപ്രിയ ആൻഡ്രോയിഡ് ഫോണുകൾക്കും കിഴിവുകൾ ലഭിക്കും

Flipkart Big Billion Days സെയിൽ ഈ മാസം കൊടിയേറും

സെപ്റ്റംബർ പകുതി കഴിഞ്ഞ് ഫ്ലിപ്കാർട്ട് ഡീൽ നേടാം

ആമസോൺ ഫെസ്റ്റിവൽ പോലെ Flipkart Big Billion Days സെയിൽ, ഓൺലൈൻ ഷോപ്പിങ് പ്രേമികൾ ഇത് മിസ്സാക്കരുതേ…

ഓൺലൈൻ ഷോപ്പിങ് പ്രേമികൾക്കായി Flipkart Big Billion Days സെയിൽ ഈ മാസം കൊടിയേറും. വമ്പിച്ച ഡിസ്കൌണ്ടിൽ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഇയർബഡുകൾ, ടാബ്‌ലെറ്റുകൾ, വീട്ടുപകരണങ്ങൾ, ഫാഷൻ ഉപകരണങ്ങളെല്ലാം വാങ്ങാനുള്ള അവസരമാണിത്.

Digit.in Survey
✅ Thank you for completing the survey!

ഈ മാസം ഐഫോൺ 17 സീരീസ് ലോഞ്ച് ചെയ്യുന്നുണ്ട്. ഈ പുത്തൻ സ്മാർട്ഫോണുകൾക്ക് വരെ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ കിഴിവ് ലഭിക്കും. ഐഫോൺ 16, ഐഫോൺ 16 പ്രോ മാക്സ് തുടങ്ങിയ പ്രീമിയം സെറ്റുകൾ വാങ്ങാനാകും. സാംസങ് ഗാലക്‌സി എസ് 24, മോട്ടറോള എഡ്ജ് 60 പ്രോ തുടങ്ങിയ ജനപ്രിയ ആൻഡ്രോയിഡ് ഫോണുകൾക്കും കിഴിവുകൾ ലഭിക്കും.

ഇതിന് പുറമെ ഫ്ലിപ്കാർട്ടിൽ നിങ്ങൾക്ക് ഫോൺ കവറുകൾ, സ്മാർട്ട് ക്യാമറകൾ, മാക്ബുക്ക് എം 2, ടെലിവിഷനുകൾ, വാഷിംഗ് മെഷീനുകൾ, മൈക്രോവേവ് തുടങ്ങിയവയും ഓഫറിൽ വാങ്ങാം. സോണി പ്ലേസ്റ്റേഷൻ 5 പോലുള്ളവയും വമ്പിച്ച ആദായത്തിൽ പർച്ചേസ് ചെയ്യാം.

Flipkart Big Billion Days: പ്രതീക്ഷിക്കുന്ന തീയതി

ദീപാവലിയ്ക്ക് മുമ്പ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം നടത്തുന്ന വമ്പിച്ച ഓഫർ ഉത്സവമാണിത്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ ഫ്ലാറ്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറും ഇഎംഐ ഡീലും നേടാം. സെപ്റ്റംബർ പകുതി കഴിഞ്ഞ് ഫ്ലിപ്കാർട്ട് ഡീൽ നേടാം. ഒക്ടോബർ തുടക്കം വരെ ഓഫർ ലഭിക്കും.

സെപ്റ്റംബർ 15 ന് ആരംഭിച്ച് സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിലായിരിക്കും ഇതെന്നാണ് സൂചന. എന്നാൽ ഫ്ലിപ്പ്കാർട്ട് ഇനിയും ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഫ്ലിപ്കാർട്ട് ബ്ലാക്ക്, ഫ്ലിപ്കാർട്ട് പ്ലസ്, ഫ്ലിപ്കാർട്ട് വിഐപി മെമ്പർമാർക്ക് 12 മണിക്കൂർ നേരത്തെ ഓഫർ ലഭിക്കും. ബിഗ് ബില്യൺ ഡേയ്സ് ഓഫർ മെമ്പർമാർക്ക് പുലർച്ചെ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണ ഫ്ലിപ്കാർട്ട് കസ്റ്റമർ ഉച്ചയ്ക്ക് 12 മണി വരെ കാത്തിരിക്കേണ്ടിവരും.

ആക്സിസ്, ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ചാൽ 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ 2025 സെയിലിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.

Also Read: Happy Onam Offer: 5000 രൂപയ്ക്ക് താഴെ 180 W Sound bar വാങ്ങാം! 2 സ്പീക്കറും ഒരു സബ് വൂഫറും ചേർന്ന ഹോം തിയേറ്റർ സിസ്റ്റം

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo