Happy Onam 2025 Offer: 180 Watts Sound bar 5000 രൂപയ്ക്ക് താഴെ! 2 സ്പീക്കറും ഒരു സബ് വൂഫറും ചേർന്ന ഹോം തിയേറ്റർ സിസ്റ്റം
Mivi Fort Hip-Hop 1000 മോഡൽ സൗണ്ട്ബാറിന് വലിയ കിഴിവാണ് അനുവദിച്ചിട്ടുള്ളത്
ഈ ഓണത്തിന് നിങ്ങളുടെ വീടിനെ ഉത്സവ മോഡിലാക്കാൻ ഈ ഹോം തിയേറ്റർ സിസ്റ്റം തന്നെ ധാരാളം
ഇതിന് 85 ശതമാനം ഡിസ്കൌണ്ടാണ് ഇപ്പോൾ ലഭിക്കുന്നത്
Happy Onam Offer: ഈ ഓണത്തിന് വീട് ഒരു തിയേറ്ററാക്കിയാലോ? 5000 രൂപയ്ക്ക് താഴെ 180 W Sound bar വാങ്ങാം. Mivi Fort Hip-Hop 1000 മോഡൽ സൗണ്ട്ബാറിന് വലിയ കിഴിവാണ് അനുവദിച്ചിട്ടുള്ളത്. 5000 രൂപയ്ക്ക് താഴേക്ക് എംവി ഫോർട്ട് ഹിപ്-ഹോപ് 1000 ഓഡിയോ സിസ്റ്റത്തിന്റെ വിലയെത്തി.
Survey180 W Sound bar ഏറ്റവും കുറഞ്ഞ വിലയിൽ
29,999 രൂപ വിലയുള്ള സൌണ്ട്ബാറാണിത്. ഇതിന് 85 ശതമാനം ഡിസ്കൌണ്ടാണ് ഇപ്പോൾ ലഭിക്കുന്നത്. 2.1 ചാനൽ ഓഡിയോ സിസ്റ്റത്തിനാണ് ഇപ്പോൾ കിഴിവുള്ളത്. ഇന്ത്യയിൽ നിർമിച്ച ഓഡിയോ സിസ്റ്റമാണ് 180 വാട്ട് പവറുള്ള സൌണ്ട്ബാർ. ഇതിന്റെ ആമസോണിലെ വില 4,499 രൂപ മാത്രമാണ്.
1000 രൂപയ്ക്കും 1250 രൂപയ്ക്കും 1500 രൂപയ്ക്കും ബാങ്ക് ഡിസ്കൌണ്ടും ആമസോൺ തരുന്നു. ഇനി നിങ്ങൾ ഇഎംഐയിൽ സൌണ്ട്ബാർ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ 218 രൂപയ്ക്ക് ഇത് സ്വന്തമാക്കാം. വിപണിയിലെ ഏറ്റവും പുതിയ സൗണ്ട്ബാറാണിത്. എംവി ഇന്ത്യയുടെ തന്നെ കമ്പനിയാണെന്നതും മറ്റൊരു പ്രത്യേകതയാണ്. ഈ ഓണത്തിന് നിങ്ങളുടെ വീടിനെ ഉത്സവ മോഡിലാക്കാൻ ഈ ഹോം തിയേറ്റർ സിസ്റ്റം തന്നെ ധാരാളം. ഈ സൌണ്ട്ബാറിനൊപ്പം രണ്ട് റിയർ സ്പീക്കറുകളും ഒരു സബ് വൂഫറും ഉൾപ്പെടുത്തിയിട്ടുണ്ട്.

Mivi Fort Home Theatre System: സ്പെസിഫിക്കേഷൻ
മികച്ച മെറ്റാലിക് മെഷ് ഗ്രില്ലും, മാറ്റ് ഫിനിഷുള്ള ക്യാബിനറ്റുമുള്ള ഓഡിയോ സിസ്റ്റമാണിത്. 180 വാട്സ് RMS സൌണ്ട് ഔട്ട്പുട്ടാണ് Mivi Fort ഹോം തിയേറ്റർ സിസ്റ്റത്തിനുള്ളത്. 2.1 ചാനൽ സൗണ്ട് സിസ്റ്റം ഇതിനുണ്ട്. ഇതിൽ ഒരു സൗണ്ട്ബാറും ഒരു വയർഡ് എക്സ്റ്റേണൽ സബ്വൂഫറും ഉൾപ്പെടുന്നു. കൂടാതെ രണ്ട് ഇൻ-ബിൽഡ് സ്പീക്കറുകളും സൌണ്ട്ബാറിനുള്ളിലുണ്ട്.
സിനിമയ്ക്ക് സമാനമായ ക്ലാരിറ്റിയുള്ള ശബ്ദം നൽകാൻ ഇതിലെ ഇൻ-ബിൽറ്റ് സ്പീക്കറുകൾക്ക് സാധിക്കും. ശക്തമായ ബാസിനായി ഒരു വയർഡ് എക്സ്റ്റേണൽ സബ് വൂഫർ കൊടുത്തിരിക്കുന്നു. വ്യത്യസ്ത പരിപാടികൾക്കായി ഇതിൽ പല മോഡുകൾ കൊടുത്തിട്ടുണ്ട്. usic, Movies, News, 3D എന്നിവയ്ക്കെല്ലാമായി ഇക്യൂ മോഡുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ബ്ലൂടൂത്ത് v5.3 ഉപയോഗിച്ച് ഫോണുകൾ, ടാബ്‌ലെറ്റുകൾ, ടിവി എന്നിവയുമായി വയർലെസ് കണക്ഷൻ ഉറപ്പിക്കാം. USB, Coaxial, HDMI ARC, AUX വഴിയുള്ള കണക്റ്റിവിറ്റി ലഭിക്കും.
റിമോട്ട് കൺട്രോൾ ഓപ്ഷനിലൂടെയും സൌണ്ട്ബാർ പ്രവർത്തിപ്പിക്കാനാകും. വളരെ ഒതുക്കമുള്ള ഡിസൈനായതിനാൽ ചെറിയ മുറികൾക്ക് പോലും ഇത് അനുയോജ്യമാണ്. പ്ലാസ്റ്റിക്കിലാണ് സൌണ്ട്ബാറിന്റെ ബോഡി നിർമിച്ചിട്ടുള്ളത്. Mivi Design Studio ആണ് ഈ ഓഡിയോ ഡിവൈസ് നിർമിച്ചിരിക്കുന്നത്. ടാബ്ലെറ്റ് മൌണ്ടിങ് ടൈപ്പിലാണ് ഇത് ഫിറ്റ് ചെയ്യാവുന്നത്.
Also Read: Oppo Find X8 Pro: 50MP ക്വാഡ് ക്യാമറ, 5910mAh ബാറ്ററി സൂപ്പർ ക്യാമറ ഫോൺ 25000 രൂപ ഡിസ്കൗണ്ടിൽ
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile