Daiwaയുടെ 65 ഇഞ്ച് 4K UHD ടെലിവിഷനുകൾ പുറത്തിറക്കി ;വില ?

Daiwaയുടെ 65 ഇഞ്ച് 4K UHD ടെലിവിഷനുകൾ പുറത്തിറക്കി ;വില ?
HIGHLIGHTS

Daiwa 65-inch 4K UHD സ്മാർട്ട് ടെലിവിഷനുകൾ പുറത്തിറക്കി

webOS TV യിൽ ആണ് ഈ ടെലിവിഷനുകൾ എത്തിയിരിക്കുന്നത്

Daiwaയുടെ പുതിയ ടെലിവിഷനുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .65 ഇഞ്ച് 4K UHD ടെലിവിഷനുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ടെലിവിഷനുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത്  56,999 രൂപയാണ് .ഈ ടെലിവിഷനുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾ 65 ഇഞ്ചിന്റെ 4K UHD ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഈ ടെലിവിഷനുകൾ webOS ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആണ് പ്രവർത്തനം നടക്കുന്നത് .1 വർഷത്തെ വാറന്റിയും കൂടാതെ 1 വർഷത്തെ എക്സ്ട്രാ വാറന്റിയും (12 months additional warranty on the panel) ലഭിക്കുന്നതാണ് .

മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾക്ക് 20W  സൗണ്ട് ഔട്ട് പുട്ട് ലഭിക്കുന്നതാണ് .കൂടാതെ  HDR10 അടക്കമുള്ള സപ്പോർട്ടും ഈ ടെലിവിഷനുകളിൽ ലഭിക്കുന്നതാണ് .കൂടാതെ Bluetooth 5.0 ,ഡയൽ ബാൻഡ് Wi-Fi കണക്ടിവിറ്റി ,Miracast അടക്കമുള്ള സർവീസുകളും ഈ ടെലിവിഷനുകളിൽ ലഭിക്കുന്നതാണ് .

റീട്രെയ്ൽ ഷോപ്പുകൾ വഴിയും ഇപ്പോൾ ഈ 65 ഇഞ്ചിന്റെ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ടെലിവിഷനുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത്  56,999 രൂപയാണ്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo