ChatGPT ഈ 20 ജോലി ചെയ്യുന്നവർക്ക് വില്ലനോ?

HIGHLIGHTS

ചാറ്റ്ജിപിടിയുടെ വരവോടെ തങ്ങളുടെ ജോലി പോകുമോ എന്ന ആശങ്കയിലാണ് പലരും

ChatGPTക്ക് ചെയ്യാവുന്ന 20 ജോലികൾ ഏതൊക്കയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്

ഈ ജോലികൾ ഏതൊക്കയാണെന്ന് താഴെ പറയുന്നു

ChatGPT ഈ 20 ജോലി ചെയ്യുന്നവർക്ക് വില്ലനോ?

ഓപ്പൺ എഐ (Open AI) ആയ ചാറ്റ് ജിപിടി (ChatGPT)യുടെ വരവോടെ തങ്ങളുടെ ജോലി പോകുമോ എന്ന ആശങ്കയിലാണ് പലരും. ലോകത്തിലെ പല ബുദ്ധിമുട്ടേറിയ മൽസര പരീക്ഷകൾ പോലും ചാറ്റ് ജിപിടി (ChatGPT) ജയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ തനിക്കു ചെയ്യാനാകുന്ന 20 ജോലികൾ ഏതൊക്കയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചാറ്റ് ജിപിടി (ChatGPT). ഒരു ട്വിറ്റർ ഉപയോക്താവാണ് തന്റെ ചോദ്യത്തിന് ചാറ്റ് ജിപിടി (ChatGPT) നൽകിയ മറുപടി പങ്കുവെച്ചിരിക്കുന്നത്. 

Digit.in Survey
✅ Thank you for completing the survey!

20 ജോലികൾ ഏതൊക്കെയാണെന്നു നോക്കാം.

ഡാറ്റ എൻട്രി ക്ലർക്ക്

കസ്റ്റമർ സർവീസ് റപ്രസന്റേറ്റീവ്

പ്രൂഫ് റീ‍ഡർ

പാരാലീ​ഗൽ

ബുക്ക് കീപ്പർ

ട്രാൻസ്‍ലേറ്റർ

കോപ്പി റൈറ്റർ

മാർക്കറ്റ് റിസേർച്ച് അനലിസ്റ്റ്

സോഷ്യൽ മീഡിയ മാനേജർ

അപ്പോയ്ൻമെന്റ് ഷെഡ്യൂളർ

ടെലി മാർക്കറ്റർ

വിർച്വൽ അസിസ്റ്റന്റ്

ട്രാൻസ്ക്രിപ്ഷനിസ്റ്റ്

ന്യൂസ് റിപ്പോർട്ടർ

ട്രാവൽ ഏജന്റ്

ട്യൂട്ടർ

ടെക്നിക്കൽ സപ്പോർട്ട് അനലിസ്റ്റ്

ഇമെയിൽ മാർക്കറ്റർ

കണ്ടന്റ് മോഡറേറ്റർ

റിക്രൂട്ടർ

മെഷീൻ ലേണിംഗ് എഞ്ചിനീയറായ റോവൻ ച്യൂങ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. വേ​ഗതയും കൃത്യതയും വേണ്ട പല ജോലികളും ചാറ്റ് ജിപിടി (ChatGPT)ക്ക് ചെയ്യാനാകുമെന്നും റോവൻ പറയുന്നു. ട്വീറ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ”ഇതിൽ ചില ജോലികൾ ചാറ്റ് ജിപിടിക്ക് ചെയ്യാനാകുമെന്ന് തീർച്ചയായും സമ്മതിക്കാം. എന്നാൽ ഒരു ന്യൂസ് റിപ്പോർട്ടറുടെ ജോലി ചാറ്റ് ജിപിടിയ്ക്ക് ചെയ്യാനാകുമോ” എന്നാണ് ഒരാളുടെ ചോദ്യം. എന്നാൽ അതിനും ഉത്തരമുണ്ട്. ”ചാറ്റ് ജിപിടിയുടെ വരവ് മാധ്യമപ്രവർത്തകരെ ബാധിക്കില്ല എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ ഫാക്ട് ചെക്കിങ്ങും എഴുത്തും പോലെയല്ല ഒരു റിപ്പോർട്ടറുടെ ജോലി”, എന്ന് അദ്ദേഹം കുറിച്ചു.

Nisana Nazeer
Digit.in
Logo
Digit.in
Logo