Alert! Android ഫോണാണോ കൈയിൽ? വ്യക്തിഗത വിവരങ്ങൾ നഷ്ടമാകുമെന്ന് CERT മുന്നറിയിപ്പ്!

Alert! Android ഫോണാണോ കൈയിൽ? വ്യക്തിഗത വിവരങ്ങൾ നഷ്ടമാകുമെന്ന് CERT മുന്നറിയിപ്പ്!

ആൻഡ്രോയിഡ് സ്മാർട്ഫോൺ ഉപയോക്താക്കൾക്ക് CERT-In മുന്നറിയിപ്പ്. Android 13, 14, 15, 16 വേർഷനുകളിൽ ഈ അപകട സൂചനയുണ്ട്. മിക്കവാറും എല്ലാ ആധുനിക ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളും സൂക്ഷിക്കേണ്ട മുന്നറിയിപ്പാണിതെന്ന് പറയാം. ഇതിൽ സാംസങ്, വൺപ്ലസ്, ഷവോമി, റിയൽമി, മോട്ടറോള, വിവോ, ഓപ്പോ, ഗൂഗിൾ പിക്സൽ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളുടെ ഫോണുകളുണ്ട്.

Digit.in Survey
✅ Thank you for completing the survey!

CERT Alert for Android Models

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള CERT-In ആണ് ജാഗ്രതാ നിർദേശം അറിയിച്ചത്. ഗൂഗിൾ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ ബാധിക്കുന്ന ഒന്നിലധികം സുരക്ഷാ പിഴവുകളെ സംബന്ധിച്ചാണ് മുന്നറിയിപ്പ്. സിഇആർടി ഹൈ-സെവറിറ്റി അഡ്വൈസറിയാണ് അവതരിപ്പിച്ചത്. ഇത് ഉപയോക്തൃ ഡാറ്റയ്ക്കും സിസ്റ്റം സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാകും.

ആൻഡ്രോയിഡ് ഡിവൈസ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ടത്…

ആൻഡ്രോയിഡ് 13, 14, 15, 16 വേർഷനുകൾ പ്രവർത്തിക്കുന്ന സ്മാർട്ഫോണുളെയും മറ്റ് ആൻഡ്രോയിഡ് ഡിവൈസുകളെയും ഇത് ബാധിച്ചേക്കാം. ഇതിൽ സാംസങ്, വൺപ്ലസ്, ഷവോമി, റിയൽമി, മോട്ടറോള, വിവോ, ഓപ്പോ, ഗൂഗിൾ പിക്സൽ ജനപ്രിയ ബ്രാൻഡുകളുടെ ഡിവൈസുകളുമുണ്ട്.

ക്വാൽകോം, മീഡിയടെക്, NVIDIA, ബ്രോഡ്കോം, UNISOC എന്നിവ വികസിപ്പിച്ചെടുത്ത ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ ഘടകങ്ങളുമായി ഈ അപകടസാധ്യതകൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോർട്ടുണ്ട്. ആൻഡ്രോയിഡ് ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും വെയറബിളുകൾക്കും ബാധിച്ചേക്കും.

ഗൂഗിളിന്റെ 2025 നവംബർ ആൻഡ്രോയിഡ് സെക്യൂരിറ്റി ബുള്ളറ്റിനിലാണ് ഇത് പരാമർശിച്ചിരിക്കുന്നത്. വിവിധ വെണ്ടർ-നിർദ്ദിഷ്ട ഘടകങ്ങളിൽ തിരിച്ചറിഞ്ഞ പിഴവുകളിൽ നിന്നാണ് ഈ പ്രശ്നം ഉണ്ടായതെന്ന് CERT-In വിശദമാക്കുന്നുണ്ട്. ഇത് ഹാക്കർമാർ അഡ്മിനിസ്ട്രേറ്റീവ് ആക്‌സസ് നേടുന്നതിന് കാരണമാകും. വൈറസ് ബാധിച്ച സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിലും, വ്യക്തിഗത വിവരങ്ങൾ നഷ്ടപ്പെടുന്നതിനും കാരണമാകും. കൂടാതെ ഫോണുകളും ഉപകരണങ്ങളും ക്രാഷ് ആവുന്നതിനും സാധ്യതയുണ്ട്.

ഈ വീഴ്ച സെൻസിറ്റീവ് ഉപയോക്തൃ ഡാറ്റയെയും സാമ്പത്തിക വിവരങ്ങളെയും ബാധിച്ചേക്കും. ക്ലൗഡ് അക്കൗണ്ടുകളിലേക്ക് അനധികൃത ആക്‌സസ് ഉണ്ടാകുന്നതിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഇതിലുണ്ട്.

ഏറ്റവും പുതിയ സുരക്ഷാ പാച്ചുകൾ ലഭിക്കാത്ത ഡിവൈസുകളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ, IoT ഉപകരണങ്ങൾ എന്നിവയിലുടനീളമുള്ള ആൻഡ്രോയിഡ് ഉപയോക്താക്കളെ ഇത് ബാധിച്ചേക്കും.

Also Read: 50MP ലെയ്‌ക ട്രിപ്പിൾ ക്യാമറ Xiaomi ബെസ്റ്റ് 5G Smartphone 52 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ Special ഓഫറിൽ!

സുരക്ഷയ്ക്ക് നിങ്ങൾ ചെയ്യേണ്ടത്…

  • ഇതിന് കൃത്യസമയത്ത് ഫോൺ സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. നിർമ്മാതാക്കൾ സുരക്ഷാ പാച്ചുകൾ പുറത്തിറക്കിക്കഴിഞ്ഞാൽ ഉടൻ തന്നെ ഉപകരണങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ശ്രമിക്കുക.
  • മൂന്നാം കക്ഷിയിൽ നിന്നോ അജ്ഞാത ഉറവിടങ്ങളിൽ നിന്നോ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക.
  • സിസ്റ്റം, ആപ്പ് അപ്‌ഡേറ്റുകൾ ഓട്ടോമാറ്റിക്കായി ചെയ്യുന്നതിനുള്ള ഓപ്ഷൻ നൽകുക.
  • എന്തെങ്കിലും വൈറസോ ഭീഷണിയോ ഉണ്ടെന്ന് പരിശോധിക്കാൻ ഗൂഗിൾ പേ പ്രൊട്ടക്റ്റ് ഉപയോഗിക്കാവുന്നതാണ്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo