Created Using AI
AI അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരുന്തോറും അതിന്റെ ദുരുപയോഗവും ലോകമെമ്പാടും ആശങ്കയായി മാറുകയാണ്. പ്രത്യേകിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ deepfake വീഡിയോകളും വ്യാജ വിവരങ്ങളും വ്യാപിക്കുന്നു. ഒറിജിനൽ വീഡിയോകളെയും വ്യാജനെയും തിരിച്ചറിയാൻ സാധിക്കാതെ എഐ ദുരുപയോഗപ്പെടുന്നു. അതിനാൽ തന്നെ നിലവിലുള്ള നിയമങ്ങൾ ഈ പുതിയ സാങ്കേതിക വെല്ലുവിളികളെ നേരിടാൻ മതിയാകുന്നില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. ഇപ്പോഴിതാ പശ്ചാത്തലത്തിൽ AI-യെ നിയന്ത്രിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരാനുള്ള പദ്ധതിയിലാണ് ഇന്ത്യൻ സർക്കാർ. പുതിയ നിയമം AI ഉപയോഗം കൂടുതൽ ഉത്തരവാദിത്തപരമാക്കാനും, ഓൺലൈൻ തട്ടിപ്പുകളും വ്യാജനും തടയിടാൻ സാധിക്കുമെന്നും കരുതുന്നു. ഇതിനെ കുറിച്ച് വിശദമായി അറിയാം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് തടയിണയിടാൻ പ്രത്യേക നിയന്ത്രണങ്ങൾ പരിഗണിക്കേണ്ട സമയമായെന്ന് ഐടി സെക്രട്ടറി എസ് കൃഷ്ണൻ അറിയിച്ചിരുന്നു. ഇതിനുള്ള നീക്കത്തിലാണ് കേന്ദ്രമെന്നാണ് ലഭിക്കുന്ന വിവരം.
ഡീപ്‌ഫേക്കുകളും എഐ ഉപയോഗിച്ചുള്ള വ്യാജ വീഡിയോകളും സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കാൻ നിലവിലുള്ള നിയമങ്ങൾ ഇതുവരെ പര്യാപ്തമായിരുന്നു. എന്നാൽ കൂടുതൽ നിയന്ത്രണത്തിനായി പുതിയ നിയമം ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞതായും അനുയോജ്യമായ സമയത്ത് AI നിയന്ത്രണത്തിനെ പരിഗണിക്കുമെന്നും അദ്ദേഹം വിശദമാക്കി. ഇതിനെ കുറിച്ച് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ സൂചന നൽകിയെന്നും ഐടി സെക്രട്ടറി അറിയിച്ചു.
Also Read: Amazon Prime Day Sale: iQOO 15 മുതൽ ബജറ്റ് ഫോണുകൾ വരെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം
ഇതിനുള്ള കരട് തയ്യാറാക്കേണ്ടി വരുമെന്നും നിയമം എപ്പോഴാണ് അന്തിമമായി പുറത്തുവരിക എന്നതിനെ കുറിച്ച് ഇനിയും വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.