Amazon Prime Day Sale: iQOO 15 മുതൽ ബജറ്റ് ഫോണുകൾ വരെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം
കാത്തിരുന്ന Amazon Prime Day Sale ആരംഭിച്ചു. iQOO സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ അതിശയകരമായ ഓഫർ പ്രഖ്യാപിച്ചു. iQOO 15, iQOO 15R, iQOO Neo 10, iQOO Z11x 5G തുടങ്ങി ഫ്ലാഗ്ഷിപ്പ് മോഡൽ മുതൽ ബജറ്റ് സ്മാർട്ട് ഫോണുകൾ വരെ ഓഫറിൽ ലഭിക്കും. ആകർഷകമായ വിലക്കിഴിവുകളും ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസുകളും സ്മാർട്ട് ഫോണിന് ലഭിക്കും. ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, ദീർഘനേരം ബാറ്ററി കപ്പാസിറ്റിയുള്ള സ്മാർട്ട് ഫോണാണിത്.
Surveyആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 4 മുതൽ ജൂലൈ 6 വരെയാണ്. പ്രൈം മെമ്പർഷിപ്പുള്ളവർക്കാണ് ഓഫർ ലഭ്യമാകുക. ആമസോണിലെ സെയിൽ മാമാങ്കത്തിലെ ഓഫറുകളും സ്മാർട്ട് ഫോണിന്റെ സവിശേഷതകളും മനസിലാക്കാം.
iQOO 15 Amazon Prime Day Sale Offer
ആമസോൺ അൾട്രാ പ്രീമിയം സ്മാർട്ട് ഫോണുകളുടെ ലിസ്റ്റിൽ ചേർത്തിരിക്കുന്ന ഫോണാണിത്. 76999 രൂപയ്ക്കാണ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 71999 രൂപയ്ക്ക് ഐഖൂ 15 ഓഫറിൽ വിൽക്കുന്നു. ഇഎംഐ, എക്സ്ചേഞ്ച് ഡീലുകളും ഫോണിന് ലഭ്യമാണ്.
ഫീച്ചറുകൾ: Snapdragon 8 Elite Gen 5 പ്രോസസറുള്ള സ്മാർട്ട് ഫോണാണിത്. സാംസങ് 2K M14 LEAD OLED ഡിസ്പ്ലേയുള്ള ഐഖൂ 15 ഫോണിനുള്ളത്. 50 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറയുള്ള ഫ്ലാഗ്ഷിപ്പ് മോഡലാണിത്.
iQOO Neo 10 Offer Amazon
ആമസോണിൽ പ്രീമിയം ഹാൻഡ്സെറ്റുകൾക്കും അത്യാകർഷക ഓഫറാണ് ഇപ്പോൾ ലഭിക്കുന്നത്. 41999 രൂപയുടെ സ്മാർട്ട് ഫോൺ ഓഫറിൽ 38999 രൂപയ്ക്ക് നിയോ 10ആർ 5ജി പർച്ചേസ് ചെയ്യാം.
ഫീച്ചറുകൾ: ക്വാൽകോമിൽ നിന്നുള്ള Snapdragon 8s Gen 4 പ്രോസസറാണ് ഫോണിലുള്ളത്. 7000mAh കരുത്തിന്റെ ബാറ്ററിയും 1.5K AMOLED സ്ക്രീനും ഇതിനുണ്ട്. 50MP Sony ക്യാമറയുള്ള സ്മാർട്ട് ഫോണാണിത്.

iQOO 15R Offer
ഗെയിമിങ് പ്രേമികളുടെ പ്രീമിയം ഫോൺ ഐക്യൂ 15ആർ സ്മാർട്ട് ഫോണും ഓഫറിൽ ആമസോണിൽ ലഭിക്കും. 53,990 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 45999 രൂപയ്ക്ക് ഫോൺ ആമസോൺ പ്രൈം ഡേ സെയിലിൽ ലഭ്യമാകും. സാധാരണ 50000 രൂപയ്ക്ക് ഫോൺ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിറ്റഴിക്കുമെങ്കിലും, ഇത്രയും വിലക്കുറവ് വിരളമാണ്. സ്മാർട്ട് ഫോണിന് മികച്ച ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.
ഐഖൂ Z11x 5G ഓഫർ
ബജറ്റ് ഐഖൂ ഫോണിനും ആമസോൺ പ്രൈം മെമ്പർഷിപ്പിലൂടെ വിലക്കിഴിവ് ലഭിക്കും. പ്രൈം അംഗങ്ങൾക്കായുള്ള സെയിലിൽ ഐഖൂ Z11x 5ജി 20000 രൂപയ്ക്ക് താഴെ വാങ്ങിക്കാം.
സ്മാർട്ട്ഫോണിന് സാധാരണ 23000 രൂപ മുതൽ 25000 രൂപ വരെ വിലയാകാറുണ്ട്. എന്നാൽ സെയിൽ പ്രമാണിച്ച് 19999 രൂപയ്ക്ക് വാങ്ങിക്കാം. ആകർഷകമായ ഇഎംഐ, നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഡീലും ആമസോൺ തരുന്നു.
Also Read: Oppo Reno 16-നൊപ്പം റെനോ 16C; 50MP സെൽഫി ക്യാമറയും 7000mAh ബാറ്ററിയും
ഐഖൂ Z10 ലൈറ്റ് ആമസോൺ ഓഫർ
പ്രൈം ഡേ സെയിലിൽ റെഡ്മി, ലാവ, ടെക്നോ പോലുള്ള ലോ ബജറ്റ് ഫോണുകൾക്ക് കിഴിവുണ്ട്. ഇക്കൂട്ടത്തിൽ ഐഖൂവിന്റെ 15000 രൂപയ്ക്കും മുകളിൽ വിലയുള്ള സ്മാർട്ട് ഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചു. 13999 രൂപയ്ക്ക് ഐക്യൂ Z10 ലൈറ്റ് ആമസോൺ പ്രൈം ഡേ ഓഫറിലൂടെ സ്വന്തമാക്കാം.
ഫീച്ചറുകൾ: Dimensity 6300 5G പ്രോസസറിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണാണിത്. ഈ ബജറ്റ് ഐഖൂ ഫോണിന് 50MP Sony AI ക്യാമറയുണ്ട്. 6000mAh ന്റെ കരുത്തനായ ബാറ്ററിയാണ് ഫോണിലുള്ളത്. 6.74 ഇഞ്ചിന്റെ ഡിസ്പ്ലേയുള്ള ഫോണാണിത്.
Disclaimer: ഇതിൽ ആമസോൺ അനുബന്ധ ലിങ്കുകളുണ്ട്.ഈ ലിങ്കുകൾ വഴി നിങ്ങൾ പർച്ചേസ് നടത്തിയാൽ ഞങ്ങൾക്ക് ചെറിയൊരു കമ്മീഷൻ ലഭിച്ചേക്കാം. എന്നാൽ നിങ്ങൾ നൽകുന്ന വിലയെ ഇത് ബാധിക്കില്ല.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
