വെടിക്കെട്ടിന് തിരികൊളുത്താൻ BSNL 4ജി സർവീസുകൾ ഇതാ

വെടിക്കെട്ടിന് തിരികൊളുത്താൻ BSNL 4ജി സർവീസുകൾ ഇതാ
HIGHLIGHTS

ബിഎസ്എൻഎൽ 4ജി സർവീസുകൾ നവംബർ മുതൽ എത്തുന്നു എന്ന് സൂചനകൾ

അടുത്ത വർഷം ബിഎസ്എൻഎൽ 5ജി സർവീസുകളും

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത എത്തുന്നു .അടുത്ത മാസ്സം മുതൽ രാജ്യത്ത് ബിഎസ്എൻഎൽ 4ജി സർവീസുകൾ ആരംഭിക്കും എന്നാണ് സൂചനകൾ .നിലവിൽ ഇന്ത്യയിൽ വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ് ബിഎസ്എൻഎൽ 4ജി സർവീസുകൾ ലഭിക്കുന്നത് .കൂടുതലും ബിഎസ്എൻഎൽ 3ജി ആണ് ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് .അടുത്ത മാസം അതായത് നവംബർ മാസ്സത്തിൽ ഇന്ത്യയിൽ ബിഎസ്എൻഎൽ 4ജി എത്തും എന്നാണ് റിപ്പോർട്ടുകൾ .

കാത്തിരുന്ന ബിഎസ്എൻഎൽ 5G സർവീസുകൾ ഇതാ എത്തുന്നു 

കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ 5ജി സർവീസുകൾക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി തുടക്കംകുറിച്ചത് .വൊഡാഫോൺ ഐഡിയ ,എയർടെൽ അടക്കമുളള കമ്പനികളുടെ 5ജി സർവീസുകൾ ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ പ്രധാന 13 നഗരങ്ങളിൽ എത്തുന്നതാണ് .എന്നാൽ ഇപ്പോൾ ഇതാ പുതിയ റിപ്പോർട്ടുകൾ പ്രകാരം ബിഎസ്എൻഎൽ 5ജി സർവീസുകളും എത്തുന്നു .

ഇന്ത്യൻ ടെലികോം മന്ത്രി Ashwini Vaishnaw ആണ് ഇത്തരത്തിൽ പുതിയ സൂചനകൾ നൽകിയിരിക്കുന്നത് .2023 ൽ ബിഎസ്എൻഎൽ 5ജി സർവീസുകൾ ഇന്ത്യയിൽ പ്രതീഷിക്കാവുന്നതാണ് .2023 ആഗസ്റ്റ് 15 നു ഇന്ത്യയിൽ 5ജി സർവീസുകൾ എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ .എന്നാൽ ഇന്ത്യയിൽ പൂർണമായും ഇതുവരെ 4ജി സർവീസുകൾ എത്തിയിട്ടില്ല .

ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ 13 നഗരങ്ങളിൽ ആണ് 5ജി സർവീസുകൾ എത്തുക .ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ 13 നഗരങ്ങളിൽ ആണ് 5ജി സർവീസുകൾ ലഭ്യമാകുന്നത് .അഹമ്മദാബാദ് ,ബാംഗ്ലൂർ ,ചണ്ഡീഗഡ് ,ചെന്നൈ ,ഡൽഹി ,ഗാന്ധി നഗർ ,ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പുണെ എന്നി നഗരങ്ങളിലാണ് ആദ്യം എത്തുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo