83 പൈസയ്ക്ക് 1 ജിബി BSNL 4G
By
Anoop Krishnan |
Updated on 13-Sep-2016
HIGHLIGHTS
ഈ ഓണം BSNLനോടൊപ്പം
കുറച്ചു നാളുകളായി 4ജി ലോകത്തേക്ക് ഒരുപാടു മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് .ആദ്യം ജിയോ എത്തി .മികച്ച 4ജി ലൈഫ് നമ്മൾ ആസ്വദിച്ചു .പിന്നീട് എയർടെൽ ,അതിനു ശേഷം നമ്മുടെ സ്വന്തം BSNL .ഇപ്പോൾ ഇതാ BSNL ന്റെ ഏറ്റവും പുതിയ ഓഫർ ആണ് അവർ പുറത്തുവിട്ടിരിക്കുന്നത് .
Survey✅ Thank you for completing the survey!
83 പൈസയുടെ പ്ലാൻ .1 ജിബി വരെ 4 ജി ആസ്വദിക്കാം എന്നതാണ് ഇതിന്റെ പ്രതേകത .അങ്ങനെ ആണെങ്കിൽ 249 രൂപയ്ക്ക് നിങ്ങൾക്ക് 300 ജിബി വരെ 4 ജി ആസ്വദിക്കാൻ സാധിക്കും .കൂടുതൽ വിവരങ്ങൾക്ക് bsnlന്റെ വെബ് സൈറ്റ് പരിശോധിക്കാവുന്നതാണ് .
ജിയോ 50 രൂപയ്ക്ക് 1ജിബി ഓഫർ ചെയ്യുമ്പോൾ അതെ സമയത്തു bsnl 83 പൈസക്കാണ് ഈ ഓഫർ പുറത്തിറക്കിയിരിക്കുന്നത് .പക്ഷെ നിങ്ങൾ 249 റീച്ചാർജ് ചെയ്താൽ മാത്രമേ ഈ ഓഫർ ആസ്വദിക്കാൻ സാധിക്കുകയുള്ളു .249 രൂപയുടെ റീചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 300 ജിബി വരെ ഡാറ്റ .