കേരളത്തിൽ വീണ്ടും ഇളയദളപതി തരംഗം
By
Anoop Krishnan |
Updated on 05-Sep-2016
HIGHLIGHTS
ഭൈരവ ഇറങ്ങും മുൻപേ റെക്കോർഡ് തുക
കേരളത്തിൽ വീണ്ടും വിജയ് തരംഗം ആഞ്ഞടിക്കുന്നു .ഇളയദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രമായ ഭൈരവ ആണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് .കാരണം ഉണ്ട് .അദ്ദേഹത്തിന്റെ 60- സിനിമയാണ് ഭൈരവൻ .ഇതിനു അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മീഡിയയിൽ പുറത്തിറങ്ങിയതേ ഉള്ളു .അപ്പോളേക്കും കേരളത്തിലെ ഭൈരവന്റെ വിതരണ അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുകഴിഞ്ഞു .
Survey✅ Thank you for completing the survey!
റാഫി ഇന്റർനാഷണൽ ആണ് ഈ ചിത്രം പ്രദശനത്തിനു എത്തിക്കുന്നത് .ഏതാണ്ട് 6.5 കോടി രൂപയ്ക്കാണ് ഇതിന്റെ കേരളത്തിലെ മാത്രം വിതരണ അവകാശം വിറ്റു പോയത് .ഒരു ചിത്രത്തിന്റെ പേരിടും മുൻപേതന്നെ റെക്കോർഡ് തുകയ്ക്ക് വിറ്റഴിഞ്ഞു പോയ ഒരു ചിത്രം അതും കേരളത്തിൽ ഒരു അന്യ ഭാഷ ചിത്രം അത് വിജയ് എന്ന നടനിൽ അർപ്പിച്ച ഒരു വിശ്വാസ്സം തന്നെയാണ് .ഒരു മലയാള സിനിമയുടെ ബഡ്ജെക്റ്റിനെക്കാൾ മുകളിൽ വിതരണ അവകാശം വിറ്റാണ് വിജയുടെ ഭൈരവ പോയത് .