ആപ്പിൾ വാച്ച് സീരിസ്സ് 8 ഇന്ത്യയിൽ പുറത്തിറക്കി ;വില ?

ആപ്പിൾ വാച്ച് സീരിസ്സ് 8 ഇന്ത്യയിൽ പുറത്തിറക്കി ;വില ?
HIGHLIGHTS

ആപ്പിളിന്റെ പുതിയ സ്മാർട്ട് വാച്ചുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചു

Apple Watch Ultra, Apple Watch Series 8 കൂടാതെ Apple Watch SE പുറത്തിറക്കി

ആപ്പിളിന്റെ പുതിയ സ്മാർട്ട് വാച്ചുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Apple Watch Ultra, Apple Watch Series 8 കൂടാതെ Apple Watch SE എന്നി മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .സെപ്റ്റംബർ 16 മുതൽ ഇന്ത്യൻ വിപണിയിൽ Apple Watch Series 8 സീരീസുകൾ സെയിലിനു എത്തുന്നതാണ് .

Apple Watch Ultra യുടെ വില നോക്കുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട് വാച്ചുകൾക്ക് ₹89,900 രൂപയാണ് വില വരുന്നത്.സെപ്റ്റംബർ 23 മുതൽ ഈ സ്മാർട്ട് വാച്ചുകളുടെ സെയിൽ ആരംഭിക്കുന്നതാണ് .APPLE WATCH SERIES 8 വാച്ചുകളുടെ വില നോക്കുകയാണെങ്കിൽ ₹45,900 രൂപ മുതലാണ് വില ആരംഭിക്കുന്നത് .

GPS മോഡലുകൾക്കാണ് ഈ വില വരുന്നത് .GPS+Cellular മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ ₹55,900 രൂപയും  ആണ് വില വരുന്നത് .41mm അലുമിനിയം കേസ് മോഡലുകൾക്കാണ് ഈ വില വരുന്നത് .stainless steel 41mm കേസ് മോഡലുകളുടെ വില ആരംഭിക്കുന്നത് ₹74,900 രൂപ മുതലാണ് .സെപ്റ്റംബർ 16 മുതൽ ഇന്ത്യൻ വിപണിയിൽ Apple Watch Series 8 സീരീസുകൾ സെയിലിനു എത്തുന്നതാണ്

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo