ആപ്പിൾ ഇക്കോസിസ്റ്റം ഉപയോഗിക്കുന്നവർക്കും ഐഫോൺ ആരാധകർക്കും സന്തോഷ വാർത്ത! ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ iOS 27, iPadOS 27, macOS 27 Golden Gate, watchOS 27, tvOS 27 എന്നിവയുടെ ആദ്യ Public Beta പതിപ്പുകൾ പുറത്തിറക്കി. പെർഫോമൻസ് അപ്ഡേറ്റ്, പുതുക്കിയ യൂസർ ഇന്റർഫേസ്, കൂടുതൽ സുരക്ഷാ സംവിധാനങ്ങളും ഈ അപ്ഡേറ്റുകളുടെ പ്രധാന ആകർഷണങ്ങളാണ്. WWDC 2026 ലാണ് ആപ്പിൾ ഈ ബീറ്റ പതിപ്പ് ആദ്യം പ്രഖ്യാപിച്ചത്. എന്നാലിത് പരീക്ഷണ അടിസ്ഥാനത്തിലാണ് ഉപയോക്താക്കൾക്ക് ഉപയോഗിക്കാനായി ഐഒഎസ് 27 പുറത്തിറക്കിയത്. ആപ്പിളിന്റെ അടുത്ത പ്രധാന സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളെ കുറിച്ച് അറിയാൻ താൽപ്പര്യമുള്ളവർക്ക്, Public Beta പതിപ്പുകൾ പുതിയ ഫീച്ചറുകളെ കുറിച്ച് അറിയാം.
ഈ വർഷാവസാനം പുറത്തിറങ്ങുന്ന സ്ഥിരതയുള്ള ബീറ്റ വേർഷനാണ് ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചത്. ഇവ പരീക്ഷണഘട്ടത്തിലുള്ള സോഫ്റ്റ്‌വെയറുകളായതിനാൽ ചില ബഗുകളോ സ്ഥിരത സംബന്ധമായ പ്രശ്നങ്ങളോ ഉണ്ടായേക്കും.
പുതിയ ബീറ്റാ പതിപ്പിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. മാക്ഒഎസ്17, ഐഒഎസ്27 തങ്ങളുടെ ഡിവൈസുകളിൽ പരീക്ഷിച്ച ഉപയോക്താക്കൾ എക്സിൽ ആപ്പിളിനോട് പ്രശംസ അറിയിക്കുന്നു. പലർക്കും സോഫ്റ്റ് വെയറിലെ ഫ്ലൂയിഡിറ്റിയാണ് ഇഷ്ടമായത്.
Also Read: Jio OTT Pass: 30GB ഡാറ്റയ്‌ക്കൊപ്പം YouTube Premium, JioHotstar, ആമസോൺ പ്രൈം വീഡിയോ ഉൾപ്പെടെ
ഐഒഎസ് 27 സിസ്റ്റത്തിലുടനീളം പെർഫോമൻസ് അപ്ഡേറ്റ് കൊണ്ടുവന്നിട്ടുണ്ട്. ഇതിൽ ആപ്പുകൾ 30% വരെ വേഗത്തിൽ ഇൻസ്റ്റാൾ ആകുന്നു. ഫോട്ടോസ് ആപ്പിൽ പുതുതായി പകർത്തിയ ഫോട്ടോകൾ 70% വരെ വേഗത്തിൽ ലഭിക്കും. എയർഡ്രോപ്പ് ട്രാൻസ്ഫറുകൾ 80% വരെ വേഗത്തിൽ ലഭ്യമാകും.
വെബ്‌പേജുകളിലെ വില മാറ്റങ്ങളും ഉൽപ്പന്ന റീസ്റ്റോക്കുകളും ട്രാക്ക് ചെയ്യുന്ന നോട്ടിഫൈ മി ഫീച്ചർ ഉൾപ്പെടുന്നു. പാസ്‌വേഡ്സ് ആപ്പിന് ദുർബലമായ പാസ്‌വേഡുകൾ കണ്ടെത്താനും അവ സ്വയമേവ അപ്‌ഡേറ്റ് ചെയ്യാനും പുതിയ വേർഷന് കഴിയും. ഷോർട്ട്‌കട്ട്സ് ആപ്പുള്ളതിനാൽ സ്വാഭാവിക ഭാഷ ഉപയോഗിച്ച് ഓട്ടോമേഷനുകൾ സൃഷ്ടിക്കാൻ സഹായിക്കുന്നു.
The animations in macOS 26 are NEXT LEVEL.
— sid (@immasiddx) September 15, 2025
Windows can NEVER match this level of fluidity. pic.twitter.com/bLv8RgaSvc
ആപ്പിൾ ലിക്വിഡ് ഗ്ലാസ് ഇന്റർഫേസ് ഇതിനുണ്ട്. വിഷ്വൽ ഇഫക്റ്റ് ക്രമീകരിക്കുന്നതിന് ഒരു സ്ലൈഡറും ലഭിക്കും. ഐഒഎസ് 27 പബ്ലിക് ബീറ്റ പ്രവർത്തിക്കുന്ന ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ AirPods ബീറ്റ ഫേംവെയർ ഇൻസ്റ്റാൾ ചെയ്യാനാകും. ഇതിൽ കസ്റ്റം ഇക്വലൈസർ, ഒരു അഡാപ്റ്റീവ് ഓഡിയോ സ്ലൈഡർ എന്നിവയുമുണ്ട്.
എഴുത്തിനും ഓൺ-സ്ക്രീൻ വിശകലനത്തിനുമായി macOS 27 ഗോൾഡൻ ഗേറ്റ് ആപ്പിളിന്റെ സിരി AI-യെ സ്പോട്ട്‌ലൈറ്റിലേക്ക് സംയോജിപ്പിക്കുന്നു. യൂണിഫോം ടൂൾബാറുകൾ, എഡ്ജ്-ടു-എഡ്ജ് സൈഡ്‌ബാറുകൾ, അപ്‌ഡേറ്റ് ചെയ്ത മെനു ബാർ ഐക്കണുകൾ തുടങ്ങിയ ഡിസൈൻ പരിഷ്‌ക്കരണങ്ങളും പുതിയ അപ്ഡേറ്റിൽ ലഭിക്കും.
ഐഒഎസ് 27-ൽ അവതരിപ്പിച്ച എല്ലാ സവിശേഷതകളും ഐപാഡോസ് 27ലുമുണ്ട്. സ്‌ക്രീൻഷോട്ടുകളിലെ ഉള്ളടക്കം വിഷ്വൽ ഇന്റലിജൻസിലൂടെ മനസിലാക്കാനുള്ള സവിശേഷതയുണ്ട്. ഇത് ആപ്പിൾ പെൻസിലും സപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമെ ആപ്പിൾ വാച്ചിലേക്കുള്ള വാച്ച്ഒഎസ്27 ന്റെ പബ്ലിക് ബീറ്റ വേർഷനും ഇറങ്ങിയിട്ടുണ്ട്.
ഇവ പ്രീ-റിലീസ് ബിൽഡുകളാണ്. അതിനാൽ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ ഒരുപക്ഷേ ബഗുകൾ, പെർഫോമൻസ് പ്രശ്നങ്ങളും ബാറ്ററി ഡ്രെയിൻ പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കും. കൂടുതൽ സ്ഥിരതയുള്ള അനുഭവം ആഗ്രഹിക്കുന്ന ഉപയോക്താക്കൾ ഇത് തൽക്കാലം ഇൻസ്റ്റാൾ ചെയ്യേണ്ട. പകരം പിന്നീടുള്ള പബ്ലിക് ബീറ്റയ്‌ക്കോ ഈ വർഷം അവസാനത്തോടെയുള്ള ഫൈനൽ റിലീസിനായോ കാത്തിരിക്കാം.
ആപ്പിളിന്റെ ബീറ്റ സോഫ്റ്റ്‌വെയർ പ്രോഗ്രാമിലേക്ക് എൻറോൾ ചെയ്യുക. ശേഷം സെറ്റിങ്സ് > ജനറൽ > സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് > ബീറ്റ അപ്‌ഡേറ്റുകൾ എന്നത് തെരഞ്ഞെടുത്ത് അപ്ഡേറ്റ് നടത്താം.