വിനോദവും ഇന്റർനെറ്റും ഒരുമിച്ച് ലാഭത്തിൽ ആസ്വദിക്കാൻ Jio വരിക്കാർക്ക് സുവർണാവസരം! 30GB അധിക ഹൈ-സ്പീഡ് ഡാറ്റയ്‌ക്കൊപ്പം YouTube Premium, JioHotstar ഉൾപ്പെടെ നിരവധി ജനപ്രിയ OTT സേവനങ്ങളിലേക്കുള്ള ആക്സസ് വളരെ ചെറിയ പ്ലാനിലൂടെ ആസ്വദിക്കാം. ജിയോ ഒടിടി പാസ് എന്നാണ് ഈ പ്ലാനിന്റെ പേര്. ഒന്നിലധികം സബ്‌സ്‌ക്രിപ്ഷനുകൾ വേർതിരിച്ച് എടുക്കുന്നതിനുപകരം ഒരു റീചാർജിലൂടെ വിവിധ ഒടിടികൾ ഇതിൽ ലഭിക്കും.
Surveyഈ അടുത്തിടെയാണ് ടെലികോം കമ്പനി ഒടിടികളിലേക്കും പരസ്യമില്ലാതെ യൂട്യൂബ് ആസ്വദിക്കാനുള്ള സബ്സ്ക്രിപ്ഷനിലേക്കുമായി പ്ലാൻ അവതരിപ്പിച്ചത്. ജിയോ ഒടിടി പാസിന്റെ വില, ലഭിക്കുന്ന ആനുകൂല്യങ്ങൾ, ലഭ്യമായ സ്ട്രീമിംഗ് സേവനങ്ങൾ എന്നിവ വിശദമായി അറിയാം.
Jio OTT Pass Benefits
ജിയോയുടെ പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയാണ് ജിയോ ഒടിടി പാസ് അവതരിപ്പിച്ചത്. ഇതിൽ 15 സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളാണ് അനുവദിച്ചത്. അതുപോലെ 1000-ത്തിലധികം ലൈവ് ടിവി ചാനലുകളും പാക്കേജിൽ ലഭ്യമാണ്. 30GB ഡാറ്റയും ജിയോ ഒടിടി പാസിലുണ്ട്. ഇതിൽ 28 ദിവസത്തെ കാലാവധി ലഭ്യമാണ്. 200 രൂപയ്ക്കാണ് ഒടിടി പാസ് സ്വകാര്യ ടെലികോം അവതരിപ്പിച്ചത്.

നിങ്ങളുടെ എല്ലാ പ്രിയപ്പെട്ട ഒടിടികളും ഒരു റീചാർജിൽ ലഭിക്കും. സോണി ലിവ്, സീ5 പോലുള്ള ഒടിടികളും പ്ലാനിൽ ലഭ്യമാണ്. JioTV വഴി 1000+ ഡിജിറ്റൽ ചാനലുകളിലേക്ക് ആക്സസ് അനുവദിച്ചിരിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയിലാണ് ഒടിടികൾ അനുവദിച്ചിട്ടുള്ളത്. പ്ലാനിലെ ഒടിടികളേതെന്ന് ഇവിടെ ലിസ്റ്റ് ചെയ്യുന്നു.
Also Read: Unlimited 5G, കോളിങ്ങുള്ള Jio യുടെ 1 വർഷ റീചാർജ് പ്ലാൻ Airtel നേക്കാൾ ലാഭമാണോ?
- യൂട്യൂബ് പ്രീമിയം
- ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ
- ജിയോഹോട്ട്സ്റ്റാർ
- സോണി ലിവ്
- സീ5
- ലയൺസ്‌ഗേറ്റ് പ്ലേ
- ഡിസ്‌കവറി പ്ലസ്
- സൺ എൻഎക്‌സ്‌ടി
- ഹോയ്ചോയ്
- ചൗപാൽ
- പ്ലാനറ്റ് മറാത്തി
- കാഞ്ച ലങ്ക
- ഫാൻകോഡ്
- ടൈംസ് പ്ലേ
- തരംഗ് പ്ലസ്
ജിയോ 200 രൂപ പ്ലാനിലെ ഡാറ്റ ഓഫർ!
ഒടിടി ആക്സസിന് പുറമെ ഇന്റർനെറ്റ് ഡാറ്റയും ലഭിക്കുമെന്നതാണ് നേട്ടം. 200 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ 30 ജിബി അതിവേഗ ഡാറ്റ ലഭിക്കും. ഇത് 28 ദിവസത്തേക്ക് ആസ്വദിക്കാം. എന്നാൽ പ്ലാനിൽ ചില നിബന്ധനകളുണ്ട്. ജിയോയുടെ ആഡ്-ഓൺ എന്റർടൈൻമെന്റ് പായ്ക്കാണിത്. ജിയോ ഇതിൽ വോയ്‌സ് കോളിംഗ് അല്ലെങ്കിൽ എസ്എംഎസ് ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ജിയോയുടെ മറ്റേതെങ്കിലും ബേസിക് പ്ലാൻ ഒരു ആക്ടീവാ പാക്കേജ് പോലെ ആവശ്യമാണ്.
Jio 200 OTT Plan: എങ്ങനെ ഓഫർ പ്രയോജനപ്പെടുത്താം?
YouTube Premium, Amazon Prime Video Mobile Edition എന്നിവയുടെ ആനുകൂല്യങ്ങൾക്കായി MyJio ആപ്പിൽ ലോഗിൻ ചെയ്യേണ്ടതുണ്ട്. അതേ സമയം മറ്റ് OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് Jio മൊബൈൽ നമ്പർ ഉപയോഗിച്ച് JioTV മൊബൈൽ ആപ്പിലൂടെ ആക്ടിവേറ്റ് ചെയ്യാനാകും. ജിയോഹോട്ട്സ്റ്റാറിൽ റീചാർജിന് ശേഷം ജിയോ നമ്പർ നൽകിയും ലോഗിൻ നടത്താവുന്നതാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
