Amazon Prime Day Sale: 3 ദിവസം മെഗാ ഓഫറുകൾ, ഓൺലൈൻ ഷോപ്പിങ് പ്രേമികൾക്ക് ബമ്പറടിച്ചു! സെയിൽ മാമാങ്കം തീയതി എത്തി…

HIGHLIGHTS

Amazon Prime Day Sale തീയതി പ്രഖ്യാപിച്ചു

മൂന്ന് ദിവസത്തേക്കാണ് ആമസോണിൽ പ്രൈം ഡേ സെയിൽ

ജൂലൈ 12 ന് അർധരാത്രി 12 മണി മുതലാണ് വിൽപ്പന ആരംഭിക്കുന്നത്

Amazon Prime Day Sale: 3 ദിവസം മെഗാ ഓഫറുകൾ, ഓൺലൈൻ ഷോപ്പിങ് പ്രേമികൾക്ക് ബമ്പറടിച്ചു! സെയിൽ മാമാങ്കം തീയതി എത്തി…

വർഷാവർഷം നടത്തി വരുന്ന പ്രൈം അംഗങ്ങൾക്കായുള്ള Amazon Prime Day Sale തീയതി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്കാണ് ആമസോണിൽ പ്രൈം ഡേ സെയിൽ. ടോപ് ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ഫോണുകളുടെ ലോഞ്ചും, കിഴിവിൽ വിൽപ്പനയും ഈ സെയിൽ മാമാങ്കത്തിൽ കാണാം.

Digit.in Survey
✅ Thank you for completing the survey!

സാധാരണ കിഴിവിന് പുറമെ അത്യാകർഷകമായ ബാങ്ക് ഡിസ്കൌണ്ടും, ക്യാഷ്ബാക്ക് ഓഫറുകളും സെയിലിൽ നിന്ന് നേടാം.

amazon prime day sale date announced

Amazon Prime Day Sale വരുന്നൂ….

ആമസോൺ പ്രൈം ഡേ 2025 സെയിൽ മാമാങ്കത്തിന് ഇനി ചുരുങ്ങിയ ആഴ്ചകൾ മാത്രം. ജൂലൈ 12 ന് അർധരാത്രി 12 മണി മുതലാണ് വിൽപ്പന ആരംഭിക്കുന്നത്. ജൂലൈ 14 ന് രാത്രി 11:59 വരെ ഓഫർ ഉത്സവും നീണ്ടുനിൽക്കും. ഈ 3 ദിവസത്തിൽ പ്രൈം മെമ്പർഷിപ്പുള്ളവർക്ക് വമ്പിച്ച കിഴിവിൽ ഓൺലൈൻ ഷോപ്പിങ് നടത്താം. ആമസോൺ പ്രൈം അംഗത്വം എടുത്തിട്ടില്ലാത്തവർ ഇനിയും വൈകിപ്പിക്കണ്ട. പ്രൈം ലൈറ്റ് ഉൾപ്പെടെയുള്ള മെമ്പർഷിപ്പ് ഓപ്ഷനുകൾ ലഭ്യമാണ്.

Prime Day സെയിൽ ഓഫറുകൾ അൺലിമിറ്റഡ്…

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെ നിങ്ങൾക്ക് ഇളവ് നേടാം. എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡുകൾക്കും, ഐസിഐസിഐ ബാങ്ക്, എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡുകൾക്കും ഡിസ്കൌണ്ട് ലഭിക്കുന്നു. ഇങ്ങനെയുള്ള പേയ്മെന്റുകൾക്ക് 10% കിഴിവ് വരെയുണ്ട്. കൂടാതെ ഇഎംഐ ഇടപാടുകളും ആമസോൺ പ്രൈം ഡേ സെയിലിലൂടെ സ്വന്തമാക്കാം.

പ്രൈം മെമ്പർഷിപ്പിലൂടെ ഇളവ് നേടാമെന്നത് മാത്രമല്ല നേട്ടം. ഫാസ്റ്റ് ഡെലിവറി സൌജന്യമായി ആസ്വദിക്കാം. നിരവധി ബ്രാൻഡുകളുടെ പുത്തൻ ലോഞ്ചുകളും ഓഫറുകളും എക്സ്ക്ലൂസീവായി പ്രൈം ഡേ സെയിലിലൂടെ വാങ്ങാം. സാംസങ്, ഇന്റൽ, വൺപ്ലസ്, ഐക്യൂ, എച്ച്പി, അസൂസ്, ബോട്ട്, ലെനോവോ, ക്രോംപ്ടൺ തുടങ്ങി 400-ലധികം ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ഈ സെയിൽ മാമാങ്കത്തിൽ ലോഞ്ചിന് തയ്യാറെടുക്കുന്നു. ഇവയെല്ലാം മുൻനിര ഇന്ത്യൻ, ആഗോള ബ്രാൻഡുകളാണെന്നതും ശ്രദ്ധിക്കുക.

ഓൺലൈൻ ഷോപ്പിങ്ങിന് പുറമെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങുകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. വിമാന ടിക്കറ്റുകൾക്ക് 25% വരെയും ഹോട്ടൽ ബുക്കിംഗുകൾക്ക് 50% വരെയും കിഴിവ് ലഭിക്കും. സിനിമാ ടിക്കറ്റുകൾക്ക് 100 രൂപ വരെ ക്യാഷ്ബാക്ക് സ്വന്തമാക്കാനാകും. ആമസോൺ പേ ബാലൻസിലേക്ക് 1,000 രൂപയോ അതിൽ കൂടുതലോ ചേർത്ത് ഷോപ്പിങ് നടത്തിയാൽ 100 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്.

Also Read: 9999 രൂപയ്ക്ക് പുതിയ Vivo ഇന്ത്യയിൽ! 6000mAh പവറുള്ള Vivo T4 Lite 5G പ്രത്യേകതകളിതാ…

Amazon Prime സബ്സ്ക്രിപ്ഷൻ 2025

വാർഷിക പ്രൈം മെമ്പർഷിപ്പ്: 1,499 രൂപയ്ക്ക്

ആമസോൺ പ്രൈം ലൈറ്റ്: 799 രൂപയ്ക്ക്

പ്രൈം ഷോപ്പിംഗ് എഡിഷൻ: 399 രൂപയ്ക്ക്

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo