digit zero1 awards

Flipkartൽ അടിപൊളി ഓഫർ; 999 രൂപയ്കക്ക് ഓപ്പോ ഫോൺ!

HIGHLIGHTS

ഫ്ലിപ്കാർട്ടിൽ ഓപ്പോ എഫ് 21 പ്രോയ്‌ക്ക്‌ വമ്പിച്ച ഡിസ്‌കൗണ്ട്

ഓപ്പോ എഫ് 21 പ്രോയുടെ യഥാർത്ഥ വില 27,999 രൂപയാണ്

കൂടുതൽ വിശദ വിവരങ്ങൾ അറിയാം

Flipkartൽ അടിപൊളി ഓഫർ; 999 രൂപയ്കക്ക് ഓപ്പോ ഫോൺ!

ഫ്ലിപ്കാർട്ട് ഒപ്പോ(Oppo) യുടെ സ്മാർട്ട്ഫോണിന് നിരവധി ഡിസ്കൗണ്ടുകളും ഓഫറുകളും നൽകുന്നു. പുത്തൻ ഓഫറുകളിൽ നിന്ന് ഈ സ്മാർട്ട്ഫോൺ വെറും 999 രൂപയ്ക്ക് ഉപഭോക്താക്കൾക്കു സ്വന്തമാക്കാം.
പുതുവർഷത്തിന്റെ തുടക്കത്തിൽ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ട്(Flipkart) ഉപഭോക്താക്കൾക്കായി ബമ്പർ ഡിസ്‌കൗണ്ടിൽ സ്‌മാർട്ട്‌ഫോണുകൾ വാങ്ങാൻ കഴിയുന്ന വിവിധ ഓഫറുകൾ നൽകുന്നു. കുറഞ്ഞ ബജറ്റിൽ ഒരു മികച്ച സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഓപ്പോ എഫ് 21 (Oppo F21 Pro) പോലുള്ള മികച്ച സ്മാർട്ട്‌ഫോൺ വെറും 999 രൂപയ്ക്ക് ലഭിക്കും. ഈ സ്മാർട്ട്ഫോണിന്റെ യഥാർത്ഥ വില 27,999 രൂപയാണ്.

Digit.in Survey
✅ Thank you for completing the survey!

ഓപ്പോ എഫ് 21 പ്രോ (Oppo F21 Pro) സ്മാർട്ട്‌ഫോണിൽ നിരവധി വലിയ ഓഫറുകൾ ഫ്ലിപ്പ്കാർട്ട് ഉറപ്പ് നൽകുന്നു. അതിൽ ഉപഭോക്താക്കൾക്കു എക്‌സ്‌ചേഞ്ച് ടു ക്യാഷ് ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്താം. ആ ഓഫറുകൾ ഏതൊക്കെയാണെന്നും വെറും 999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ എങ്ങനെ വാങ്ങാമെന്നും പരിശോധിക്കാം 

ഓപ്പോ എഫ് 21 പ്രോ വിലയും ഓഫറുകളും

ഓപ്പോ എഫ് 21 പ്രോയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്‌ഫോൺ 25 ശതമാനം കിഴിവിൽ 20,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ വിൽക്കുന്നു.  ഈ ഫോൺ 27,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ലഭ്യമായ ഓഫറുകളെക്കുറിച്ച് നോക്കുകയാണെങ്കിൽ, ഈ ഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് 20,000 രൂപ വരെ എക്സ്ചേഞ്ച് കിഴിവ് ലഭിക്കും. ഈ കിഴിവോടെ നിങ്ങൾക്ക് ഈ ഫോൺ വെറും 999 രൂപയ്ക്ക് ലഭിക്കും.

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ച് നിങ്ങൾ ഈ സ്മാർട്ട്ഫോൺ വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് 5 ശതമാനവും UPI ഇടപാടുകൾക്ക് 250 രൂപയും ഫ്ലിപ്കാർട്ട് പേ ലേറ്റർ ഉപയോഗിച്ച്  EMI ഇടപാടുകൾക്ക് 300 രൂപയും കിഴിവ് ലഭിക്കും. ഇതുകൂടാതെ, നിങ്ങൾക്ക് നോ കോസ്റ്റ് ഇഎംഐയും പ്രയോജനപ്പെടുത്താം.

ഓപ്പോ എഫ് 21 പ്രോ (Oppo F21 Pro) യുടെ സവിശേഷതകൾ

ഈ സ്മാർട്ട്‌ഫോണിന് 6.43 ഇഞ്ച് സ്‌ക്രീനും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 പ്രൊസസറുമാണ് ഉള്ളത്. ട്രിപ്പിൾ ക്യാമറ സെൻസർ അതിന്റെ പിൻഭാഗത്ത് നൽകിയിട്ടുണ്ട്, അതിൽ ആദ്യത്തെ സെൻസർ 64 മെഗാപിക്സലിന്റേതും രണ്ട് ക്യാമറകൾ രണ്ട് മെഗാപിക്സലിന്റേതുമാണ്. അതേസമയം, സെൽഫി ഫോട്ടോകൾക്കും വീഡിയോകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയും ഈ സ്മാർട്ഫോണിലുണ്ട്. ഈ സ്മാർട്ട്‌ഫോണിന് 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ട്, ഇത് 256 ജിബി വരെ വികസിപ്പിക്കാം. ഫോണിന് പവർ നൽകാൻ  4500mAh ബാറ്ററി ഇതിൽ ലഭ്യമാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo