Instaയില്‍ 20 മില്യണ്‍ ഫോളോവേഴ്‌സിലൂടെ റെക്കോഡ് നേടി അല്ലു അര്‍ജുന്‍

HIGHLIGHTS

20 മില്യൺ ഫോളോവേഴ്സ് ആണ് അല്ലു അർജുന് ഉള്ളത്

വിജയ് ദേവരക്കൊണ്ടയ്ക്ക് 18 മില്യണോളം ഫോളോവേഴ്സ് ഉണ്ട്

നസ്രിയ നസീമിന് 6.7 മില്യൺ ഫോളോവേഴ്സ് ഉണ്ട്

Instaയില്‍ 20 മില്യണ്‍ ഫോളോവേഴ്‌സിലൂടെ റെക്കോഡ് നേടി അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന്‍ (Allu Arjun) എന്നാല്‍ മുമ്പൊക്കെ ഒരു തെലുങ്ക് സിനിമാതാരം മാത്രമായിരുന്നു. എന്നാല്‍ പതിയെ പതിയെ അല്ലു അര്‍ജുന്‍ (Allu Arjun) തെന്നിന്ത്യയിലെ തന്നെ ഒരു സൂപ്പര്‍ താരമായി ഉയര്‍ന്നു. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമി (Instagram)ല്‍ വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അല്ലു അര്‍ജുന്‍ (Allu Arjun). ഇന്‍സ്റ്റഗ്രാമില്‍ അല്ലു അര്‍ജു(Allu Arjun)നെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 20 ദശലക്ഷം കവിഞ്ഞിരിക്കുന്നു. തെന്നിന്ത്യന്‍ സിനിമാ താരങ്ങളുടെ കണക്കെടുത്താല്‍ ഇന്‍സ്റ്റ(Instagram)യില്‍ പിന്തുടരുന്നവരുടെ എണ്ണത്തില്‍ അല്ലു അര്‍ജുന്‍ (Allu Arjun) തന്നെയാണ് മുന്നില്‍.

Digit.in Survey
✅ Thank you for completing the survey!

20 മില്യണ്‍ ആളുകള്‍ ഫോളോ ചെയ്യുന്ന അല്ലു അര്‍ജുന്‍ (Allu Arjun) എത്ര പേരെ തിരിച്ച് ഫോളോ ചെയ്യുന്നുണ്ട് എന്ന് ചോദിച്ചാൽ അതിനുത്തരം ഒന്നേയുള്ളു. അത് അല്ലു അര്‍ജു(Allu Arjun)ന്റെ ഭാര്യ സ്‌നേഹ റെഡ്ഡി മാത്രമാണ്. ഇക്കാലത്തിനിടയില്‍ 564 പോസ്റ്റുകളാണ് അല്ലു അര്‍ജുന്‍ (Allu Arjun) ഇന്‍സ്റ്റ(Instagram)യില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. രണ്ട് ദിവസം മുമ്പ് വിവാഹവാര്‍ഷിക ചിത്രമാണ് അല്ലു അര്‍ജുന്‍ (Allu Arjun) അവസാനമായിട്ട് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. ഇതിനിടെ അല്ലുവിന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അര്‍ജുന്‍ റെഡ്ഡി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വംഗയ്ക്കൊപ്പമാണ് അല്ലു പുതുതായി എത്തുന്നത്. ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച പുഷ്പയുടെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഇരുപത് മില്യണും മുപ്പത് മില്യണും ഒക്കെ ഫോളോവേഴ്‌സ് ഉള്ള ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും എല്ലാം വേറെയുണ്ട്. എന്നാല്‍ ദക്ഷിണേന്ത്യന്‍ താരങ്ങളുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം താരതമ്യേന കുറവാണ്. യുവാക്കളുടെ ഹരമായ വിജയ് ദേവരക്കൊണ്ടയ്ക്ക് 18 ദശലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്. മലയാള താരങ്ങളുടെ ഫോളോവേഴ്‌സിന്റെ കണക്കെടുത്താല്‍ കഷ്ടമാണ്. പൃഥ്വിരാജിന് 5.1 മില്യണ്‍ ഫോളോവേഴ്‌സ് ആണുള്ളത്. ആസിഫ് അലിയ്ക്ക് 2.1 മില്യണ്‍ ഫോളോവേഴ്‌സും. ജയസൂര്യക്ക് 2 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്. സിനിമയില്‍ ഇപ്പോള്‍ അത്ര ആക്ടീവ് അല്ലെങ്കിലും നസ്രിയയ്ക്ക് 6.7 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. മമ്മൂട്ടിയ്ക്ക് 3.6 മില്യണ്‍ ഫോളോവേഴ്‌സും മോഹന്‍ലാലിന് 5 മില്യണ്‍ ഫോളോവേഴ്‌സും ആണുള്ളത്.

 

Nisana Nazeer
Digit.in
Logo
Digit.in
Logo