5G ഉപയോഗിക്കുന്നവർക്ക് Airtelന്റെ വക കിടിലൻ ഓഫർ

Nisana Nazeer മുഖേനെ | പ്രസിദ്ധീകരിച്ചു 24 Mar 2023 16:12 IST
HIGHLIGHTS
  • പ്രതിദിനം 2GB ഹൈ സ്പീഡ് ഡാറ്റയാണ് നൽകുന്നത്

  • ഒരു മാസത്തെ വാലിഡിറ്റിയുള്ളതിനാൽ എല്ലാ മാസവും ഒരേ ദിവസം റീചാർജ് ചെയ്യാം

  • ഈ പ്ലാൻ ഉപയോഗിക്കുന്നവർക്ക്‌ അൺലിമിറ്റഡ് 5ജി ഡാറ്റ ഉപയോഗിക്കാം

5G ഉപയോഗിക്കുന്നവർക്ക് Airtelന്റെ വക കിടിലൻ ഓഫർ
5G ഉപയോഗിക്കുന്നവർക്ക് Airtelന്റെ വക കിടിലൻ ഓഫർ

എയർ‌ടെൽ (Airtel) ഓഫ‍ർ ചെയ്യുന്ന എൻ‌ട്രി ലെവൽ പ്രതിമാസ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാം. അൺലിമിറ്റഡ് പ്ലാനുകൾ, ഡാറ്റ ആഡ് ഓൺ ഓഫറുകൾ, ഒടിടി പ്ലാനുകൾ എന്നിങ്ങനെ പല തരത്തിലുള്ള റീചാർജ് ഓപ്‌ഷനുകൾ ഓഫർ ചെയ്യുന്നു. പ്രതിമാസ വാലിഡിറ്റിയും ഡാറ്റ ആനുകൂല്യവും ആവശ്യമുള്ള എയർടെൽ (Airtel) യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാനാണ് 319 രൂപയുടേത്.

319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ 

319 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2GB ഹൈ സ്പീഡ് ഡാറ്റയാണ് നൽകുന്നത്. ഹൈ സ്പീഡ് ഡാറ്റ പരിധി കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും 319 രൂപ വിലയുള്ള എയർടെൽ(Airtel) പ്ലാൻ ഓഫർ ചെയ്യുന്നു.

ഒരു മാസത്തെ വാലിഡിറ്റിയുള്ളതിനാൽ തന്നെ എല്ലാ മാസവും ഒരേ ദിവസം റീചാർജ് ചെയ്യാൻ കഴിയും. ഇടയ്ക്കിടയ്ക്ക് വാലിഡിറ്റി പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് സാരം. 319 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിനൊപ്പം മൂന്ന് മാസത്തെ അപ്പോളോ 24 ബൈ 7 സർക്കിൾ ആക്സസ്, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൌജന്യമായി വിങ്ക് മ്യൂസിക്, സൌജന്യ ഹെലോട്യൂൺസ് എന്നിവയും ലഭിക്കുന്നു.

എയർടെൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ 

എയർടെൽ (Airtel) തങ്ങളുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് യൂസേഴ്സിനായി അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. 239 രൂപയ്ക്ക് മുകളിൽ വില വരുന്ന ഡാറ്റ പ്ലാനുകൾ ഉപയോഗിക്കുന്ന എല്ലാ എയർടെൽ (Airtel) പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് യൂസേഴ്സിനും ഇനി മുതൽ അൺലിമിറ്റഡ് 5G ഡാറ്റ സൗജന്യമായി ലഭ്യമാകും. 319 രൂപയുടെ പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്നവർക്ക്‌ ഈ അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ ഉപയോഗപ്പെടുത്താൻ കഴിയും. അൺലിമിറ്റഡ് 5G ഓഫറിനൊപ്പം ലഭിക്കുന്ന ഡാറ്റയും പായ്ക്കിനൊപ്പം വരുന്ന ഹൈ സ്പീഡ് ഡാറ്റയും വ്യത്യസ്തമാണ്. 5G ഉപയോഗിക്കുന്ന സമയത്ത് പായ്ക്ക് ഡാറ്റ തീരില്ലെന്ന് സാരം. 

 

Nisana Nazeer
Nisana Nazeer

Email Email Nisana Nazeer

WEB TITLE

Airtel rolls out Rs.319 prepaid plan for 5G users

Advertisements

ട്രെൻഡിങ് ആർട്ടിക്കിൾ

Advertisements

ഏറ്റവും പുതിയ ആർട്ടിക്കിൾ വ്യൂ ഓൾ

VISUAL STORY വ്യൂ ഓൾ